Farm Tips

മൂന്നു ദിവസം കൊണ്ടു മല്ലി കിളിർപ്പിക്കാനൊരു എളുപ്പവഴി

മല്ലി വിത്തുകൾ ( മല്ലി വിത്തുകൾ വാങ്ങാൻ കിട്ടും ,കടയിൽ നിന്ന് പാചകത്തിന് വാങ്ങുന്ന മല്ലി ആയാലും മതി (ഫ്രഷ് ) ചപ്പാത്തി റോളർ കൊണ്ടു പതുക്കെ ഉരുട്ടി രണ്ടായി പിളർക്കുക.എട്ടു മണിക്കൂർ സ്യൂഡോമൊണാസ് ലായനിയിൽ മുക്കിവെയ്ക്കുക. അതു കഴിഞ്ഞു നല്ല പോലെ വെള്ളം തുവർത്തി എടുക്കുക. വാവട്ടം ഉള്ള കുപ്പിയിൽ ആക്കി അടച്ച് രണ്ടു ദിവസം മുറിക്കുള്ളിൽ വെയ്ക്കുക. മൂന്നു ദിവസം ആകുമ്പോൾ തനിയെ കിളിർത്തു വരും.മണ്ണ് ഇളക്കി കൊടുക്കുക.എന്നിട്ട് പാകുക.മണ്ണ് അധികം മുകളിൽ ഇടണ്ടേതില്ല..


Share your comments