<
  1. Farm Tips

കുറഞ്ഞ ചെലവില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മുള കൃഷി ചെയ്യാം

ഏതു കാലവസ്ഥയിലും മികച്ച വരുമാനം ലഭ്യമാക്കാൻ സാധിക്കുന്ന കൃഷിയാണ് മുളയുടേത്. അതിനാൽ കേരളത്തിൽ ചെയ്യാൻ അനുയോജ്യമായ ഒരു കൃഷിയാണ്‌ മുള കൃഷി. ചെടി ചട്ടികള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി ധാരാളം ഉല്‍പ്പന്നങ്ങള്‍ മുള കൊണ്ട് നിർമ്മിക്കാം. വിദേശ വിപണികളിലടക്കം വന്‍ ഡിമാന്‍ഡാണ്‌ ഇവയ്ക്കുള്ളത്. ഒരിക്കല്‍ തുടങ്ങിയാല്‍ കര്‍ഷകന് സ്ഥായിയായി വരുമാനം നല്‍കുന്ന ഒരു കൃഷിയാണ് മുള.

Meera Sandeep
Bamboo farming can be done to increase your income at low cost
Bamboo farming can be done to increase your income at low cost

ഏതു കാലവസ്ഥയിലും മികച്ച വരുമാനം ലഭ്യമാക്കാൻ സാധിക്കുന്ന കൃഷിയാണ് മുളയുടേത്. അതിനാൽ കേരളത്തിൽ ചെയ്യാൻ അനുയോജ്യമായ ഒരു കൃഷിയാണ്‌ മുള കൃഷി. ചെടി ചട്ടികള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി ധാരാളം ഉല്‍പ്പന്നങ്ങള്‍ മുള കൊണ്ട് നിർമ്മിക്കാം. വിദേശ വിപണികളിലടക്കം വന്‍ ഡിമാന്‍ഡാണ്‌ ഇവയ്ക്കുള്ളത്. ഒരിക്കല്‍ തുടങ്ങിയാല്‍ കര്‍ഷകന് സ്ഥായിയായി വരുമാനം നല്‍കുന്ന ഒരു കൃഷിയാണ് മുള. അതിനാൽ ഇതിനെ വിളിക്കുന്നതു തന്നെ 'ഗ്രീന്‍ ഗോള്‍ഡ്' എന്നാണ്.

മുളയ്ക്കുള്ള വിപണിയിലുള്ള ഡിമാന്‍ഡ് പലര്‍ക്കും ഇപ്പോഴും അറിയില്ല.  ആസ്പര്‍ മുള, സ്വീറ്റ് മുള, തുടങ്ങി ചില മുളകളുടെ മുകുളങ്ങള്‍ ഭക്ഷ്യയോഗ്യവും വളരെയേറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ്. ഇത്തരം മുളകള്‍ക്കു മികച്ച വരുമാനം നേടിത്തരാന്‍ സാധിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ ഇത്തരം മുകുളങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്.  20 ഓളം തരം മുളകള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുള കൃഷി ചെയ്യുന്നതിനു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയും ലഭിക്കും.

ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി

മുള കൃഷിയ്ക്കുള്ള ചെലവ്

മികച്ച വരുമാനത്തിനു വലിയ തരത്തിലുള്ള കൃഷി തന്നെയാകും അനുയോജ്യം. ചെറിയ രീതിയിലും ചെയ്യാം. ഒരു ഏക്കര്‍ മുളക്കൃഷിയുടെ ഏകദേശ ചെലവുകളാണ് ഇവിടെ പറയുന്നത്. ഒരു ഏക്കറില്‍ 500 ഓളം മുളകള്‍ നടാന്‍ സാധിക്കും. ഒരു മുളയ്ക്ക് അതിന്റെ ഗുണനിലവാരം അനുസരിച്ച് 25 രൂപ മുതല്‍ 100 രൂപവരെയാണ് വിപണി വില. അതായത് 500 മുളയുടെ ചെലവ് 50,000 രൂപ. ഒരു മുളയ്ക്ക് ഒരു വര്‍ഷം 10 കിലോ വളം ആവശ്യമാണ്. 500 മുളകള്‍ക്ക് ഒരു വര്‍ഷം 70,000- 85,000 രൂപയുടെ വളം ആവശ്യമായി വരും. 40,000- 55,000 രൂപ വരെ ജലസേചന ചെലവ് പ്രതീക്ഷിക്കാം.

