1. Flowers

നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്ന 5 ഇൻഡോർ സസ്യങ്ങൾ

ലക്കി ബാംബൂ ഭാഗ്യം തരുന്ന ചെടിയാണ്. ആരോഗ്യത്തിനും ലവ് ലൈഫിനും നല്ലതാണ്. ഇതിന് വളരെ കുറച്ച് പരിപാലനം മാത്രമേ ആവശ്യമുള്ളു. കൂടുതൽ വെളിച്ചം വരാത്ത ഏതു മുക്കിലും ഇത് വെയ്ക്കാവുന്നതാണ്. മുളയുടെ താഴ്ഭാഗം കുറഞ്ഞത് ഒരിഞ്ച് ശുദ്ധജലത്തിൽ മുങ്ങിയാണ് വെച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. ലക്കി ബാംബൂ അല്ലെങ്കിൽ ബാംബൂ പ്ലാന്റ് വളരെക്കാലം മുതൽ സമ്പത്തിൻറെയും ഭാഗ്യത്തിൻറെയും പ്രതീകമായി കണക്കാക്കുന്നു.

Meera Sandeep
lucky bamboo
ലക്കി ബാംബൂആരോഗ്യത്തിനും ലവ് ലൈഫിനും നല്ലതാണ്.

നിങ്ങളുടെ ആരോഗ്യം, ദീർഘായുസ്സ്, ജീവിതത്തിലെ സന്തോഷം എന്നിവ മെച്ചപ്പെടുത്തുന്നതിനായി  പോസിറ്റീവ് എനർജിയെ വീട്ടിലേക്ക് കൊണ്ടുവരേണ്ടതിൻറെ ആവശ്യമുണ്ട്.  നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പോസിറ്റീവ് വൈബ് ഉള്ളപ്പോൾ മാത്രമേ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നേടാൻ കഴിയൂ.  ഇവിടെ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോസിറ്റീവിറ്റി അല്ലെങ്കിൽ പോസിറ്റീവ് വൈബ്സ് വീട്ടിൽ കൊണ്ടുവരാൻ കഴിയുന്ന നിരവധി സസ്യങ്ങളുണ്ട്. കൂടാതെ, വീട്ടിൽ ചട്ടികളിൽ വളർത്തുന്ന  സസ്യങ്ങൾക്കും നെഗറ്റീവ് എനർജി നീക്കംചെയ്യാനും, ജീവിതത്തിൽ സന്തോഷം നൽകാനും കഴിയും.

പോസിറ്റീവ് എനർജി വീട്ടിൽ കൊണ്ടുവരാൻ തീർച്ചയായും സഹായിക്കുന്ന കുറച്ച്  സസ്യങ്ങളാണിവ :

jasmine
മുല്ല ചെടിഒരു house plant ആയാണ് കണക്കാക്കിയിരിക്കുന്നത്.

മുല്ല ചെടി

മുല്ല ചെടി പ്രധാനമായും വളർത്തുന്നത് അതിൻറെ മനോഹരമായ പൂക്കൾക്ക് വേണ്ടിയാണ്. ഇത് ഒരു house plant ആയാണ് കണക്കാക്കിയിരിക്കുന്നത്.

ഇത് പോസിറ്റീവ് എനർജിയെ ആകർഷിക്കുകയും ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജാസ്മിൻറെ ഹൃദ്യമായ സുഗന്ധം ഏതു കലുഷിതമായ മനസ്സിനേയും ശമിപ്പിച്ച്  ഉത്തേജനം നൽകാൻ കഴിവുള്ളതാണ്.  ഈ ചെടി വീട്ടിനകത്ത് തെക്ക് അഭിമുഖമായുള്ള ജാലകത്തിനടുത്ത്  വെയ്ക്കുകയാണെങ്കിൽ  എല്ലാത്തരം പോസിറ്റീവ് പ്രഭാവലയങ്ങളും കൊണ്ടുവരും

Rose mary plant
റോസ്‌മേരിയുടെ മനോഹരമായ സുഗന്ധംഓർമ്മയ്ക്കും, ഉറക്കമില്ലായ്മക്കും, സമാധാനം നൽകുന്നതിനും, പേരുകേട്ടതാണ്.

