<
  1. Farm Tips

കൃഷി വിജയത്തിന് 10 വഴികൾ.

നമ്മൾ ചെയ്യാനാഗ്രഹിച്ചുറപ്പിച്ച കൃഷിയുടെ മാർക്കറ്റ് പഠിക്കുക. അതായത് കൃഷിയുടെ ഇപ്പോഴത്തെ വിലയെന്തു? അവ കൃഷി ചെയ്തു കഴിഞ്ഞാൽ തങ്ങൾക്കെന്തു കിട്ടും എന്നുമുള്ള ഒരു താരതമ്യ പഠനം. ഉദാഹരണമായി ഒരു നാണ്യ വിളയുടെ വിലയെടുത്താൽ അത് ഏറ്റവും ഉയർന്ന വിലയിൽ എത്തുകയും പിന്നീട് ഏറ്റവും താഴ്ചയിലെത്തുകയും ചെയ്യും. അത് വീണ്ടു എറ്റവും  ഉയർച്ചയിലെത്തുകയും ചെയ്യും. അതായത് 6 മുതൽ 8 വർ ഷം   കൊണ്ടാണ് നാണ്യ വിളയുടെ  വിലയിൽ ഉയർച്ച താഴ്ച ഉണ്ടാകുന്നതു. വിലയിൽ ഇത്തരം വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന ഒരു കൃഷിയും ചെയ്യരുത്. അത് ദീർഘ വിളയായാലും പച്ചക്കറികളിലായാലും ബാധകമാണ്.  Study the market of agriculture that we want to do. That is, what is the current price of agriculture? A comparative study of what they get when they are cultivated. For example, if you take the price of a cash crop, it will go up and then go down. It will reach its highest point again. That is, the price of cash crop fluctuates over a period of 6 to 8 years. Do not do any cultivation that causes such large fluctuations in price. That's it

K B Bainda
biju narayanan at his farm
Biju Narayanan

കൃഷി ചെയ്തു വിജയം കൈവരിച്ച കുറച്ചു പേരെങ്കിലും നമുക്കിടയിൽ കാണും. അവർക്കെല്ലാം കൃഷിയിൽ തങ്ങൾ കൈവരിച്ച നേട്ടങ്ങൾക്കു പുറകിലെ അധ്വാനത്തെക്കുറിച്ചു പറയാനുമുണ്ടാകും. വിജയങ്ങൾക്കു ഒരു കുറുക്കു വഴിയും ഇല്ല. കഠിനാധ്വാനം, സമഗ്രമായ പഠനം ഇവയൊക്കെ എല്ലാ വിജയങ്ങൾക്കു പിന്നിലും ഉണ്ട്. കൃഷിയിലെ അത്തരം ചില വിജയ  വഴികളെ കുറിച്ചാണ് പറയുന്നത്.   കൈ നിറയെ പൈസ ഉള്ളവർക്കോ ചിലവാക്കാൻ ധാരാളം സമയം ഉള്ളവർക്കോ ഈ  കാര്യങ്ങളെക്കുറിച്ചു അറിയണ്ട. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ ചിലവിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതെങ്ങനെ എന്നന്വേഷിക്കുന്ന ഏതൊരാൾക്കും ഈ  അറിവുകൾ  ശ്രദ്ധിക്കാം,

sujith swaminikarthil
sujith swaminikarthil


1 ഏതു കൃഷിയാണ് ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക. ആ കൃഷി നമ്മുടെ ചുറ്റുപാടുകളുമായും തൊഴിലുമായും ഒക്കെ ഒത്തു പോകുന്നതാണോ എന്ന് നോക്കി തീരുമാനത്തിലെത്തുക. 

2 നമ്മൾ ചെയ്യാനാഗ്രഹിച്ചുറപ്പിച്ച കൃഷിയുടെ മാർക്കറ്റ് പഠിക്കുക. അതായത് കൃഷിയുടെ ഇപ്പോഴത്തെ വിലയെന്തു? അവ കൃഷി ചെയ്തു കഴിഞ്ഞാൽ തങ്ങൾക്കെന്തു കിട്ടും എന്നുമുള്ള ഒരു താരതമ്യ പഠനം. ഉദാഹരണമായി ഒരു നാണ്യ വിളയുടെ വിലയെടുത്താൽ അത് ഏറ്റവും ഉയർന്ന വിലയിൽ എത്തുകയും പിന്നീട് ഏറ്റവും താഴ്ചയിലെത്തുകയും ചെയ്യും. അത് വീണ്ടു എറ്റവും  ഉയർച്ചയിലെത്തുകയും ചെയ്യും. അതായത് 6 മുതൽ 8 വർ ഷം   കൊണ്ടാണ് നാണ്യ വിളയുടെ  വിലയിൽ ഉയർച്ച താഴ്ച ഉണ്ടാകുന്നതു. വിലയിൽ ഇത്തരം വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന ഒരു കൃഷിയും ചെയ്യരുത്. അത് ദീർഘ വിളയായാലും പച്ചക്കറികളിലായാലും ബാധകമാണ്.  Study the market of agriculture that we want to do. That is, what is the current price of agriculture? A comparative study of what they get when they are cultivated. For example, if you take the price of a cash crop, it will go up and then go down. It will reach its highest point again. That is, the price of cash crop fluctuates over a period of 6 to 8 years. Do not do any cultivation that causes such large fluctuations in price. That's it

3 തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കൃഷിക്ക് ജലസേചനം  ആവശ്യമുണ്ടോ? അതിനുള്ള ജലം സ്ഥലത്തു ലഭിക്കുമോ എന്നും അന്വേഷിക്കുക. 

