കൃഷിയിൽ നമ്മുടെ പച്ചക്കറികൃഷിയിൽ നമുക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കീടങ്ങൾ. നമ്മുടെ അടുക്കളത്തോട്ടത്തിൽ കാണപ്പെടുന്ന എല്ലാത്തരത്തിലുള്ള കീടങ്ങളെയും ഇല്ലാതാക്കാൻ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന പലതരത്തിലുള്ള ജൈവകീടനാശിനികൾ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
Pests Pests are one of the major problems in our vegetable garden. Here are some suggestions on how to look or get an appointment for acne treatment in our kitchen garden.
വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റർ വെള്ളത്തിൽ അഞ്ച് ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് പതപ്പിക്കുക അതിലേക്ക് 25 ഗ്രാം തൊലികളഞ്ഞ് വെളുത്തുള്ളി അരച്ച് ചേർക്കുക. അതിനുശേഷം 25 മില്ലി ഗ്രാം വേപ്പെണ്ണയിൽ കൂട്ടി ചേർത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ തളിക്കാം.
നാറ്റപ്പൂച്ചെടി സത്ത്
നാറ്റപ്പൂച്ചെടി ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക. അതിനുശേഷം 50 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കുക. ഇത് ചതച്ചെടുത്ത് ഒരു ലിറ്ററോളം നാറ്റപ്പൂച്ചെടി സത്തുമായി യോജിപ്പിക്കുക. ഇത് ഒരു ലിറ്റർ വെള്ളത്തിൽ 150 മില്ലി എന്ന രീതിയിൽ ചേർത്ത് ചെടികൾക്ക് മൊത്തം തളിച്ചു കൊടുക്കുക.
കാന്താരി - മുളക് മിശ്രിതം
ഒരു പിടി കാന്താരിമുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 50 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെറിയ കീടങ്ങൾക്കെതിരെ തളിക്കാം.
പാൽക്കായം -മഞ്ഞൾപ്പൊടി മിശ്രിതം
20 ഗ്രാം പാൽക്കായം, അഞ്ചു ഗ്രാം സോഡാക്കാരം, അഞ്ച് ഗ്രാം മഞ്ഞൾപ്പൊടി എന്നിവ 2 ലിറ്റർ വെള്ളത്തിൽ ഇളക്കി യോജിപ്പിച്ച് ചെടികളിൽ തളിച്ചു കൊടുത്താൽ എല്ലാത്തരത്തിലുള്ള കീടങ്ങളെയും നിയന്ത്രണവിധേയമാക്കാം.
Share your comments