മഴക്കാലമായതോടെ നമ്മുടെ പച്ചക്കറിത്തോട്ടത്തിലും വീട്ടിലും ധാരാളമായി ആഫ്രിക്കൻ ഒച്ചുകളെ കാണപ്പെടുന്നു. രാത്രിയിലാണ് ഇവ കൂടുതലും സ്വൈരവിഹാരം നടത്തുവാൻ തെരഞ്ഞെടുക്കുന്നത്. വീട്ടിലായാലും, കൃഷിയിടത്തിലായാലും ശുചിത്വ പാലനമാണ് ആഫ്രിക്കൻ ഒച്ചുകളെ നേരിടാനുള്ള പ്രധാന വഴി.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ നമ്മൾ ചെയ്യേണ്ടത് നമ്മുടെ നമ്മുടെ കൃഷിയിടത്തിലെ പഴയ വിളകളുടെ അവശിഷ്ടങ്ങളും കളകളും നീക്കം ചെയ്യുക എന്നതാണ്. ഇതുകൂടാതെ സൂര്യപ്രകാശവും ചൂടും ലഭിക്കത്തക്കവണ്ണം കൃഷിയിടത്തിന്റെ വിന്യാസം ക്രമീകരിക്കുകയും ചെയ്യണം.
ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിച്ചില്ലെങ്കിൽ മഴക്കാലം കഴിയുന്നതോടെ ഇവ മണ്ണിനടിയിലെ ഇവയുടെ ഒളിയിടങ്ങളിലേക്ക് വലിയുകയും അടുത്ത മഴക്കാലത്ത് പൂർവാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്യുന്നു.
ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള എളുപ്പവഴി രാത്രികാലത്ത് നനഞ്ഞ ചണചാക്കോ, കട്ടിയുള്ള തുണിയോ വിരിച്ചു ഇവയെ ആകർഷിക്കുക. അതിനുശേഷം പിറ്റേന്ന് കാലത്ത് സൂര്യപ്രകാശമേൽക്കുന്നത്തിന് മുൻപുതന്നെ ഇവയെ ഉപ്പുവെള്ളത്തിൽ ഇട്ടു നശിപ്പിക്കുക.
During the monsoon season, African snails are found in large numbers in our vegetable gardens and homes. They prefer to spend most of their time at night.
250 ഗ്രാം ഉപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കാം. ഒച്ചുകളെ ആകർഷിക്കുന്നതിനായി കാബേജ് ഇലകളും പപ്പായ ഇലകളും ഫലപ്രദമാണ്.
Share your comments