<
  1. Farm Tips

ലാഭകരമായ ഒരു ബിസിനസ് വേണോ ?വീടുകളിൽ ചെറു തേനീച്ച വളർത്തൂ.

ഔഷധമേന്മയേറെയുളള ചെറുതേന് ആരോഗ്യം നിര്ത്താന് കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്സര് ചികിത്സയില് പോലും ഒരു ഔഷധമെന്നനിലയില് ആധുനികശാസ്ത്രം ഏറെ മൂല്യം കല്പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.There is a very good price and market for something that is highly valued by modern science as a medicine even in the treatment of cancer. തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനസ്സ് തന്നെയാണ്.

K B Bainda

ഔഷധമേന്മയേറെയുളള ചെറുതേന്‍ ആരോഗ്യം നിര്‍ത്താന്‍ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്‍സര്‍ ചികിത്സയില്‍ പോലും ഒരു ഔഷധമെന്നനിലയില്‍ ആധുനികശാസ്ത്രം ഏറെ മൂല്യം കല്‍പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.There is a very good price and market for something that is highly valued by modern science as a medicine even in the treatment of cancer. തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനസ്സ് തന്നെയാണ്.

ചെറു തേനീച്ചകൾ എങ്ങനെ ശേഖരിച്ച് നമ്മുടെ വീടുകളിൽ വളർത്താം എന്ന് നോക്കിയാലോ.

മൂന്ന് തരം തേനീച്ചകളാണ് ഉള്ളത്. ഒന്ന് കാട്ടിൽ കാണുന്ന വലിയ തരം ഈച്ചകൾ, പിന്നെ നമ്മുടെ നാടുകളിൽ മരങ്ങളിൽ ഒക്കെ കാണുന്ന ഇടത്തരം ഈച്ചകൾ. ഇത് രണ്ട് വിധം ഈച്ചകളും അപകടകാരികളാണ്,കുത്തിയാൽ പരിക്ക് പറ്റും .

പക്ഷെ ചെറുതേനീച്ചകൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ,മതിലുകളിലും,മരങ്ങളുടെ പൊത്തിലും ഒക്കെയാണ് കാണാൻ കഴിയുന്നത്.അവയെ അതിന്റെ കൂടുകൾ പൊളിച്ചിട്ട് കുടങ്ങളിലോ മറ്റ് കൂടുകളിലോ ഒക്കെ ആക്കിയ ശേഷം വർഷം തോറും തേൻ ശേഖരിക്കാൻ സാധിക്കും.മാത്രമല്ല ഓരോ വർഷവും അതിന്റെ മുട്ടകൾ വേർതിരിച്ച് രണ്ടു കൂടുകളിൽ ആക്കാനും സാധിക്കും.

പുതിയതായൊരു കൂട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

വീടിന്റെ സൈഡിലെ ഭിത്തിയിൽ ഉള്ള കൂട് പൊളിച്ച് അതിൽ നിന്നാണ് പുതിയ കൂട് ഉണ്ടാക്കുന്നത്.വീട്ടിൽ തേനീച്ചയെ വളർത്തുന്ന കൂടുകളിൽ ഉറുമ്പ് വരുന്നതും ചിലന്തി വല കെട്ടാതിരിക്കാനും  ചോക്ക് കൂടിന്റെ പ്രവേശന ദ്വാരത്തിന് ചുറ്റും വരച്ച് കൊടുക്കുക.

ഇനി പുതിയതായി ഒരു കൂട് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മൺകുടുക്ക, ഒരു കവർ,ബലമുള്ള കയർ (ഇലക്ട്രിക്കൽ വെയർ ആണെങ്കിൽ നല്ലത്). മതിലിൽ കാണുന്ന തേനീച്ച കൂടുകൾ പാരയോ അത് പോലത്തെ ആയുധങ്ങൾ ഉപയോഗിച്ച് പൊട്ടിക്കുക. മുട്ട പൊട്ടാതെ നോക്കി വേണം ചെയ്യാൻ. പൊളിച്ച് കഴിഞ്ഞാൽ മുട്ടയും പൂക്കട്ടയും കാണാം. അറയുടെ ഉള്ളിൽ ആണെങ്കിൽ തേനും ഉണ്ടാകും. അടുത്തതായി നമ്മൾ ചെയ്യേണ്ടത് മുട്ട ഇവിടുന്ന് എടുത്ത് കൂടുകളിലേക്ക് ആക്കാം.

ഇതിന്റെ കൂടെ പൂക്കട്ടയും വെക്കുക. പൊട്ടിപ്പോകാതെ വേണം മുട്ട എടുക്കാനും വെയ്ക്കാനും. ഒരുപാട് മുട്ട ഉണ്ടെങ്കിൽ രണ്ടു കൂടുകളിലേക്ക് മാറ്റുക.. രണ്ടിലും ഓരോ കഷണം പൂക്കട്ട നിക്ഷേപിക്കണം. . ഇനി കൂട് കവർ കൊണ്ട് മറക്കുക, മറക്കുമ്പോൾ ദ്വാരത്തിന്റെ ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ വെക്കണം.

ശേഷം ഈച്ചകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കൂട് പൊളിക്കുമ്പോൾ കിട്ടുന്ന മെഴുക് വെച്ച കൊടുക്കുക. Then, when the cage breaks down, the wax that is used to attract the flies is placed

പൊളിച്ച കൂടുകളിൽ നിന്നും പറന്ന ഈച്ചകൾ ഇനി ഈ പുതിയ കൂട്ടിലേക്ക് വരുന്നതായിരിക്കും.ശേഷം കുറച്ചു മണിക്കൂറുകൾ (അടുത്ത ദിവസം പുലരുന്നതിന് മുൻപായി )കഴിഞ്ഞ ശേഷം കൂടെടുത്തിട്ട് ഒരു വർഷത്തേക്കോ ഒന്നര വർഷത്തേക്കോ വീടിന്റെ പുറക് വശത്തു കെട്ടിയിടാം. ഉറുമ്പ് ചിലന്തി ഒന്നും കയറാതെ സൂക്ഷിക്കണമെന്ന് മാത്രം.

1960 സി.സി. വ്യാപ്തമുള്ള മുളങ്കൂടുകളാണ് ഏറ്റവും ഉത്തമമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുഴുവളര്‍ത്തലും തേന്‍- പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്ന് പഠനങ്ങളും പറയുന്നു. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത്. മുളങ്കൂടുകളാണ്.Bamboo buds are the easiest to use for honey

തേന്‍ – പൂമ്പൊടി അറകള്‍ മുളയുടെ വശങ്ങളിലായിരിക്കും ശേഖരിച്ചുവയ്ക്കുന്നത്. പുഴു അടകള്‍ക്ക് കേട് ഒട്ടുംതന്നെ സംഭവിക്കാതെ തേനെടുക്കുന്നതിന് ഇത് സഹായിക്കുന്നു.

എന്നാൽ ഇത്തരം  മുളന്തണ്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടുവാന്‍ പ്രയാസമായിരിക്കും,  അതിനാല്‍ ഇതേ വലുപ്പവും വ്യാപ്തവും വരുന്ന തടിപ്പെട്ടികള്‍ നിര്‍മ്മിച്ചെടുക്കാവുന്നതാണ്. മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപ്പെട്ടിയ്ക്കും രണ്ട് തുല്യ ഭാഗങ്ങള്‍ വരത്തക്കവിധം ചുവടെ ചേര്‍ത്തിരിക്കുന്ന അളവില്‍ നിര്‍മ്മിക്കാം. രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കമ്പിയോ കയറോ ഉപയോഗിച്ച് ' കെട്ടി കൂടാക്കാവുന്നതാണ്. ഇത്തരം കൂട്ടില്‍ വളരുന്ന ചെറുതേനീച്ചയെ വിഭജനം നടത്താനും എളുപ്പമാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകരെ സംരംഭകരാക്കാനുള്ള എഫ്പിഒ നയത്തിനു രൂപം നൽകി

English Summary: A profitable business Raise small bees in homes.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds