നമ്മുടെ എല്ലാവരുടെയും വീട്ടിൽ കൃഷി ചെയ്യുന്ന ഒന്നാണ് വാഴ. വാഴകൃഷി ആരംഭിക്കുമ്പോൾ അടിസ്ഥാനപരമായ കാര്യം നല്ല വാഴകന്ന് തെരഞ്ഞെടുക്കുക എന്നതാണ്. അടുത്ത വർഷത്തെ ഓണം ചിങ്ങത്തിന്റെ ആദ്യപകുതിയിൽ ആണെങ്കിൽ ഇക്കൊല്ലത്തെ അത്തം ഞാറ്റുവേലയുടെ തുടക്കത്തിലും, ഓണം ഒടുവിലാണെങ്കിൽ ചോതി ഞാറ്റുവേലയുടെ തുടക്കത്തിൽ തന്നെ നമുക്ക് നേന്ത്ര കന്ന് കൃഷി ചെയ്യാൻ ഒരുക്കാം. വാഴക്കന്ന് നടുന്നതിനു മുൻപ് പറാകത്തിൻറെ ഇല കുഴിയിൽ ഇട്ടാൽ എല്ലാവിധ രോഗങ്ങളും അകറ്റാം. ഇതുപോലെ വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ഇട്ടാൽ കരിക്കിൻകേടു ഇല്ലാതാകും.
വാഴക്കന്ന് നടുമ്പോൾ പ്രയോഗിക്കേണ്ട നാട്ടറിവുകൾ
1. വാഴക്കന്ന് ഏതിനം തെരഞ്ഞെടുത്താലും നേർ ചുവട്ടിലും എതിർവശത്തുള്ള സൂചികന്ന് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.
2. ഒരേ വലിപ്പം ഉള്ള ചെറിയ കന്നുകൾ നടാൻ എടുക്കുന്നതാണ് മികച്ചത്. വാഴക്കന്ന് ഒരുമാസത്തോളം തണലിൽ ഉണക്കി സൂക്ഷിക്കണം.
3. വാഴക്കന്നിലെ മണ്ണ് നീക്കിയശേഷം വേപ്പെണ്ണയിൽ മുക്കി നട്ടാൽ നിമാ വിര ശല്യം ഇല്ലാതാകും.
4. കുഴിയിൽ ചരൽ അല്ലെങ്കിൽ ആറ്റുമണൽ, മരോട്ടി പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഇട്ട് ശേഷം വാഴ നട്ടാൽ കുലക്ക് നിറവും തൂക്കവും കിട്ടും.
5. വാഴ കുഴിയിൽ ഇഞ്ചിപുല്ല് വച്ച് വാഴക്കന്ന് നട്ടാൽ കീടശല്യം കുറയും.
6. വാഴയ്ക്ക് പേര, വട്ടമാവ് ഇവയുടെ ചവർ ഇടുന്നത് നല്ലതാണ്. ഇങ്ങനെ ചവർ ഇട്ടതിനുശേഷം വേഗം അഴുകുവാൻ ചാണക തെളി ഒഴിച്ചാൽ മതി.
7. പുതുമഴ സമയത്ത് കന്നു നടുന്നതാണ് നല്ലത്.
8. വാഴ വെച്ച് മൂന്നുമാസത്തിനുശേഷം തടം ഒന്നിന് ഒരു കിലോ ആട്ടിൻകാഷ്ഠം കൊടുത്താൽ വേരിന് വളർച്ചയും കായ്കൾക്ക് മുഴുപ്പും കിട്ടും.
9. വാഴക്കന്ന് ദീർഘനാൾ സൂക്ഷിക്കാൻ കമിഴ്ത്തി അടുക്കി വെച്ചാൽ മതി. ചാരം ചാണക വെള്ളത്തിൽ കലക്കി കന്നു മുക്കി അതിനുശേഷം ഉണക്കി നടുക. സെപ്റ്റംബർ മാസത്തിൽ വിത്ത് നടാം.
Banana is something that all of us grow at home. The basic thing when starting a banana plantation is to choose a good banana plant.
10. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് ആറടി അകലം കൊടുത്ത് വിത്ത് നടാം. കുഴിയിൽ ചാരവും മേൽമണ്ണും കൂടി ഇടണം. വിത്തിന് മുള വരുന്ന ഭാഗം പുറത്തേക്ക് കാണുംവിധം വെക്കണം. തുടർന്ന് ഓരോ മാസവും ആട്ടിൻകാഷ്ഠം, ചാരം, പച്ച വെള്ളം എന്നിവ ചേർത്ത് നൽകാം.
Share your comments