<
  1. Farm Tips

ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധി. -കറ്റാർവാഴ

മുടി വളരാൻ കറ്റാർവാഴയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ നേരം കഴിഞ്ഞ് കുളിക്കുക. ഇത് സ്ഥിരമായി ചെയ്താൽ മുടി വളരും. മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാൽ സൗന്ദര്യസംരക്ഷണത്തനു മാത്രമല്ല കറ്റാർവാഴ നിറയെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് എന്ന് കൂടി അറിഞ്ഞാലോ ?

K B Bainda

മുടി വളരാൻ കറ്റാർവാഴയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ നേരം കഴിഞ്ഞ് കുളിക്കുക. ഇത് സ്ഥിരമായി ചെയ്താൽ മുടി വളരും. മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാൽ സൗന്ദര്യസംരക്ഷണത്തനു മാത്രമല്ല  കറ്റാർവാഴ നിറയെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് എന്ന് കൂടി അറിഞ്ഞാലോ ?

നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഈ സസ്യം നമ്മുടെ അടുക്കളത്തോട്ടത്തിലും വീടിന്റെ ഉമ്മറത്തും വളർത്താം. എളുപ്പത്തില്‍ വളരുന്ന ഒരു  ചെടിയാണിത്.

നടുന്ന രീതി

ചട്ടികളിലോ നിലത്തോ കറ്റാര്‍ വാഴ നടാം. നഴ്സറികള്‍ നിന്നും തൈകൾ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന കുഞ്ഞുങ്ങളെ പറിച്ചു നട്ടു പുതിയ ചെടികള്‍ ഉണ്ടാക്കാം..

നീണ്ട നേർത്ത ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക. ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നീരു(ജെൽ ) നിറഞ്ഞിരിക്കും. ശ്രദ്ധയോടെ പരിപാലിച്ചാൽ തഴച്ചുവളരും.

വെള്ളം കെട്ടി നിന്നാൽ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള ഇലകള്‍ ഉണ്ടാകും. പല തരത്തിലുള്ള  കറ്റാർ വാഴ ഉണ്ട്‌. കട്ടി കൂടിയതും, കുറഞ്ഞതും, കയ്പ്പില്ലാത്തതും കയ്പ്പുള്ളതും .

വാണിജ്യ ആവശ്യത്തിനും വന്‍ തോതില്‍ കറ്റാര്‍വാഴ നടത്തി ലാഭം കൊയ്യുന്നവരുണ്ട്. വെള്ളം കെട്ടിക്കിടക്കാത്തതും, ചൂട് ലഭിക്കുകയും, എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ കറ്റാര്‍വാഴ നട്ടു പിടിപ്പിക്കാം.

ഗുണങ്ങള്‍

കറ്റാര്‍വാഴയില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.

  • ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.
  • ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കു കറ്റാര്‍വാഴ ഒരു പരിഹാരം തന്നെയാണ്.
  • അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.
  • വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.
  • കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.
  • ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.
  • കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.
  • തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ ജെൽ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

നാട്ടറിവ്.

English Summary: Aloe vera- Remedy for health problems.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds