തുളസി മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ഔഷധസിച്ചെടിയാണ്. ഈ ചെടിയെ ആരും കാര്യമായി ഉപയോഗിക്കാറില്ല. ചിലർ ഇതിനെ പൂജിച്ചു ചെടിക്കു ഒരു തറ കെട്ടി വെള്ളമൊഴിച്ചു പരിപാലിക്കും . അങ്ങനെ ചെയ്യുമ്പോൾ പോലും നാം അറിയാതെ ഇതിന്റെ ഔഷധഗുണങ്ങൾ ഉപയോഗിക്കുകയാണ്.
വളരെ ഔഷധ പ്രാധാന്യമുള്ളതാണ് തുളസി എന്നെല്ലാവർക്കുമറിയാമല്ലോ. എന്നാൽ ഇതിനെ ജൈവ കീടനാശിനിയായി മാറ്റാമെന്നുള്ള അറിവ് ചുരുക്കം ആളുകൾക്ക് മാത്രമേ ഉള്ളൂ. തുളസി നട്ടാൽ അവിടെ ക്ഷുദ്രജീവികളോ പ്രാണികളോ ഒന്നും വാരാറില്ല. ഇനി എങ്ങനെയാണ് തുളസിയില കൊണ്ട് ജൈവ കീടനാശിനി ഉണ്ടാക്കുക എന്ന് നോക്കാം.
ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച് ഒരു നുള്ള് ഫുറഡാന്‍ തരി ചേര്‍ത്ത് ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് തുളസിക്കെണി.
സസ്യങ്ങളിലെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന് നല്ലതാണ് തുളസിയില മിശ്രിതം.ഇത് തയ്യാറാക്കുന്നത്തിന് 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക.ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പൂവരശും ഔഷധ ഗുണങ്ങളും
Share your comments