
കെണികള്‍ക്ക് വില്പനക്ക്
മാവിലെ കായീച്ചകളെ നശിപ്പിക്കാനുളള മീഥൈല്‍ യൂജിനോള്‍ കെണി, പച്ചക്കറികളിലെ കായീച്ചകളെ നശിപ്പിക്കാനുളള ക്യൂലൂര്‍ കെണി എന്നിവ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ ചതുര്‍ത്ഥ്യാകരി ലബോറട്ടറിയില്‍ കിട്ടും. മീഥൈല്‍ യൂജിനോള്‍ കെണി ഒന്നിന് 104 രൂപയും, ക്യൂലൂര്‍ കെണി ഒന്നിന് 127 രൂപയും വില.
ഫോണ്‍ - 04772704100
ജൈവകീടനാശിനികള്‍ വാങ്ങാം
മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററിലെ എക്കോഷോപ്പില്‍ ജൈവകീടനാശിനികളായ സ്യൂഡോമോണസ്, ബിവേറിയ, ട്രൈക്കോഡെര്‍മ എന്നിവയുടെ ചെറിയ പായ്ക്കറ്റുകളും വേപ്പിന്‍കുരുവും വില്പനയ്ക്കുണ്ട്.
ഫോണ്‍ : 0487- 2370773
ചന്ത്രക്കാരന്‍ മാങ്ങകളില്‍ രാജന്‍
ഉപ്പിലിടാന്‍ ഏറ്റവും യോജിച്ച മാങ്ങയാണ് ചന്ത്രക്കാരന്‍. പഴമാങ്ങാക്കറിക്കും മാമ്പഴപുളിശ്ശേരിക്കും കേമം. കേരളത്തിലെ നാട്ടുമാമ്പഴങ്ങളില്‍ ഏറ്റവും വിലകിട്ടുന്നതും ചന്ത്രക്കാരനു തന്നെ. ചാരനിറമുളള മാങ്ങയ്ക്ക് വലിപ്പം കുറവ്. കുലകളായി കായ് പിടിക്കും. ഇന്നിപ്പോള്‍ ഗ്രാഫ്റ്റ് തൈകള്‍ ലഭ്യമായതിനാല്‍ ശിഖരങ്ങളായി പടര്‍ത്തി വളര്‍ത്തി പരമാവധി പത്തടിയില്‍ ഒതുക്കാം. അടുപ്പിച്ചു നടുമ്പോള്‍ മാവുകള്‍ ഒന്നര മീറ്റര്‍ അകലം മതി.
Share your comments