<
  1. Farm Tips

അസോള എന്ന അത്ഭുത സസ്യം"

ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌.

KJ Staff
ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌. മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളവും മികച്ച പോഷകഗുണവുമുള്ള കാലിത്തീറ്റയുമാണ് അസോള. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും ഇത് ഏറെ ഉപകാരപ്രദമാണ്. 

അസോളയുടെ ഗുണങ്ങൾ :

ജലത്തില്‍ പൊങ്ങി കിടന്നു വളരുന്ന  പന്നല്‍ ചെടിയായ അസോളയോട്  ചേര്‍ന്ന് വളരുന്ന നീല ഹരിതപ്പയലായ അനബീനയുടെ സഹായത്തോടെ അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുക്കുവാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്. സസ്യ വളർച്ചക്കാവശ്യമായ മൂലകങ്ങളില്‍ പ്രധാനി ആണ് നൈട്രജന്‍. അതിനാല്‍ അസോള വളമായി നല്കുമ്പോൾ ഉള്ളില്‍ അടങ്ങിയ നൈട്രജന്‍ ചെടികള്‍ക് ലഭിക്കുന്നു. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന നിരവധി സൂഷ്മ മൂലകങ്ങളും വിറ്റാമിനുകളും ചെടികള്‍ക് ലഭിക്കുന്നു. 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ നല്ലൊരു കാലിത്തീറ്റയായും ഉപയോഗിക്കുന്നു. അസോള തീറ്റയായി നല്‍ക്കുന്ന കന്നുകാളികളുടെ പാല്‍ ഉത്പാദനം 15 ശതമാനം വരെ വർദ്ധിച്ചതായി കാണപ്പെടുന്നുണ്ട്.കോഴികള്‍ക്ക് അസോള നല്കുന്നതിലൂടെ മുട്ടയ്ക്ക് വലിപ്പം വയ്ക്കുന്നതിനും മുട്ടക്കരുവിനു നല്ല നിറം വെക്കുന്നതിനും സഹായകരമാണ്.

അസോള കൃഷി രീതി :

ഭാഗികമായി തണലുള്ള സ്ഥലമാണ് അസോള വളര്‍ത്താന്‍ ഉത്തമം. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ തയാറാക്കുന്ന കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുറഞ്ഞ ചിലവില്‍ അസോള കുളങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിനു ചതുരാകൃതിയില്‍ ഒരു കുഴി കുത്തി (5 അടി നീളം, 3 അടി വീതി, ഒരടി താഴ്ച എന്ന കണക്കിലാണ് കുഴിയുടെ അളവ്) മട്ടുപ്പാവിലാണെങ്കില്‍ ഇഷ്ടികയോ തടി കഷ്ണങ്ങലളോ നിശ്ചിത അളവില്‍ നിരത്തിയാല്‍ മതി. ഇതിന് അടിയിലായി പഴയ പ്ലാസ്റിക് നിരത്തുക. മുകളില്‍ ഗുണ നിലവാരമുള്ള ടാര്‍പ്പ ഷീറ്റ് വിരിക്കണം. ഏകദേശം 5കിലോ ഗ്രാം വളക്കൂറുള്ള മണ്ണ് ഷീറ്റിനു മുകളില്‍ നിരത്തണം. കുറച്ചു വെള്ളത്തില്‍ അര കിലോഗ്രാം പച്ച ചാണകം, 7 ഗ്രാം ഫോസ്ഫറസ് വളവും കൂട്ടിച്ചേര്‍ത്ത്  കലക്കണം. ഈ ലായനി ഷീറ്റില്‍ നിരത്തിയ മണ്ണിനു മുകളില്‍ ഒഴിക്കുക. ര്‍ന്ന് വെള്ളം ഒഴിക്കണം. അരയടി പൊക്കം വരത്തക്ക വിധം വെള്ളം പൊങ്ങി നില്കണം. വെള്ളത്തിന്‌ മുകളിലായി 500 ഗ്രാം അസോള വിത്ത് വിതറാം. ശേഷം ഒരു കമ്പുകൊണ്ട് ഇളക്കി കൊടുക്കുക. ഏകദേശം രണ്ടാഴ്ചകൊണ്ട് ജലോപരിതലത്തില്‍ പച്ച പരവതാനി വിരിച്ചപോലെ അസോള നിറയും.

അസോള വിളവെടുപ്പ് :

മുകളില്‍ പറഞ്ഞ പ്രകാരം പ്രായമായ ചെടികള്‍ വിളവെടുക്കാം. കൈകൊണ്ടു കോരി മാറ്റിയാണ് വിളവെടുപ്പ്. ഈ കണക്കു പ്രകാരം ദിവസേന 350 ഗ്രാം അസോള ദിവസേന വിളവെടുക്കാന്‍ സാധിക്കും. വാരിയെടുക്കുന്നതിനനുസരിച്ച് ഇവ വളര്‍ന്നു നിറയും.വിളവെടുത്ത അസോള നേരേ ചെടിയുടെ ചുവട്ടില്‍ വളമായി ഇടാം. കാലിതീറ്റയായി എടുക്കേണ്ട അസോള ശുദ്ദജലത്തില്‍ കഴുകി എടുക്കണം. തുടര്‍ന്ന് രണ്ടിരട്ടി കാലിതീറ്റയുമായി ചേര്‍ത്ത് കന്നുകാലികൾക്ക് നല്‍കാവുന്നതാണ്. അസോള കുളത്തിലെ വെള്ളം വാർന്ന് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ നല്ല വളമാണ്. കൂടാതെ അടിയിലെ മണ്ണും നീക്കം ചെയ്ത് അതും വളമായി ഉപയോഗിക്കാം.
അസോള വളപ്രയോഗം :

ആഴ്ചതോറും അസോളക്ക് വളം പ്രയോഗിക്കണം. 100 ഗ്രാം പച്ച ചാണകവും ഒരു സ്പൂണ്‍ ഫോസ്ഫറവും അസോള പാടത്തില്‍ ചേര്‍ത്ത് ഇളക്കി കൊടുക്കണം. വളം അധികമായാല്‍ ഇവ അഴുകിപ്പോകും. കുളത്തില്‍ അരയടി പൊക്കത്തില്‍ വെള്ളം നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം. 
English Summary: Azola a miracle plant

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds