1. Farm Tips

ഒരു ഗ്ലാസ് വെള്ളത്തിൽ ഇതുകൂടി ചേർത്ത് പ്രയോഗിച്ചാൽ എല്ലാ ചെടികളും പൂക്കും

നമ്മുടെ പച്ചക്കറി തോട്ടത്തിലെ ചെടികളും, പൂച്ചെടികളും പെട്ടെന്ന് പൂവിടുവാനും, നല്ല കായ്ഫലം ലഭിക്കുവാനും പലവഴികൾ തേടുന്നവരാണ് നമ്മൾ. എന്നാൽ നിങ്ങൾ വേസ്റ്റായി തള്ളിക്കളയുന്ന ഈ രണ്ടു വസ്തുക്കൾ മാത്രം മതി നിങ്ങളുടെ പൂച്ചെടികളും, പച്ചക്കറി തോട്ടത്തിൽ നട്ടുവളർത്തിയ തക്കാളി വഴുതന, മുളക് തുടങ്ങിയ എല്ലാ ചെടികളും പൂക്കുവാനും കായ്ഫലം ലഭ്യമാക്കുവാനും.

Priyanka Menon
Tips for flowering
Tips for flowering

നമ്മുടെ പച്ചക്കറി തോട്ടത്തിലെ ചെടികളും, പൂച്ചെടികളും പെട്ടെന്ന് പൂവിടുവാനും, നല്ല കായ്ഫലം ലഭിക്കുവാനും പലവഴികൾ തേടുന്നവരാണ് നമ്മൾ. എന്നാൽ നിങ്ങൾ വേസ്റ്റായി തള്ളിക്കളയുന്ന ഈ രണ്ടു വസ്തുക്കൾ മാത്രം മതി നിങ്ങളുടെ പൂച്ചെടികളും, പച്ചക്കറി തോട്ടത്തിൽ നട്ടുവളർത്തിയ തക്കാളി വഴുതന, മുളക് തുടങ്ങിയ എല്ലാ ചെടികളും പൂക്കുവാനും കായ്ഫലം ലഭ്യമാക്കുവാനും.

പലപ്പോഴും നല്ല കായ്ഫലം ലഭിക്കാത്തതിന് കാരണം ഒന്നുമാത്രമാണ് പല മൂലകങ്ങളുടെയും അപര്യാപ്തത. അതിൽ പ്രധാനമാണ് ചെടികൾ പൂക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും, ചെടികൾക്ക് കരുത്ത് പകരുന്ന കാൽസ്യവും. പൊട്ടാസ്യം സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന പഴത്തൊലിയും കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുട്ടത്തോടും ഒരുമിച്ച് ചേർത്ത് ചെടികൾക്ക് താഴെയും ചെടികളുടെ ഇലയിലും ഇങ്ങനെ പ്രയോഗിച്ചാൽ കൂടുതൽ ഫലം ഉറപ്പ്.

അതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഏതെങ്കിലും വാഴപ്പഴത്തിന്റെ (പ്രത്യേകിച്ച് നേന്ത്രപ്പഴം ആയാൽ നല്ലത്) പകുതി അരിഞ്ഞ തൊലിയും, കൈകൊണ്ട് നന്നായി പൊടിച്ചു ചേർത്ത ഒരു മുട്ടത്തോടും ഒരു ഗ്ലാസ് വെള്ളത്തിലേക്കിട്ടു ഒരാഴ്ചയോളം അടച്ചിടുക. ഒരാഴ്ചയ്ക്കുശേഷം പഴത്തൊലിയിലും, മുട്ടത്തോടിലും അടങ്ങിയിരിക്കുന്ന പോഷകാംശം മുഴുവനും ജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഒരാഴ്ചയോ രണ്ടാഴ്ചയോ ഇങ്ങനെ വെച്ചാൽ മതി.

രണ്ടാഴ്ച ആണ് നിങ്ങൾ ഇങ്ങനെ വെക്കുന്നതെങ്കിൽ അതിൻറെ നിറത്തിൽ അല്പം വ്യത്യാസമുണ്ടെന്നു മാത്രം. ഒരാഴ്ചയ്ക്കുശേഷം മൂടി തുറന്ന് പഴതൊലിയുടെയും മുട്ടത്തോടിന്റെയും അവശിഷ്ടങ്ങൾ മാറ്റി അതിൻറെ സത്ത് മാത്രമെടുക്കുക. ഇതിലേക്ക് രണ്ട് ഇരട്ടി വെള്ളം ചേർത്ത് വൈകുന്നേര സമയങ്ങളിൽ ഇലകളിൽ തളിച്ചു കൊടുക്കുക. രാവിലെ ഇങ്ങനെ ചെയ്താൽ സൂര്യപ്രകാശം ഏറ്റ് ഇലകളിലും തണ്ടുകളിലും മറ്റും തങ്ങിനിൽക്കുന്ന ഈ ലായനി ബാഷ്പീകരിച്ചു പോകും.

We are the ones who are looking for many ways for the plants and flowers in our vegetable garden to bloom quickly and get good results. But these two things that you throw away as waste are enough to make your flowers and all the plants like tomatoes, aubergines and chillies planted in the vegetable garden bloom and bear fruit. Deficiency of many elements is often the only reason for not getting good results. The most important of these are potassium which helps the plants to flower and calcium which gives strength to the plants. Potassium-rich fruit peels and calcium-rich eggs can be mixed together and applied to the underside of plants and leaves of plants to ensure better results.

അതുകൊണ്ട് വൈകുന്നേര സമയങ്ങളിൽ മാത്രം ഈ പ്രയോഗം ചെയ്യുക. ചെടിയിൽ മുഴുവനായും തളിച്ചു കൊടുക്കാം. ഇനി ഇത് മണ്ണിൽ ഒഴിച്ചു കൊടുക്കുന്നതും നന്നായി കായ്ഫലം ലഭിക്കുവാൻ കാരണമാകും. മണ്ണിൻറെ ഫലഭൂയിഷ്ഠതയ്ക്ക് പ്രധാനമായും വേണ്ട പൊട്ടാസ്യവും കാൽസ്യവും ഈ വള കൂട്ടിൽ ധാരാളമുള്ളതിനാൽ ഇതൊഴിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വേര് ഇതിലെ പോഷകാംശങ്ങളെ വലിച്ചെടുക്കുകയും, പെട്ടെന്ന് കായ്ഫലം ഉണ്ടാകുകയും ചെയ്യുന്നു. ഇത് എല്ലാതരം ചെടികളിലും ഉപയോഗിക്കാം.

English Summary: Add this to a glass of water and all the plants will bloom We are the ones who are looking for many ways for the plants and flowers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds