വിളവെടുപ്പ് കഴിഞ്ഞ് പച്ചക്കറികളും പഴവർഗങ്ങളും മികച്ചരീതിയിൽ പായ്ക്കിംഗ് ചെയ്ത വിപണിയിലേക്ക് എത്തിക്കുക എന്നത് ഏറെ ശ്രദ്ധ പുലർത്തേണ്ട ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും അശാസ്ത്രീയമായ പായ്ക്കിംഗ് രീതികൾ കർഷകർക്ക് നഷ്ടങ്ങളുടെ കണക്കുകൾ ഉണ്ടാക്കുന്നു. ശരിയായ രീതിയിലുള്ള വിളവെടുപ്പും ഉല്പന്ന സംഭരണവും നടക്കാത്തതു കൊണ്ട് വിളവെടുക്കുന്ന പച്ചക്കറി പഴവർഗങ്ങൾ 30 മുതൽ 40 ശതമാനം വരെ നഷ്ടപ്പെട്ടുപോകുന്നു. ഈ സാഹചര്യം ഒഴിവാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കറയിൽ നിന്ന് പണം, ട്രെൻഡിങ്ങാണ് ഈ കൃഷി രീതി
സംഭരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.വിളവെടുത്ത ഉടനെതന്നെ കൃഷിയിടത്തിലെ ചൂടിൽ നിന്ന് രക്ഷിക്കുന്നതിനായി ഉത്പന്നം തണുപ്പിക്കണം.
2. പായ്ക്കിംഗ് ചെയ്യുന്നതിനുമുൻപ് ചെറിയ ചെറിയ യൂണിറ്റുകൾ ആക്കി പായ്ക്ക് ചെയ്യുന്നത് കൈകാര്യം ചെയ്യുമ്പോഴൊത്തെ നഷ്ടങ്ങൾ പരമാവധി ഒഴിവാക്കുന്നു.
വിളകളുടെ പായ്ക്കിംഗ് രീതികൾ
1. പ്ലൂറോട്ടസ് ഇനത്തിൽപ്പെട്ട കൂൺ 100 ഗേജുള്ള പോളിപ്രോപ്പിലിൻ കവറിൽ വായുകടക്കാത്ത വേണം പായ്ക്ക് ചെയ്താൽ അന്തരീക്ഷത്തിൽ 36 മണിക്കൂറും ഫ്രിഡ്ജിൽ ഏഴുദിവസവും കൂടുതൽ ഇരിക്കും.
2. വിളഞ്ഞ സപ്പോർട്ട് ഘനം കുറഞ്ഞതും ഒട്ടിച്ചേർന്നിരിക്കുന്നതുമായ പൊളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ അന്തരീക്ഷ ഊഷ്മാവിൽ ആ ദിവസം വരെ സൂക്ഷിക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളിൽ നിന്ന് പത്തിരട്ടി വിളവ് നേടാൻ കള കമ്പോസ്റ്റ്
3. പുതിയ തക്കാളി 35 മുതൽ 40 ശതമാനം ഈർപ്പമുള്ള അറക്കപ്പൊടിയിൽ 1:0.5 എന്നതോതിൽ പായ്ക്ക് ചെയ്താൽ സാധാരണ ഊഷ്മാവിൽ 25 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
4. എപ്പോഴും പച്ചക്കറികൾ അനുയോജ്യമായ കുറഞ്ഞ ഊഷ്മാവിലും ഈർപ്പത്തിലും സൂക്ഷിക്കുവാൻ പരമാവധി ശ്രദ്ധിക്കുക.
5. മെഴുകിൽ അനുവദനീയമായ കുമിൾനാശിനികൾ ചേർത്ത് നേർത്ത പുറംതൊലി നൽകിയാൽ സൂക്ഷിപ്പു കാലം കൂടും.
6. ഓക്സിജൻ അല്ലെങ്കിൽ കാർബൺഡയോക്സൈഡ് അനുപാതം നിയന്ത്രിച്ച് സംഭരണശാലയിലെ അല്ലെങ്കിൽ കൂടുകളിലെ അന്തരീക്ഷം സജ്ജമാക്കണം.
7. വായുസഞ്ചാരം ക്രമീകരിച്ച് ഫിലിം അഥവാ ബാഗ് ഉപയോഗിച്ച് വെൻറിലേറ്റർ സ്റ്റോറേജ് തയ്യാറാക്കാം.
8. കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്ക് കൊണ്ടു പോകുന്നതുവരെ താൽക്കാലിക സംഭരണത്തിന് ഇവാപ്പറേറ്റീവ് കൂൾ ചേമ്പർ ഉപയോഗിക്കാം.
9. വിളവെടുപ്പ് നടത്തുമ്പോൾ രാവിലെയോ വൈകുന്നേരമോ ചെയ്യുക. ഇങ്ങനെ ചെയ്താൽ ചൂടുകൊണ്ട് കേടു വരുന്നതിനുള്ള സാധ്യത ഒഴിവാക്കാം.
10.പായ്ക്കിംഗ് ചെയ്യുമ്പോൾ കീടബാധ ഉള്ളതും കേടുവന്നതുമായ പഴം- പച്ചക്കറികൾ മാറ്റുക.
11. ചാക്കുകളിൽ വളരെ മുറുകിയോ തീരെ അഴിഞ്ഞോ കെട്ടുന്നത് ഒഴിവാക്കുക. അതല്ലെങ്കിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ ചതവ് പറ്റാൻ സാധ്യതയുണ്ട്.
12. ഓരോ വിളയും വിളവെടുപ്പിന് അനുയോജ്യമായ ഉപകരണങ്ങൾ ഉപയോഗിക്കണം. അതായത് മാങ്ങ പഠിക്കുന്നതിന് വലത്തോട്ടി ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വാഴക്കന്ന് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Share your comments