വിനാഗിരി, വാളൻപുളി, കറിയുപ്പ്, മഞ്ഞൾപൊടി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള ലായനികളാണ് കീടനാശിനി അവശിഷ്ടം നീക്കാൻ ഉപയോഗിക്കുക.
വിവിധ സാമ്പിളുകളുടെ പരിശോധനയിൽ പുതിനയില, പയർ, കാപ്‌സിക്കം, ബജിമുളക്, ബീറ്റ്‌റൂട്ട്, കാബേജ്, കറിവേപ്പില, കോളിഫ്‌ളവർ, പച്ചമുളക് എന്നിങ്ങനെ 30 ൽ അധികം പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയിരുന്നു.
കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാർമുളക്, കാപ്‌സിക്കം, വഴുതന, സലാഡ് വെള്ളരി, തക്കാളി,ബീൻസ്, അമരക്ക, നെല്ലിക്ക, കോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയവ വിനാഗിരി ലായനിയിലോ (10 മില്ലി/ഒരു ലിറ്റർ വെള്ളം) വാളൻപുളി ലായനിയിലോ (10 ഗ്രാം വാളൻപുളി/ഒരു ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞത്) 10 മിനിട്ട് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുതവണ കഴുകുക.
മല്ലിത്തണ്ട് വിനാഗിരിയിലോ ഉപ്പു ലായനിയിലോ (10 ഗ്രാം/ഒരു ലിറ്റർ വെള്ളം) 10 മിനിട്ട് മുക്കിവച്ചശേഷം വെള്ളത്തിൽ രണ്ടുതവണ കഴുകുക.
ചീരത്തണ്ടിന് വിനാഗിരി ലായനിയോ വാളൻപുളി ലായനിയോ ഉപയോഗിക്കാം. കോളിഫ്‌ളവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തി ഇതളുകൾ അടർത്തിയെടുത്ത് ലായനിയിലോ ഉപ്പു ലായനിയിലോ മുക്കിവച്ചശേഷം രണ്ടുതവണ കുഴികിയാൽ 60 ശതമാനം വരെ വിഷാംശം കളയാം.
Up to 60% of the toxins can be removed by dipping the leaves and stalks in a solution or saline solution.
Share your comments