കൃഷി ചെയ്യുന്ന ഏതൊരാൾക്കും പറയാനുണ്ടാകും ഓരോ നുറുങ്ങു വിദ്യകൾ. നിറയെ കായ്ഫലം പിടിക്കാൻ, ഉണ്ടായ ഫലങ്ങൾ കേടുകൂടാതെ നോക്കാൻ , ഒക്കെ എന്തിനും പ്രതിവിധികളുണ്ടാകും അറിവുള്ളവർ പറഞ്ഞു കേട്ട കുറച്ച് ടിപ്സ്. ( agri tips)
ഇനി ഇതൊക്കെ ഒന്ന് ചെയ്ത് നോക്കൂ.
അറിയുന്നവർ കമന്റായും ഓരോ ടിപ്സ് കൂട്ടിച്ചേർത്താൽ വളരെ നല്ലത്.
പേരയില്‍ നവംബര്‍- ഫെബ്രുവരി മാസങ്ങളിലുണ്ടാകുന്ന കായ്കള്‍ക്കാണ് മധുരവും വലിപ്പവും കൂടുതല്‍.In November and February, the fruits are sweet and large in size.
പേര കയറു കെട്ടി വളച്ച് താഴെ കുറ്റിയുമായി ബന്ധിക്കുക. പുതിയ പൊടിപ്പുണ്ടാകും. കൂടുതലായി കായ് പിടിക്കുന്നതിന് അത് സഹായകമാകും.
പേരയ്ക്കാ പോളിത്തീന്‍ കവറുപയോഗിച്ച് പൊതിഞ്ഞിടുക. കോറിഡ് ബഗ് എന്ന കീടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാം
xxxx xxxx xxxx xxxx xxxx
കശുമാവില്‍ ചുരയ്ക്ക, കുമ്പളം ഇവയിലേതെങ്കിലും പടര്‍ത്തിയ ശേഷം തുലാം, വൃശ്ചികം മാസങ്ങളില്‍ ഇവയുടെ ചുവടറുത്തിടുക. കശുമാവ് നന്നായി പൂത്ത് മെച്ചപ്പെട്ട കായ് ഫലം തരും.Cashews bloom well and give better ripening fruit.
കശുമാവിന്റെ തടികളിലും വേരുകളിലും മുറിവുകളുണ്ടാകാതെ പരിരക്ഷിക്കുക. തണ്ടു തുരപ്പന്‍ പുഴുവിന്റെ ആക്രമണം വലിയ പരിധി വരെ തടയാം.
കശുമാവ് കണക്കറ്റ് തഴച്ചു വളരാന്‍ അനുവദിക്കാത്ത പക്ഷം വിളവ് വര്‍ദ്ധിക്കും.
കശുമാവില്‍ മാതൃപിതൃ സസ്യങ്ങളുടെ ഗുണം മുളച്ചുണ്ടായ തൈകളില്‍ കാണുന്നില്ല.
കശുവണ്ടി തോട്ടങ്ങളില്‍ തേനീച്ചപ്പെട്ടി വച്ചാല്‍ പരാഗണം മെച്ചപ്പെടുത്തി വിളവ് 20% വരെ കൂട്ടാനാകും
പത്തോ, പന്ത്രണ്ടോ കശുമാമ്പഴങ്ങളെടുത്ത് കശക്കി ചാണകത്തോടൊപ്പം കലര്‍ത്തി ഗോബര്‍ ഗ്യാസ് പ്ലാന്റ്റില്‍ ഇടുക. ഗ്യാസുണ്ടാകുന്ന തോത് കൂടും
മറ്റൊന്നിനും പ്രയോജനപ്പെടാത്ത പാഴ് ഭൂമിയില്‍ പോലും കശുമാവ് കൃഷി ചെയ്യാം.
xxxx xxxx xxxx xxxx xxxx
ഫ്രക്ടോസ് അധികമുള്ള പഴങ്ങള്‍ക്ക് മധുരം കൂടും. അമ്ലാംശം കൂടുതലുള്ള കായ്കള്‍ക്ക് പുളിരസം കൂടും.Fruits that are high in fructose add sweetness. Fruits that are high in acidity will increase sourness.
xxxx xxxx xxxx xxxx xxxx
ഗോമൂത്രം തളിക്കുന്നത് മൂലം മുന്തിരിച്ചെടിയെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനാകും.
മുന്തിരിക്ക് ചിതല്‍ ശല്യം ഉണ്ടാകാതിരിക്കാന്‍ വേപ്പിൻ പിണ്ണാക്ക് മണ്ണിലുഴുതു ചേര്‍ക്കുന്നതു കൊള്ളാം.