4 നമ്മൾ കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഭൂമിയെക്കുറിച്ചു പഠിക്കുക. പാറക്കെട്ടോ., വ്യത്യസ്ത മണ്ണോ ഒക്കെ ആകാം. ഏതു തരാം കൃഷിയാണ് അവിടെ വിജയിക്കുക എന്നും  അറിഞ്ഞിരിക്കുക.വെയിൽ കിട്ടുമോ ഇല്ലയോ എന്നും നോക്കുക
.
5 കൃഷിയുടെ നല്ല നടീൽ വസ്തുക്കൾ എവിടെ കിട്ടും എന്നറിഞ്ഞിരിക്കുക. ഹാർഡനിങ് ചെയ്ത തൈകൾ ഉപയോഗിക്കുന്നതാവും നല്ലത്. വില കൂടിയാൽ പോലും അത് നല്ല തൈകൾ എങ്കിൽ വാങ്ങുക. 

6 കൃഷി ചെയ്യുന്ന മണ്ണിന്റെ PH മൂല്യം  അറിഞ്ഞിരിക്കുക. എങ്കിലേ കൃഷിക്ക് തെരഞ്ഞെടുക്കുന്ന വിള  ഇവിടെ  നന്നായി വളരുമോ എന്നറിയാൻ കഴിയൂ. ചിലർ പൂർണമായും ജൈവ വളം ഉപയോഗിക്കും. ചിലർ പൂർണ്ണമായും രാസവളം ഉപയോഗിക്കും. ചിലർ ഇത് രണ്ടും ഉപയോഗിക്കും. ഏതു കൃഷിക്ക് ഏതു വളമാണ് നല്ലതു എന്നറിഞ്ഞു വയ്ക്കുക. ഗോമൂത്രം ഉപയോഗിച്ചാൽ അത് നേർപ്പിച്ച മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ കൃഷി കരിഞ്ഞു പോകും. രാസവളങ്ങൾ ഉപയോഗിച്ചാൽ പി എച് മൂല്യംഅറിഞ്ഞിരിക്കണം. 

v p sunil
v p sunil

7 ജലസേചനം. പ്രധാനപ്പെട്ട മറ്റൊരു കാര്യം. ജലം ഒഴിക്കുന്നത് കൃത്യമായ അളവിൽ ആവണം. കശുമാവ് , അല്ലെങ്കിൽ കുരുമുളക് ഇവയ്‌ക്കൊന്നും ജലസേചനം അത്യാവശ്യമല്ല . ഹോസ് ഉപയോഗിച്ച് നനയ്ക്കും, അല്ലെങ്കിൽ ഡ്രിപ്  ഇറിഗേഷൻ ആകാം, അല്ലെങ്കിൽ സ്പ്രിങ്ക്ലെർ വച്ച് നനയ്ക്കുന്ന രീതി. ഏതാണ് നമ്മുടെ കൃഷിക്ക് ആവശ്യം എന്ന് അറിഞ്ഞിരിക്കുക. ഡ്രിപ് ഇറിഗേഷൻ എങ്കിൽ അതിലൂടെ വളവും കൊടുക്കാം. 

8 രോഗങ്ങളെ ക്കുറിച്ചു അറിയുക, അവ എങ്ങനെ  പ്രതിരോധിക്കാം എന്ന് മനസ്സിലാക്കിയിരിക്കുക. അതിൽ തന്നെ മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ആദ്യം തന്നെ രാസവളം പ്രയോഗിക്കാതെ നാടൻ  , ജൈവ മരുന്നുകൾ നോക്കുക. അതിലും നിൽക്കുന്നില്ലെങ്കിൽ മാത്രം രാസവളം ഉപയോഗിക്കുക.. 

9 വിളവെടുപ്പിന്റെ സമയം അറിഞ്ഞിരിക്കുക. ചിലവ ഏറ്റവും രാവിലെ വിളവെടുത്താലേ വില കിട്ടൂ. ചിലവ നന്നായി പഴുത്തതിന് ശേഷം  വിളവെടുക്കുക.പിന്നെ പാക്കിങ്ങിൽ ശ്രദ്ധിക്കുക.
 
10 . വിളകളുടെ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാമോ എന്ന് അറിഞ്ഞിരിക്കുക. തേൻ, അല്ലെങ്കിൽ തേങ്ങാ ഇവയ്‌ക്കെല്ലാം മൂല്യ വർധിക്കാത്ത ഉൽപ്പന്നം  ഉണ്ടാക്കാം. കൂടാതെ ഇവയുടെ എല്ലാം വിത്തുകൾ കൂടി മറ്റുള്ളവർക്ക് നൽകാൻ ശ്രമിക്കുക. നഴ്സറികൾ നടത്തുക. നല്ല കൃഷിയുള്ളിടത്തു നിന്ന് വിത്തുകൾ വാങ്ങാൻ ആൾക്കാരുണ്ടാവും. കൂടാതെ  Farm  ടൂറിസം കൂടി വിഭാവനം ചെയ്യുക. നമ്മുടെ നാട്ടിലുള്ളവർക്ക്, നല്ല ഫാമുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വന്നു താമസിക്കാനും കഴിയുന്ന തരത്തിലുള്ള ഫാം ഹൗസുകൾ കൂടി ഭാവിയിൽ ആലോചിച്ചു വയ്ക്കുക.

കടപ്പാട്

ബി ജു നാരായണൻവിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍.

#Farm#Agriculture#FTB#Krishijagran

English Summary: 10 Ways to Succeed in Agriculture.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds