നമ്മുടെ ചെടികളുടെ മികച്ച രീതിയിലുള്ള വളർച്ചയ്ക്കും, കൂടുതൽ കായ്ഫലം ലഭ്യമാക്കുവാനും ഉപയോഗപ്പെടുത്താവുന്ന ജീവാണുവളങ്ങൾ ആണ് റൈസോബിയം, മൈകോറൈസ, അസറ്റോബാക്ടർ, നീല ഹരിത പായലുകൾ അസോള, ഫോസ്ഫറസ് ലഭ്യമാക്കുന്ന സൂക്ഷ്മജീവികൾ.
സൂക്ഷ്മാണു വളങ്ങളുടെ പ്രയോജനങ്ങൾ
അസറ്റോബാക്ടർ
അന്തരീക്ഷത്തിൽനിന്ന് നൈട്രജൻ സ്വീകരിക്കാനും, ചെടികൾ കരുത്തുറ്റ വളർച്ചയ്ക്കും ഉപയോഗിക്കുന്ന സൂക്ഷ്മാണുവളമാണ് അസറ്റോബാക്ടർ. ഒരു ഹെക്ടർ സ്ഥലത്ത് ഒരു വിളകാലത്തു ഏകദേശം 25 കിലോ നൈട്രജൻ ഇവ ശേഖരിക്കുന്നു. സാധാരണഗതിയിൽ ഇതിൻറെ കൾച്ചർ ചാണകപ്പൊടിയിലോ ചേർത്തോ/വെള്ളത്തിലോ ചേർത്തോ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണ് പതിവ്. നെല്ല്, കരിമ്പ്, ക്യാബേജ്, വഴുതന, തക്കാളി തുടങ്ങിയവയുടെ വളർച്ച മെച്ചപ്പെടുത്താൻ ഇത് ഫലപ്രദമാണ്.
അസോള
ഒരു ഹെക്ടറിൽ ഏകദേശം 25 മുതൽ 30 കിലോ നൈട്രജൻ മണ്ണിൽ ചേർക്കാൻ ഇത് ഉത്തമമാണ്. നിലമൊരുക്കുമ്പോൾ ഏകദേശം ഹെക്ടറിന് 10 ടൺ എന്ന തോതിൽ ചേർക്കുന്നത് നല്ലതാണ്.
മൈകോറൈസ
ഫോസ്ഫറസ് കൂടുതലായി വലിച്ചെടുക്കാൻ ചെടികൾക്ക് കാരണമാകുന്ന ജീവാണുവളമാണ് ഇത്. വിഎഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇത് ടിഷ്യുകൾച്ചർ തൈ നടുമ്പോൾ ചേർക്കുന്നത് ചെടികളുടെ രോഗപ്രതിരോധശേഷി കൂട്ടാൻ കാരണമാവുന്നു.
അസോസ്പൈറില്ലം
ചെടികളുടെ വേരിലും പരിസരത്തും സ്ഥിതിചെയ്യുന്ന ഒന്നാണ് ഇത്. നൈട്രജൻ 20-24 കിലോ മണ്ണിൽ ചേർക്കുന്നതിനാൽ ആയതിന്റെ അളവ് 25% കുറയ്ക്കാം.
റൈസോബിയം
മണ്ണിലെ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് റൈസോബിയം.
സ്യൂഡോമോണസ്
രോഗകാരിയായ ബാക്ടീരിയ ചെറുക്കാൻ മികച്ചതാണ് സുഡോമോണസ്. ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം പച്ച ചാണകം കലക്കി, അതിൻറെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണസ് പൊടി ചേർത്തിളക്കി ബാക്ടീരിയൽ വാട്ടം ഇല്ലാതാകും. ചെടികളിൽ കാണുന്ന ഇല മഞ്ഞളിപ്പ്, ബാക്ടീരിയൽ വാട്ടം,പനാമ വാട്ടം തുടങ്ങി എല്ലാ രോഗങ്ങളും അകറ്റുവാൻ ഇത് മികച്ചതാണ്.
Rhizobium, Mycorrhiza, Acetobacter, Blue-green algae, Azolla and Phosphorus-producing micro-organisms are the bio-fertilizers that can be used for better growth and yield of our plants.
നീല ഹരിത പായലുകൾ
പുളിരസം കുറഞ്ഞ മണ്ണിൽ ചേർക്കാൻ അനുയോജ്യമാണ് ഇത്. കൂടാതെ വെള്ളം കെട്ടി നിർത്താൻ ആകുന്ന സ്ഥലങ്ങളിലും മികച്ചത്. ഇത് ഒരു ഹെക്ടറിന് ഏകദേശം 30 കിലോ നൈട്രജൻ മണ്ണിൽ ചേർക്കും.
Share your comments