മുന്തിരി ചെടിയുടെ ചുവട്ടില്‍ 100 ഗ്രാം വേപ്പിന്‍ പൊടി 10 സെ. മി താഴ്ചയില്‍ ഇട്ട് തടം മൂടുക. പല കീടങ്ങളും അകന്നു പൊയ്ക്കൊള്ളും. കൂടാതെ ചെടി കരുത്തോടെ വളരുനതിനും വേപ്പിന്‍ പിണ്ണാക്ക് സഹായിക്കുന്നു.
മുന്തിരി പിടിപ്പിക്കുന്നതിന് പ്രായപൂര്‍ത്തിയായ മുന്തിരിച്ചെടികളുടെ കോതി മാറ്റിയ വള്ളികളാണ് ഏറ്റവും അനുയോജ്യം.
xxxx xxxx xxxx xxxx xxxx
സപ്പോട്ടയ്ക്ക് ലേശം തണല്‍ ഉണ്ടെങ്കിലും അത് ഫലപുഷ്ടിയെ ബാധിക്കാറില്ല.
xxxx xxxx xxxx xxxx xxxx
കൈതച്ചക്കയുടെ വലിയ കന്നുകള്‍ നട്ടാല്‍ അവ നേരത്തെ പുഷ്പിച്ച് ഫലം തരും.
വേനല്‍ക്കാലത്ത് നനയ്ക്കുന്ന പൈനാപ്പിള്‍ തോട്ടത്തില്‍ ഒരു ചക്കയ്ക്ക് ശരാശരി 3 - 15 കിലോഗ്രാം തൂക്കമുണ്ടാകും.
xxxx xxxx xxxx xxxx xxxx
ചെറുനാരകത്തിലെ വിളവ് കൂട്ടാന്‍ 100 മി. ലി ചെറുനാരങ്ങാച്ചാറ് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി , നാരകത്തിന്റെ ഇലകളില്‍ തളിക്കുക. നാരങ്ങ സത്തിലെ ജീവകം - സി ആണ് വിളവ് കൂടാന്‍ കാരണം.
xxxx xxxx xxxx xxxx xxxx
മാതള നാരകത്തിന്റെ മുകളിലെ മൂപ്പെത്തിയ കമ്പുകളിലാണ് പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നത്. എന്നാല്‍ തുടര്‍ച്ചയായ പുഷ്പിക്കല്‍ നിമിത്തം ഇവയുടെ ഉല്‍പ്പാദന ശേഷി കുറയാന്‍ ഇടയുണ്ട്. അതിനാല്‍ മൂപ്പെത്തിയ കമ്പുകളില്‍ നിന്നും പഴയ തണ്ടുകള്‍ മുറിച്ചു നീക്കി പുതിയ ശാഖകള്‍ വളരാന്‍ അവസരം ഉണ്ടാകണം.
xxxx xxxx xxxx xxxx xxxx
അവക്കാഡോ പഴത്തിന്റെ വിത്തുകള്‍ വേര്‍പെടത്തിയാല്‍ അവ മൂന്നു ദിവസത്തിനകം നടണം. അല്ലാത്ത പക്ഷം മുളയ്ക്കാനുള്ള സാധ്യത കുറയും.
അവക്കാഡോ മരം ഒരു മീറ്റര്‍ ഉയരത്തില്‍ വച്ച് മുറിക്കുക. വേണ്ടെത്ര ഇടയകലങ്ങളില്‍ നാലു പാര്‍ശ്വശാഖകള്‍ മാത്രം മുകളിലോട്ടു വളരാന്‍ അനുവദിക്കുക. നല്ല കായഫലം കിട്ടും.
xxxx xxxx xxxx xxxx xxxx
മാങ്കോസ്റ്റീന്‍ കുടുംബത്തിലെ , മറ്റംഗങ്ങളായ കുടമ്പുളി , രാജപുളി ഇവയുടെ ഒട്ടു കമ്പുകളില്‍ മാങ്കോസ്റ്റീന്‍ ഒട്ടിച്ചെടുക്കാം.
മാങ്കോസ്റ്റീന്‍ പഴത്തിന്റെ വിത്തുകള്‍ ഉണങ്ങിപ്പോകാതെ പച്ചയായിത്തന്നെ പാകണം.
xxxx xxxx xxxx xxxx xxxx
ജലദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ ശീമച്ചക്ക കൊഴിയാറുണ്ട്. നന്നായി നനക്കുക എന്നുള്ളതാണ് അതിനുള്ള പ്രധിവിധി.
കടപ്പാട്:
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓണത്തിന് വിളവെടുക്കണമെങ്കില്‍ എപ്പോള്‍ കൃഷി തുടങ്ങണം?
Share your comments