<
  1. Farm Tips

ഈ വളം ചെയ്യൂ...ഏതു പൂക്കാത്ത മാവും പൂക്കും

പഴങ്ങളുടെ രാജാവായ മാമ്പഴത്തെ മലയാളികൾ പ്രണയിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. അങ്കണതൈമാവിന്റെ ആദ്യത്തെ തേൻകനിയുടെ മാധുര്യം നമ്മുടെ രസമുകുളങ്ങളെ മാത്രമല്ല ഓർമ്മകളെയും തൊട്ടു തലോടുന്നു. മാവുകളുടെ പച്ചമരത്തണൽ ഏൽക്കാത്ത വീടുകൾ കുറവാണു നമ്മുടെ നാട്ടിൽ.

Priyanka Menon

പഴങ്ങളുടെ രാജാവായ മാമ്പഴത്തെ മലയാളികൾ പ്രണയിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. അങ്കണതൈമാവിന്റെ ആദ്യത്തെ തേൻകനിയുടെ മാധുര്യം നമ്മുടെ രസമുകുളങ്ങളെ മാത്രമല്ല ഓർമ്മകളെയും തൊട്ടു തലോടുന്നു. 

മാവുകളുടെ പച്ചമരത്തണൽ ഏൽക്കാത്ത വീടുകൾ കുറവാണു നമ്മുടെ നാട്ടിൽ. മാവ് വീടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായാണ് പഴമക്കാർ പറയുന്നത് .ഭാരതത്തിൽ ആദ്യം മാവുകൾ പൂക്കുന്നത്  നമ്മുടെ മലയാള മണ്ണിലാണ്.

നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് മാവുകൾ പൂക്കുന്നത്. പൂവ് മാമ്പഴമായി രൂപാന്തരം പ്രാപിക്കാൻ ശരാശരി 90 ദിവസമെങ്കിലും നാം കാത്തിരിക്കേണ്ടി വരും. മാവു പൂക്കുന്നതിനു തൊട്ടു മുൻപുള്ള മാസങ്ങൾ അതായതു ഒക്ടോബർ-നവംബർ മാസങ്ങളിൽ മാവു നന്നായി പൂക്കുവാനും പൂക്കൾ കൊഴിയാതിരിക്കാനും നാം ചില പൊടികൈകൾ ചെയ്യേണ്ടതുണ്ട്.

മോതിരവളയമാണ് സാധാരണ മാവ് പൂക്കുന്നതിനു മുൻപ് നാം ചെയ്യുന്ന ഒരു കാര്യം. എന്നാൽ ചെറിയ മാവിനങ്ങൾക്കും ബഡ്ഡു മാവിനങ്ങൾക്കും ഈ രീതി പ്രയോഗ്യകരമല്ല. എന്തെന്നാൽ ഈ രീതി ചെയ്യുമ്പോൾ മാവുകൾ പെട്ടെന്ന് ഉണങ്ങി പോകുവാൻ സാധ്യത കൂടുതലാണ്. കൽട്ടാർ പോലുള്ള ഹോർമോണുകൾ മാവ് പൂക്കുവാൻ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇത്തരം രാസപദാർത്ഥങ്ങളുടെ ഉപയോഗം പല രീതിയിൽ ദോഷകരമായി ഭവിക്കും.

ഇതിനേക്കാൾ മികച്ചതും ചെലവ് കുറഞ്ഞ രീതിയാണ് 'കഞ്ഞിവെള്ള പ്രയോഗം'.കഞ്ഞിവെള്ളം കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതം മാത്രം മതി ഏതു പൂക്കാത്ത മാവും പൂക്കാൻ. ചെറിയ മാവിന് വേണ്ടി വരുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചിട്ടുള്ള മിശ്രിതത്തിന്റെ കണക്കാണ് ഇവിടെ പറയുന്നത്. ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ നന്നായി കുതിർത്ത 250 ഗ്രാം കടലപിണ്ണാക്ക് നന്നായി ഇളക്കി ചേർക്കുക.

അതിലേക്ക് ഒരു കപ്പ് പച്ചചാണകമോ ചാണകവെള്ളമോ ചേർക്കുക. പിന്നീട് 100 ഗ്രാം ശർക്കര പൊടിച്ചത് കൂടി ചേർത്ത് ഇളക്കുക. ഇതിനു ശേഷം 1/2 കപ്പ് എല്ലു പൊടി നന്നായി ഇളക്കി ചേർത്ത് എടുത്താൽ ഈ മിശ്രിതം തയ്യാറാക്കാം. പിന്നീട് മാവിന്റെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ അകലെ 1/2 അടി താഴ്ചയിൽ തടം എടുക്കുക. ഈ തടത്തിലേക്കു ലായിനി മുഴുവനായി ഒഴിച്ച് ചേർത്ത് മണ്ണിട്ട് മൂടുക. ഇതിനു ശേഷം വൈക്കോലോ ചപ്പുചവറുകളോ ചേർത്ത് ചെറിയ രീതിയിൽ കത്തിച്ചു പുക കൊള്ളിക്കുക.

ആഴ്ച്ചയിൽ രണ്ടു തവണ മരത്തെ പുക കൊള്ളിക്കുന്നത് ഏറെ ഗുണപ്രദമാണ്. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഈ വളപ്രയോഗം നടത്തേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ഏതു പൂക്കാത്ത മാവും പൂക്കുകയും, പൂത്ത പൂവുകൾ കൊഴിയാതെ ഇരിക്കുകയും ചെയ്യും.കൊമ്പു കോതലും മാവു പൂക്കുന്നതിനു നല്ലതാണു. വളർച്ച മുരടിച്ചതും ആരോഗ്യം ഇല്ലാത്തതും ആയ ചെറിയ കൊമ്പുകൾ ചെരിച്ചു മുറിക്കലാണ് കൊമ്പുകോതൽ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ചെരിച്ചു മുറിച്ച കൊമ്പുകളിൽ ബോർഡോ മിശ്രിതം പുരട്ടി കൊടുക്കണം. ബോർഡോ മിശ്രിതം കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി വേണം പുരട്ടുവാൻ. ഇതിനെല്ലാമുപരി നല്ല ഇനം മാവുകൾ തിരഞ്ഞെടുക്കൽ ആണ് പ്രധാനം. മൂന്നര വർഷത്തിനുളളിൽ കായ് ഫലം ലഭ്യമാകുന്ന നല്ലയിനം മാവു തൈകൾ തിരഞ്ഞെടുക്കുവാൻ നാം അതീവ ശ്രദ്ധ പുലർത്തണം.

English Summary: Apply this fertilizer in October for Mango tree

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds