നാലുകാലികളെ വളർത്തുന്നവർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് അവയിൽ കാണുന്ന രോഗങ്ങൾ. ഈ രോഗങ്ങൾക്ക് എല്ലാമുള്ള മറുമരുന്ന് നമ്മുടെ മുറ്റത്തും തൊടികളിലും പറമ്പുകളിലും തഴച്ചു വളരുന്നുണ്ട്. ഈ മരുന്നുകൾ കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് ഏറെ ഫലപ്രദമായ കാര്യം. കന്നുകാലികളിൽ കാണുന്ന പ്രധാന രോഗങ്ങളും അവർക്കുവേണ്ട നാടൻ മരുന്നുകളും ഇവിടെ പരാമർശിക്കുന്നു.
വയറിളക്കം
പേരയില രണ്ട് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് രണ്ടു നേരവും കൊടുക്കുക.
ഒരു കൈപ്പിടി തേയില ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തിളപ്പിച്ച് അരിച്ചെടുത്ത് അതിൽ ഒരു ടീസ്പൂൺ ഇഞ്ചിനീരും ചേർത്ത് മൂന്നുനാലു ദിവസം രണ്ടുനേരം കൊടുക്കുക
വൃണത്തിലെ പുഴ
കൈപിടിയോളം തുളസിയിലയും ജമന്തിപ്പൂ ചെടിയുടെ ഇലയും ഒരു വെളുത്തുള്ളിയും കുഴമ്പുരൂപത്തിലാക്കി മുറിവിൽ രണ്ടുപ്രാവശ്യം പുരട്ടുക. അല്ലെങ്കിൽ സീതപ്പഴത്തിൻറെ ഇലകൾ അരച്ച് കുഴമ്പുരൂപത്തിലാക്കി ദിവസം അഞ്ചു പ്രാവശ്യമെങ്കിലും മുറിവിൽ പുരട്ടുക.
പാലുല്പാദന കുറവ്
200 ഗ്രാം ശതാവരി ചെടിയുടെ വേര് അരച്ച് മൂന്നു മുതൽ അഞ്ചു ദിവസത്തേക്ക് ദിവസേന ഉള്ളിലേക്ക് കൊടുക്കുക.
വയറു പെരുപ്പം
50 ഗ്രാം ഇഞ്ചി, ഒരുപിടി യോളം വെളുത്തുള്ളിയും 3 ഗ്രാമ്പുവും ചേർത്ത് ചതച്ചരച്ച് കുഴമ്പുരൂപത്തിലാക്കി അതിനുശേഷം രണ്ടു പ്രാവശ്യമെങ്കിലും വ്രണത്തിൽ പുരട്ടി കൊടുക്കു.
ബാഹ്യ പരാദബാദ
വേപ്പിലയുടെ ഇല അരച്ച് കുഴമ്പ് രൂപത്തിലാക്കി ശരീരമാകെ പുരട്ടുക.
സീതപ്പഴത്തിന്റെ കുരുവും ഇലകളും വെളിച്ചെണ്ണയിൽ ചേർത്ത് എടുക്കുക. ഈ എണ്ണ എന്നും ദേഹത്ത് രണ്ടു നേരം വീതം പുരട്ടുക അഞ്ചുദിവസത്തേക്ക് അഞ്ചു ദിവസം പുരുട്ടിയാൽ ബാഹ്യ പരാദബാധ മാറുവാൻ നല്ലതാണ്.
വിളർച്ച
50 ഗ്രാം നെല്ലിക്ക ദിവസേന കന്നുകാലികൾക്ക് നൽകിയാൽ വിളർച്ച ഇല്ലാതാവും.
പൂപ്പൽബാധ ത്വക്കിന്മേൽ
വെളുത്തുള്ളി അരച്ച് കുഴമ്പുരൂപത്തിലാക്കി രോഗബാധയുള്ള ചർമത്തിൽ പുരട്ടുന്നത് ഏറെ ഗുണകരമാണ്.
ഇതൊക്കെയാണ് പ്രധാനമായും കന്നുകാലികളിൽ കാണുന്ന രോഗങ്ങളും അവയ്ക്കുള്ള നാടൻ മരുന്നുകളും. മുകളിൽ പറഞ്ഞ എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങളുടെ കന്നുകാലികളിൽ കാണുന്നുണ്ടെങ്കിൽ നമ്മുടെ വീട്ടുമുറ്റത്ത് ലഭ്യമാകുന്ന ഔഷധക്കൂട്ടുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ രീതി.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനം
നിസ്സാരക്കാരനല്ല നമ്മുടെ കടുക്
ചക്കക്കുരു കണ്ടും തൈ കണ്ടു മനസ്സിലാക്കാം വരിക്ക ആണോ എന്ന്
Share your comments