റോസ്മേരി ചെടി

റോസ്മേരി ചെടി വായു ശുദ്ധീകരിക്കുന്നതിനും ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് മുക്തമാക്കുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതിനും പേരുകേട്ടതാണ് റോസ്‌മേരിയുടെ മനോഹരമായ സുഗന്ധം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും,  ഉൽകണ്ഠയ്‌ക്കെതിരെ പോരാടുന്നതിനും, ഓർമ്മയ്ക്കും, ഉറക്കമില്ലായ്മക്കും, സമാധാനം നൽകുന്നതിനും, പേരുകേട്ടതാണ്. ശോഭയുള്ള നിറങ്ങളും തണുത്ത താപനിലയുമുള്ള ഒരു സ്ഥലത്ത് വേണം ഈ ചെടി വെയ്ക്കാൻ. 

lucky bamboo
ലക്കി ബാംബൂ അല്ലെങ്കിൽ ബാംബൂ പ്ലാന്റ് വളരെക്കാലം മുതൽ സമ്പത്തിൻറെയും ഭാഗ്യത്തിൻറെയും പ്രതീകമായി കണക്കാക്കുന്നു.

ലക്കി ബാംബൂ

ലക്കി ബാംബൂ ഭാഗ്യം തരുന്ന ചെടിയാണ്. ആരോഗ്യത്തിനും ലവ് ലൈഫിനും നല്ലതാണ്. ഇതിന് വളരെ കുറച്ച് പരിപാലനം മാത്രമേ ആവശ്യമുള്ളു. കൂടുതൽ വെളിച്ചം വരാത്ത ഏതു മുക്കിലും ഇത് വെയ്ക്കാവുന്നതാണ്. മുളയുടെ താഴ്ഭാഗം കുറഞ്ഞത് ഒരിഞ്ച് ശുദ്ധജലത്തിൽ മുങ്ങിയാണ് വെച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. ലക്കി ബാംബൂ അല്ലെങ്കിൽ ബാംബൂ പ്ലാന്റ് വളരെക്കാലം മുതൽ സമ്പത്തിൻറെയും ഭാഗ്യത്തിൻറെയും പ്രതീകമായി കണക്കാക്കുന്നു.

money plant
മണി പ്ലാന്റ് വീട്ടിൽ വളർത്തുകയാണെങ്കിൽ അത് ഫർണിച്ചറുകളിൽ നിന്നുള്ള സിന്തറ്റിക് രാസവസ്തുക്കളെ ആഗിരണം ചെയ്യും.

മണി പ്ലാന്റ് 

ജീവിതത്തിൽ സമൃദ്ധിയും ഭാഗ്യവും നൽകാനുള്ള കഴിവ് മണി പ്ലാന്റിനുണ്ട്. ഈ പ്ലാന്റ് വീട്ടിൽ വളർത്തുകയാണെങ്കിൽ അത് ഫർണിച്ചറുകളിൽ നിന്നുള്ള സിന്തറ്റിക് രാസവസ്തുക്കളെ ആഗിരണം ചെയ്യും. കൂടാതെ, സ്‌ട്രെസും, ഉത്കണ്ഠയും ലഘൂകരിക്കാൻ മണി പ്ലാന്റ് നിങ്ങളെ സഹായിക്കും.

കൃഷ്‌ണതുളസി ഓക്സിജൻ പുറത്തുവിടുകയും, കാർബൺ ഡൈ ഓക്സൈഡും, കാർബൺ മോണോക്സൈഡും ആഗിരണം ചെയ്യുകയും ചെയ്യുന്നു
കൃഷ്‌ണതുളസി ഓക്സിജൻ പുറത്തുവിടുകയും, കാർബൺ ഡൈ ഓക്സൈഡും, കാർബൺ മോണോക്സൈഡും ആഗിരണം ചെയ്യുകയും ചെയ്യുന്നു

കൃഷ്‌ണതുളസി

വീട്ടിൽ തുളസി നടുന്നത് അന്തരീക്ഷത്തിൽ ആത്മീയവും രോഗശാന്തി നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്‌ണതുളസി ഓക്സിജൻ പുറത്തുവിടുകയും, കാർബൺ ഡൈ ഓക്സൈഡും, കാർബൺ മോണോക്സൈഡും ആഗിരണം ചെയ്യുകയും ചെയ്യുന്നു. വീടിൻറെ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കുകയാണെങ്കിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും. മികച്ച ആന്റിഓക്‌സിഡന്റായ കൃഷ്‌ണതുളസി വീട്ടിലെ നെഗറ്റീവ് എനർജി മായ്ച്ചുകളയുകയും പോസിറ്റീവ് വൈബുകളെ ക്ഷണിക്കുകയും ചെയ്യുന്നു. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെടികളിലെ പുതിയതാരം  എയർ പ്ലാന്റ്

#Indoor plant#Farmer#Agriculture#krishi

English Summary: 5 indoor plants that will bring positive energy in your home-kjmnsep1920

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds