പച്ചക്കറി കൃഷിയിൽ വളമായും കീടനാശിനിയായും കുമിൾനാശിനി ആയും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് അഗ്നിഹോത്ര ലായിനി. മണ്ണിലോ അന്തരീക്ഷത്തിലോ നിന്ന് റേഡിയോ വികിരണങ്ങൾ, വിഷാംശമുള്ള വാതകങ്ങൾ തുടങ്ങിയവ വമിക്കുകയാണെങ്കിൽ അതിനെയെല്ലാം അഗ്നിഹോത്രം നിർവീര്യമാക്കുന്നു. പുരാതനമായ വേദങ്ങളിലെ ഈ അറിവ് മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
പ്രപഞ്ച ശക്തികൾ വിളകളെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കിയ നമ്മുടെ പൂർവികർ പശുക്കളുടെ മഹത്വം തിരിച്ചറിയുകയും പശുവിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് പഞ്ചഗവ്യം പോലുള്ള ഔഷധക്കൂട്ടുകൾ നിർമ്മിക്കുകയും വിളപരിപാലനം സാധ്യമാക്കുകയും ചെയ്തിരുന്നു.
അഗ്നിഹോത്ര ലായിനി എങ്ങനെ നിർമിക്കാം
അഗ്നിഹോത്രം ചെയ്തശേഷം ലഭിക്കുന്ന ചാരം കൈകൊണ്ട് പൊടിച്ച് 200 ഗ്രാം എടുത്ത് 800 മില്ലി ലിറ്റർ ഗോമൂത്രത്തിൽ കലക്കി 24 ദിവസം സൂക്ഷിച്ചു വയ്ക്കുക.
ദിവസവും രണ്ട് നേരം ഒരു വടികൊണ്ട് ഇളക്കണം. 25 ദിവസം ഇതിൽ പത്ത് ലിറ്റർ വെള്ളം ചേർത്ത് ഇളക്കുക. ഇത് ഒരേ സമയം മൂല്യമേറിയ വളവും കീടനാശിനിയും കുമിൾനാശിനിയുമാണ്. ഇത് അരിച്ചെടുത്ത് ചെടികളിൽ തളിച്ചുകൊടുക്കുന്നത് വഴി ചെടികളെ നീരൂറ്റിക്കുടിക്കുന്ന മീലിമുട്ട തുടങ്ങിയ കീടങ്ങളെയും, പുഴുക്കളെയും ഫലപ്രദമായി നേരിടാം. ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മഞ്ഞളിപ്പ് പോലുള്ള രോഗങ്ങൾ ഇല്ലാതാക്കുകയും, കൂടുതൽ കായ്പിടുത്തം ഉണ്ടാവുകയും പെൺ പൂക്കളുടെ എണ്ണം വർദ്ധിക്കുകയും, വിളകൾ നേരത്തെ മൂപ്പത്തുകയും ചെയ്യുന്നു.
Agnihotra solution can be used as a fertilizer, pesticide and fungicide in vegetable cultivation. If radioactive or toxic gases are emitted from the soil or atmosphere, the fire extinguishes them all.
2-3 ആഴ്ച ഇടവിട്ട് വേണം ഇത് തളിക്കേണ്ടത്. പച്ചക്കറികൾക്ക് ഒരു തടത്തിൽ രണ്ട് ലിറ്റർ വീതവും കമുങ്ങ്, കുരുമുളക്, വാഴ തുടങ്ങിയവയ്ക്ക് അഞ്ച് ലിറ്റർ വീതവും തെങ്ങിന് 10 ലിറ്റർ വീതവും ഒഴിച്ചു കൊടുക്കാം. മണ്ണിന് ഈർപ്പം ഉള്ള സമയത്ത് മാത്രമേ ഇത്തരത്തിലുള്ള ലായനികൾ ഒഴിച്ചു കൊടുക്കാൻ പാടുള്ളൂ. വൈകുന്നേരങ്ങളിൽ മാത്രം ഉപയോഗിക്കുക.
Share your comments