എലികൾ മണ്ടയിൽ കയറി മച്ചിങ്ങയും കരിക്കും തുരന്നു നശിപ്പിക്കുന്ന വഴി കർഷകർക്ക് വൻ നഷ്ടം ഉണ്ടാകാറുണ്ട്. തെങ്ങിൽ നിന്ന് താഴോട്ട് വീഴുന്ന ചെറിയ ദ്വാരങ്ങളുള്ള ഇളം തേങ്ങകൾ ഈ ആക്രമണത്തിന് ഫലമാണ്. ഇതു പരിഹരിക്കാൻ നിരവധി മാർഗങ്ങൾ കർഷകർ ഇന്ന് പ്രയോഗിക്കുന്നുണ്ട്. തെങ്ങിൻ തടിയിൽ തകിട് കൊണ്ടുള്ള സംരക്ഷണത്തടകൾ ചുറ്റും ഉറപ്പിച്ചാൽ എലികൾ തറയിൽ നിന്നും മരത്തിലേക്ക് കയറുന്നത് ഒരു പരിധിവരെ നമുക്ക് തടയാം.
25-30 സെൻറീമീറ്റർ വീതിയുള്ള ജി ഐ ഷീറ്റുകൊണ്ട് തെങ്ങിൻ തടി ചുറ്റും തറനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിൽ തടസ്സം സൃഷ്ടിച്ച് എലികളെ തടയാം. ഓലകൾ തമ്മിൽ കൂട്ടിമുട്ടാത്ത വിധം അകലത്തിൽ തെങ്ങുകൾ നട്ടാൽ മാത്രമേ ഈ രീതികൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കൂ.
പരിഹാരമാർഗ്ഗം
ബ്രോമോഡിയോലോൺ (0.05%) കലർന്ന വിഷം കലർന്ന 10 ഗ്രാം തൂക്കമുള്ള മെഴുകു കടകൾ ഒരു ഹെക്ടറിന് 30 എണ്ണം വീതം അടുത്തടുത്ത 5 തെങ്ങുകൾക്ക് ഒന്ന് എന്ന തോതിൽ 12 ദിവസം ഇടവിട്ട് രണ്ടു തവണ ഉപയോഗിച്ചാൽ എലികളുടെ സംഖ്യ തന്മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാൻ നമുക്ക് സാധിക്കും. മേൽപ്പറഞ്ഞ ബ്രോമോഡിയോലോൺ എന്ന നാശിനി യുടെ ഉപയോഗം കാസർകോട് ജില്ലയിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ശരിയായ അകലത്തിൽ തെങ്ങിൻ തൈകൾ നടുക തോട്ടം വൃത്തിയായി സൂക്ഷിക്കുക തെങ്ങിൻ തോട്ടങ്ങൾ കൃത്യമായി നിരീക്ഷിച്ച് കീടബാധയും തുടക്കത്തിൽതന്നെ നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ നഷ്ടം ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.
Share your comments