ചൈനീസ് ബാംബൂ (Dracaena sanderiana) മധ്യ ആഫ്രിക്ക സ്വദേശിയാണ്. ഈ ചെടിയെ സാധാരണയായി "ഭാഗ്യ മുള അല്ലെങ്കിൽ ലക്കി ബാംബൂ" എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത് നല്ല പ്രചാരമുള്ള ഇൻഡോർ പ്ലാന്റായി മാറിയിട്ടുണ്ട്. ലക്കി ബാംബു യഥാര്‍ഥത്തില്‍ മുളവര്‍ഗത്തില്‍പ്പെട്ട ചെടിയല്ല.
ഈ ചെടി ഇന്‍ഡോര്‍ പ്ലാന്റായി വീടുകളിലും ഓഫീസിലും പ്രകാശം കുറഞ്ഞ സ്ഥലത്ത് വളര്‍ത്തുന്നു. ഇത് വളരെ നന്നായി വളരുന്നത് മങ്ങിയ പ്രകാശമുള്ള സ്ഥലത്താണ്. വീടിനകത്ത് വളര്‍ത്തുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത വെളിച്ചമുള്ള സ്ഥലത്തായിരിക്കണം വെക്കേണ്ടത്.
ലക്കി ബാംബു വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാനായി ചില കാര്യങ്ങള്‍:
വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ വേണ്ടത്ര വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും തണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും മുഴുവന്‍ ഇലകളും വെള്ളത്തിന് പുറത്തുമായിരിക്കണം.
മിക്കവാറും ആളുകള്‍ വെള്ളത്തിലാണ് ലക്കി ബാംബു വളര്‍ത്തുന്നത്. അങ്ങനെയാണെങ്കില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോളും നിര്‍ബന്ധമായും വെള്ളം മാറ്റണം. ആഴ്ചയില്‍ ഒരിക്കലും മാറ്റാം. വേര് പിടിക്കുന്നതിന് മുമ്പായി ഏകദേശം 3 ഇഞ്ചോളം വെള്ളത്തിലായിരിക്കണം വെക്കേണ്ടത്. വേര് വളര്‍ന്നു കഴിഞ്ഞാല്‍ മുഴുവന്‍ വേരുകളും വെള്ളത്തില്‍ മുങ്ങണം. ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കണം. വേരുകള്‍ എത്രത്തോളം കൂടുന്നുവോ അത്രത്തോളം പച്ചപ്പുള്ള ഇലകള്‍ മുകള്‍ഭാഗത്തുണ്ടാകും.
രണ്ടോ മൂന്നോ തുള്ളി ദ്രാവകരൂപത്തിലുള്ള വളം ലക്കി ബാംബു വളരുന്ന വെള്ളത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. മണ്ണിലാണ് വളര്‍ത്തുന്നതെങ്കില്‍ വെള്ളം വാര്‍ന്നുപോകുന്ന ദ്വാരമുള്ള പാത്രങ്ങളില്‍ വളര്‍ത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ നനച്ചുകൊടുക്കണം.
വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ വേണ്ടത്ര വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും തണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും മുഴുവന്‍ ഇലകളും വെള്ളത്തിന് പുറത്തുമായിരിക്കണം. വേരുകള്‍ പാത്രത്തിന് പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പ്രൂണ്‍ ചെയ്തില്ലെങ്കില്‍ വേരിന് ചാരനിറമോ കറുപ്പുനിറമോ ബാധിച്ച് ചീഞ്ഞുപോകും.
ലക്കി ബാംബു വളരെ നീളത്തില്‍ വളരുന്നുണ്ടെങ്കില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് പ്രൂണ്‍ ചെയ്തുകൊടുക്കാം. കൂടുതല്‍ വളരുന്ന ഭാഗം 2.5 സെ.മീ മുതല്‍ 5 സെ.മീ വരെ നീളത്തിലാക്കി തണ്ടുകള്‍ മുറിച്ചുകളയണം.
ലക്കി ബാംബൂ വളർത്തുന്നതിനുപകരുന്ന മാർഗ്ഗദർശി
-
ചെടികൾ തിരഞ്ഞെടുക്കുമ്പോൾ: തിളക്കമുള്ള പച്ച ഇലകളുള്ള ഒരു ചെടി തെരഞ്ഞെടുക്കുക. തണ്ട്, ഇലകൾ എന്നിവ മഞ്ഞയോ തവിട്ടുനിറമോ ആണെങ്കിൽ, ആ ചെടി തെരെഞ്ഞെടുക്കരുത്, അവ ആരോഗ്യമുള്ളവയല്ല.
-
ഇത് വെള്ളത്തിലും, മണ്ണിലും വളർത്താം. ഏതിൽ വളർത്തണമെന്ന് തീരുമാനിക്കുക. വെള്ളത്തിൽ വളർത്താനാണ് താൽപ്പര്യമെങ്കിൽ ആവശ്യമായ കല്ലുകളോ മാർബിളുകളോ അടിയിൽ ഉണ്ടായിരിക്കണം. ലക്കി ബാംബൂവിൻറെ ശരിയായ വളർച്ചയ്ക്ക് കുറഞ്ഞത് 1-3 ഇഞ്ച് വെള്ളം ആവശ്യമാണ്.
-
മണ്ണിലാണ് വളർത്തുന്നതെങ്കിൽ ഈർപ്പമുള്ളതും പോഷകസമൃദ്ധവുമായിരിക്കണം. എന്നാൽ മണ്ണ് കൂടുതൽ നനഞ്ഞിരിക്കുകയോ, ഒലിച്ചിറങ്ങുകയോ ചെയ്യരുത്. ഇതിനായി ചട്ടിയുടെ അടിയിൽ കുറച്ച് ചെറിയ കല്ലുകൾ ഇട്ടുകൊടുക്കുക.
-
ശരിയായ കണ്ടെയ്നർ തിരഞ്ഞെടുക്കുക - ഒന്നുകിൽ ലക്കി ബാംബൂ ഉയരമുള്ള ഫ്ലവർ പോട്ടിൽ അല്ലെങ്കിൽ അത് വാങ്ങുന്ന കണ്ടെയ്നറിൽ തന്നെ വളർത്തുക.
Share your comments