കോഴികളുടെ ആരോഗ്യം, വളർച്ച, ഉല്പാദനക്ഷമത, രോഗപ്രതിരോധശേഷി എന്നിവയിൽ അന്തരീക്ഷതാപനില നിർണായകമായ പങ്കു വഹിക്കുന്നു. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും കോഴികളിൽ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നു. കോഴികളുടെ ശാരീരിക താപനില ആയ 41 ഡിഗ്രി സെൽഷ്യസിനെ നിലനിർത്തുവാൻ ഉതുങ്ങുന്ന അന്തരീക്ഷതാപനില പരിധി 21 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്.
Atmospheric temperature plays a vital role in the health, growth, productivity and immunity of chickens. Even small variations in ambient temperature can cause many diseases in chickens.
കോഴി കൂടുകളിൽ 24 ഡിഗ്രി സെൽഷ്യസ് മുകളിൽ വരുമ്പോൾ അവയുടെ ശരീരഭാരത്തിൽ കുറവ് സംഭവിക്കുകയും, മുട്ടകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും ചെയ്യുന്നു.
അന്തരീക്ഷ ഊഷ്മാവ് 24 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ
1. കോഴികൾ അസ്വസ്ഥരായി കാണപ്പെടുന്നു.
2. കോഴിക്കൂടിനുള്ളിൽ അന്തരീക്ഷതാപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവുണ്ടാകുന്നു.
3. കുടിക്കുന്ന വെള്ളത്തിൻറെ തോതിൽ രണ്ട് ഇരട്ടിയിലധികം വർധന ഉണ്ടാകുന്നു.
4. കോഴിവസന്ത, രക്താതിസാരം, മറ്റു കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകുവാൻ ഇടയാകുന്നു.
5. കോഴിക്കൂടിനുള്ളിൽ അന്തരീക്ഷതാപനില 35 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ കോഴികൾ മരണപ്പെടാൻ ഉള്ള സാധ്യതയുമുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
1. കോഴിക്കൂടുകൾ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കുന്നതാണ് കൂടുതൽ നല്ലത്.
2. ഓട്, അലുമിനിയം ഷീറ്റ് കൂരകളുടെ മേൽ ഭാഗത്ത് വെള്ളനിറത്തിലുള്ള പെയിന്റും,കൂടിനുള്ളിൽ കറുത്ത നിറത്തിലുള്ള പെയിന്റും ഉപയോഗിക്കേണ്ടതാണ്.
3. കൂടിന്റെ നാല് വശങ്ങളിലും വാരി ഒരു മീറ്റർ നീളത്തിൽ പുറത്തേക്ക് തള്ളി നിൽക്കേണ്ടതാണ്.
4. ആറിഞ്ച് കനത്തിൽ ഓലമേഞ്ഞ മേൽക്കൂരയാണ് കോഴിക്കൂടുകൾക്ക് ഉത്തമം. ഓട്, അലുമിനിയം ഷീറ്റ് എന്നിവയിൽ ഏതെങ്കിലും മേൽക്കൂരയായി ഉപയോഗിക്കുന്നതെങ്കിൽ അവയുടെ മുകളിൽ ഓല മേയേണ്ടതാണ്.
5. പാർശ്വഭിത്തിയിൽ വെള്ളം തളിച്ച് കൂടിനുള്ളിൽ തണുത്ത അന്തരീക്ഷം സൃഷ്ടിക്കണം.
6. പ്രസ്തുത കമ്പിവല ആഴ്ചയിൽ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും വൃത്തിയാക്കേണ്ടതാണ്.
7. കൂടിന്റെ വീതി 20 അടിയിൽ കൂടുവാൻ പാടുള്ളതല്ല.
8. മേൽക്കൂര സ്പ്രിംഗ്ലർ സംവിധാനമുപയോഗിച്ച് നനയ്ക്കാവുന്നതാണ്.
9. കൂടിന്റെ പാർശ്വഭിത്തികൾ 20 സെൻറീമീറ്റർ പൊക്കത്തിൽ പണിയുകയും, മേൽക്കൂരയ്ക്കും പാർശ്വഭിത്തികൾക്കും ഇടയ്ക്കുള്ള ഭാഗം 18 ഗേജ് 12 മില്ലിമീറ്റർ വലുപ്പത്തിലുള്ള കമ്പി വല ഉപയോഗിച്ച് മറക്കുകയും ചെയ്യണം.
10. ഊഷ്മാവിന്റെ ആഘാതം കുറയ്ക്കാനായി അസ്പ്രിൻ വെള്ളത്തിൽ ചേർത്ത് നൽകാവുന്നതാണ്. കോഴികൾക്ക് രാവിലെ 8 മണിക്ക് മുൻപ് വൈകുന്നേരം 5 മണിക്ക് ശേഷം മാത്രം തിരിച്ചു നൽകാൻ പാടുള്ളൂ.
Share your comments