തക്കാളി ചെടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പുതയിടൽ വളരെ പ്രധാനമാണ്. ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. കൂടാതെ ധാരാളം ഗുണങ്ങളുമുണ്ട്. നിർഭാഗ്യവശാൽ, പുതയിടലിന് ഇത്രയും ഗുണങ്ങൾ ഉണ്ടായിട്ടും, പല തക്കാളി കർഷകരും അത് അവഗണിക്കുന്നു.
തക്കാളി ചെടികളിൽ ഈ അഞ്ച് ജൈവ പുതയിടൽ (organic mulches) പരീക്ഷിക്കു :
വൈക്കോൽ (Straw)
തക്കാളി ചെടികളിൽ പുതയിടുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന പുതയിടൽ വസ്തുക്കളിലൊന്നാണ് വൈക്കോൽ. ഇത് ഭാരം കുറഞ്ഞതും എടുത്തു മാറ്റാൻ എളുപ്പവുമാണ്, ഇത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പുതയിടലിനുള്ള വൈക്കോൽ garden centre കളിൽ ലഭ്യമാണ്; നെല്ലികൃഷിയുടെയും , ഗോതമ്പിൻറെയും വൈക്കോലാണ് അധികവും ഉപയോഗിക്കുന്നത്.
ഉണങ്ങിയ ഇലകൾ (Shredded Leaves)
ഉണങ്ങിയ ഇലകൾ പുതയിടാൻ മികച്ചതാണ്. സസ്യങ്ങൾ വളർന്നു വലുതാകുമ്പോൾ അവ മണ്ണിനെ സംരക്ഷിക്കുകയും കാലക്രമേണ മണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കമ്പോസ്റ്റ് (Compost)
മിക്ക കർഷകരുടെ പക്കലും വീട്ടിൽ നിർമ്മിച്ചതോ, കടകളിൽ നിന്ന് വാങ്ങിയതോ ആയ കമ്പോസ്റ്റ് ഉണ്ടാകും. നടുന്നതിന് മുമ്പ് കമ്പോസ്റ്റ് ഇടുന്നത് മണ്ണിൻറെ ഫലഭൂയിഷ്ടതയേയും മണ്ണിലെ ജൈവവസ്തുക്കളുടെ അളവിനേയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, നടീലിനു ശേഷം വേറൊരു ലെയർ പുതയിടൽ മണ്ണിന് മുകളിലിടാം.
മറ്റ് പുതയിടുകളേക്കാൾ കൂടുതൽ തവണ കമ്പോസ്റ്റ് ഇടേണ്ടത് ആവശ്യമാണ്, കാരണം ഇത് മണ്ണുമായി വളരെ വേഗത്തിൽ കൂടിച്ചേരുന്നു. എന്നിരുന്നാലും, മറ്റ് ജൈവ പുതയിടുകളേക്കാൾ വേഗത്തിൽ break-down ആകുന്നതുകൊണ്ട് ഇത് മണ്ണിൻറെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിക്കുന്നു.
പുല്ല് (Grass clippings)
പുല്ല്, വർഷം മുഴുവനും ലഭ്യമാകുന്ന പുതയാണ്. ചെറുതും വലുതുമായ മിക്ക ചെടികൾക്കും പുല്ലുകൊണ്ടുള്ള പുത്തയിടാം.
പുല്ല് ഉപയോഗിക്കുന്നതിന് മുമ്പ്, അവ നനഞ്ഞതല്ലെന്ന് ഉറപ്പാക്കുക. നനഞ്ഞ പുല്ലുകളാണെങ്കിൽ, അവ തമ്മിലൊട്ടി, ജലവും വായുവും കടന്നുപോകുന്നത് തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. നനഞ്ഞാൽ ഇതിന് അസുഖകരമായ ദുർഗന്ധവുമുണ്ട്.
Share your comments