<
  1. Farm Tips

തെങ്ങിന്റെ തടം തുറന്ന് വളം ഇടാം

തെങ്ങിന്റെ തടം തുറന്ന് വളം ചെയ്ത് തുടങ്ങുന്ന സമയമാണല്ലോ ഇപ്പോൾ.അശാസ്ത്രീയമായ വളപ്രയോഗം ഒഴിവാക്കിയാല് മികച്ച വിളവ് നേടാം. തെങ്ങിൻ്റെ തടം തുറക്കുന്നത് മുതല് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ നല്ലതാണ്. ഈ കാലവര്ഷത്തില് ലഭിക്കുന്ന മഴവെള്ളം തെങ്ങിന് തടത്തിലൂടെ ഭൂമിയില് സംഭരിക്കപ്പെടുകയും ചെയ്യും. ഇപ്പോള് കൊടുക്കുന്ന വള പ്രയോഗവും പരിരക്ഷയും വരുന്ന ഒരു വര്ഷം നല്ല വിളവ് തെങ്ങില് നിന്നു ലഭിക്കാനും സഹായിക്കും.

Asha Sadasiv
Coconut

തെങ്ങിന്റെ തടം തുറന്ന് വളം ചെയ്ത് തുടങ്ങുന്ന സമയമാണല്ലോ ഇപ്പോൾ.അശാസ്ത്രീയമായ വളപ്രയോഗം ഒഴിവാക്കിയാല്‍ മികച്ച വിളവ് നേടാം.  തെങ്ങിൻ്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. ഈ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം തെങ്ങിന്‍ തടത്തിലൂടെ ഭൂമിയില്‍ സംഭരിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ കൊടുക്കുന്ന വള പ്രയോഗവും പരിരക്ഷയും വരുന്ന ഒരു വര്‍ഷം നല്ല വിളവ് തെങ്ങില്‍ നിന്നു ലഭിക്കാനും സഹായിക്കും.

തടം തുറക്കുന്ന രീതി

തെങ്ങിന്‍ തടത്തിന്റെ ഒരു മീറ്റര്‍ ചുറ്റളവിലും ഒന്നര അടി താഴ്ച്ചയിലും മണ്ണെടുത്തു തടത്തിനു ചുറ്റിലുമായി വകഞ്ഞ് മാറ്റണം.തെങ്ങ് മുതല്‍ തടത്തിന്റെ വരമ്പ് വരെ 2 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ വേണം തടം തുറക്കാന്‍. തെങ്ങിന്റെ വേരുകള്‍ ധാരാളം ഈ ഭാഗങ്ങളില്‍ ഉണ്ടാകും. ഇവ ചെറുതായി മുറിഞ്ഞാലും കുഴപ്പമില്ല. നന്നായി തടം തയാറാക്കേണ്ടത് തെങ്ങുകളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും വേനല്‍ക്കാലത്ത് പുതയിടാനും അത്യാവശ്യമാണ്. തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം . 

വളപ്രയോഗം

കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം.ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞില്‍ , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് .പച്ചിലകള്‍, തെങ്ങിന്റെ ഓല എന്നിവ വെട്ടി തടത്തില്‍ മുക്കാല്‍ ഭാഗം നിറയ്ക്കണം. അതിനു ശേഷം നാല് അല്ലെങ്കില്‍ അഞ്ച് കൊട്ട ചാണകം പച്ചിലകളുടെ മുകളില്‍ വിതറുക. തെങ്ങ് ഒന്നിന് രണ്ട് കിലോ എല്ലുപൊടി ഇതോടൊപ്പം ചേര്‍ക്കാം. പച്ചിലകളും വളവും മഴയില്‍ നഷ്ടപ്പെടാത്ത തരത്തിലാകണം തടം തയാറാക്കേണ്ടത്.

സ്ഥൂല ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട തെങ്ങിന് 15 മുതല്‍ 25 കിലോ ജൈവവളങ്ങള്‍ ആവശ്യമാണ് .

പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടന്‍ വളങ്ങള്‍ പ്രയോഗിക്കാം.  ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം, മത്സ്യ വളം,മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം . കടല പിണ്ണാക്ക് നല്ലതാണെങ്കിലും  വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം.  ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട്.

മണ്ണിടല്‍

തടം തുറന്ന് വളങ്ങള്‍ ഇട്ട ശേഷം രണ്ടു മാസത്തിന് ശേഷമാണ് മണ്ണിടേണ്ടത്. ഈ സമയം കൊണ്ട് തടത്തില്‍ വീഴുന്ന മഴവെള്ളവും പച്ചിലകളും ചാണകവളവും എല്ല് പൊടിയുമെല്ലാം ചീഞ്ഞ് നല്ല വളമായിട്ടുണ്ടാവും. ഇതിന് മുകളിലേയ്ക്ക് ഒന്നോ രണ്ടോ കൊട്ട വെണ്ണീര് അഥവാ ചാരം നല്‍കാം. അതിനു ശേഷം നേരത്തെ വകഞ്ഞ് വെച്ച മണ്ണ് തടത്തില്‍ പച്ചില കമ്പോസ്റ്റിന്റെ മുകളിലേയ്ക്ക് വിതറി തടം അല്‍പ്പം ഉയര്‍ത്താം.

Since the opening of the coconut pond, little attention has been paid to everything. The monsoons receive rain water from the coconut ponds. The present fertilizer application and protection will help the coconut grow better in the coming year.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾക്കും ആരംഭിക്കാം ഒരു അഗ്രി സ്റ്റാർട്ട്‌ അപ്പ്‌ Organic Bizzലൂടെ

English Summary: Applying fertilizer to the coconut tree

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds