കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതിയാണ് കശുമാവിന്റേത്. അത്യുല്പാദനശേഷിയുള്ള 16 കശുമാവ് ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഉയർന്ന മലമ്പ്രദേശങ്ങൾ ഒഴികെ എവിടെയും ഇത് കൃഷി ചെയ്യാവുന്നതാണ്. മാടക്കത്തറ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പത്തിലധികം കശുമാവ് ഇനങ്ങൾ മികച്ച വിളവ് തരുന്നവയാണ്. അതിൽ പ്രധാനപ്പെട്ടതാണ് മാടക്കത്തറ ഒന്ന്, മാടക്കത്തറ 2, പ്രിയങ്ക, സുലഭ, ദാമോദർ, കനക, പൂർണിമ തുടങ്ങിയവ. ആനക്കയം ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ആനക്കയം 1 ധനശ്രീ തുടങ്ങിയവയും കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍ പോലെ ചതിക്കില്ല കശുമാവ്
പ്രായമായ കശുമാവ് മരങ്ങളിൽ അനുവർത്തിക്കുന്ന പ്രവർത്തനരീതി
ഈ രംഗത്ത് പലപ്പോഴും കർഷകർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പ്രായമായ കശുമാവിൽ നിന്ന് നല്ല കായ്ഫലം ലഭ്യമാകുന്നില്ല എന്നത്. എന്നാൽ അതിനൊരു പരിഹാരമാർഗം ഉണ്ട്. പ്രായം കൂടിയ മരങ്ങളുടെ കടഭാഗം ഒരു മീറ്റർ ഉയരത്തിൽ നിലനിർത്തി ബാക്കി ഭാഗം വെട്ടിക്കളയുക. ഒരുമാസത്തിനുള്ളിൽ മരത്തിൽനിന്ന് ധാരാളം പുതിയ ചെനപ്പുകൾ ഉണ്ടാകുന്നു. ഇതിൽ ആരോഗ്യമുള്ളവ മാത്രം നിലനിർത്തി മറ്റുള്ളവ കളയുക.
One of the problems that farmers often face in this field is that old cashews do not produce good yields. But there is a solution. Keep the trunk of the old trees at a height of one meter and prune the rest.
നിലനിർത്തിയവ ഒന്നര മാസം പ്രായമാകുമ്പോൾ ഒട്ടു വയ്ക്കുന്നു. ഇതിനുവേണ്ടി ഗുണമേന്മയുള്ള ഇനങ്ങളുടെ കമ്പുകൾ തെരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഒട്ടു കമ്പിന്റെ ചുവടെ ഗ്രാഫ്റ്റിംഗ് കത്തി ഉപയോഗിച്ച് 5 സെൻറീമീറ്റർ നീളത്തിൽ രണ്ടു ഭാഗത്ത് ചരിച്ചു വെട്ടി ഒരു ആപ്പിൾ ആകൃതിയിൽ ആക്കുക. പൊടിപ്പുകൾക്ക് ഒന്നര മാസം പ്രായമാകുമ്പോൾ അടിയിൽ രണ്ട് മൂന്ന് ജോഡി ഇലകൾ മാത്രം നിലനിർത്തി ബാക്കി ഇലകളും നിർത്തിയ ഇലകളിൽനിന്ന് ഏകദേശം 5 മുതൽ 6 സെൻറീമീറ്റർ മുകളിൽ വച്ച് തലപ്പും മുറിച്ചു കളയണം.
ബന്ധപ്പെട്ട വാർത്തകൾ: കശുമാവ് കൃഷിയിലെ കീടരോഗ സാധ്യതകൾ
ഇവയുടെ മധ്യഭാഗത്ത് 5 സെൻറീമീറ്റർ ആഴത്തിൽ ഒരു പിളർപ്പ് ഉണ്ടാക്കി അതിൽ ആപ്പിന്റെ ആകൃതിയിൽ വെട്ടി പാകപ്പെടുത്തിയ ഒട്ടുകമ്പ് ഇറക്കിവയ്ക്കുക. അതിനുശേഷം ഒട്ടിച്ച പോളിബാഗ് ഉപയോഗിച്ച് ഇറക്കി കെട്ടി മുറിപ്പാടുകൾ തമ്മിൽ നല്ല സമ്പർക്കം ഉറപ്പുവരുത്തണം. ഒടിച്ച് ഭാഗവും ഒട്ടു കമ്പും മുഴുവൻ മൂടത്തക്ക വിധത്തിൽ നനഞ്ഞ പോളിത്തീൻ കവർ കടത്തി മൂടി വയ്ക്കണം ഈ കവർ മൂന്നു ദിവസം കൂടുമ്പോൾ നനയ്ക്കണം. മുള പൊട്ടി കഴിഞ്ഞാൽ കവർ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുക വഴി ഒട്ടു കമ്പുകൾ വളരെ വേഗം വളർന്ന് നല്ല രീതിയിൽ വിളവ് തരുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കശുമാവ് കൃഷിയിലൂടെ ലാഭം നേടാം
Share your comments