തൊഴിലാളികളുടെ ചെലവ് 20,000, ചെടികളുടെ സംരക്ഷണത്തിനു 6,000, ഭൂമി ഒരുക്കുന്നതിന് 5,000. ഇങ്ങനെ ഒരു ഏക്കറില്‍ 500 മുളകള്‍ കൃഷി ചെയ്യുന്നതിന് ഒരു വര്‍ഷം ഏകദേശം 2.16 ലക്ഷം രൂപ ചെലവാകും.

മുളകള്‍ പാകം ആകുന്നതിന് ഏകദേശം അഞ്ച് വര്‍ഷം വേണ്ടി വരും. എന്നാല്‍ മുകളില്‍ പറഞ്ഞ ചെലവുകളില്‍ പലതും ഒറ്റത്തവണ മാത്രം ബാധകമാകുന്നവയാണ്. ഉദാഹരണത്തിന് ചെടികള്‍ വാങ്ങിയ തുക, ഭൂമി ഒരുക്കല്‍ ചെലവ്, ചെടികളുടെ സംരക്ഷണച്ചെലവ് തുടങ്ങിയവ. ഒരു ഏക്കറില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മുള കൃഷി ചെയ്യുന്നതിന് 5.84 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.

ചെലവുകള്‍ കണ്ട് അമ്പരക്കേണ്ട ആവശ്യമില്ല, കാരണം ഒരു മുളയ്ക്ക് വിപണിയില്‍ 25- 100 രൂപ വിലയുണ്ടെന്നു നേരത്തേ പറഞ്ഞല്ലോ. നിങ്ങള്‍ നട്ടത് 500 മുളകള്‍ ആണെങ്കിലും അഞ്ചു വര്‍ഷംകൊണ്ട് ഇത് കുറഞ്ഞത് 25,000- 35,000 മുളകളെങ്കിലും ആയിട്ടുണ്ടാകും. ഒരു മുളയ്ക്ക് 50 രൂപ വച്ചു കൂട്ടിയാല്‍ പോലും 30,000 മുളയ്ക്ക് 15 ലക്ഷം രൂപ ഉറപ്പ്.   അഞ്ചു വര്‍ഷത്തേയ്ക്ക് നിങ്ങളുടെ ചെലവ് 5.84 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ലഭിച്ചത് 15 ലക്ഷവും. അതായത് 15,00,000- 5,84,000= 9,16,000 രൂപ. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വരുമാനം ഇവിടെ അവസാനിക്കുന്നില്ലെന്നതാണ്. ആദ്യ വിളവെടുപ്പിനു ശേഷം(അതായത് അഞ്ചു വര്‍ഷത്തിനു ശേഷം) ഒരു ഏക്കറില്‍ 2,000 മുളകള്‍ വരെ നടാന്‍ സാധിക്കും. അതായത് അടുത്ത വിളവെടുപ്പില്‍ നിങ്ങള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം മുളകള്‍ വരെ വിളവെടുക്കാം.

കർഷകർക്ക് വേണ്ടി ഇതാ 4 പുതിയ പദ്ധതികൾ; അറിയാം വിശദ വിവരങ്ങൾ.

വിപണിയും വരുമാനവും

പച്ചക്കറി കര്‍ഷകര്‍, പ്രത്യേകിച്ച് തക്കാളി കര്‍ഷകര്‍, പ്ലൈവുഡ് വ്യവസായം, പേപ്പര്‍ മില്‍, അഗര്‍ബത്തി വ്യവസായം, ടൂത്ത്പിക്ക് മാര്‍ക്കറ്റ്, എഥനോള്‍, മെഥനോള്‍, ഫര്‍ണിച്ചര്‍ വ്യവസായം, കൃത്രിമ കപ്പ്- പ്ലേറ്റ് മാര്‍ക്കറ്റ്, ബയോമാസ് ഫാക്ടറി, തുടങ്ങി മുളയുടെ വിപണി സാധ്യതകള്‍ വളരെ ഏറെയാണ്. പൂന്തോട്ടങ്ങള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവ അലങ്കരിക്കുന്നതിനും ഇന്ന് മുളകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.

ഇനി വരുമാനം വര്‍ധിദ്ധിപ്പിക്കാന്‍ ആണെങ്കില്‍ മുള അധിഷ്ഠിത മൂല്യവര്‍ദ്ധിത സേവനങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

സര്‍ക്കാര്‍ സബ്‌സിഡികള്‍ നേട്ടം

ദേശീയ മുള ദൗത്യത്തിന് കീഴില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഒരു പ്ലാന്റിന് 120 രൂപ സബ്സിഡി ലഭിക്കും. മുള കൃഷിക്ക് അനുബന്ധ സാമഗ്രികള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ വായ്പ ലഭിക്കും. ദേശീയ ബാംബൂ മിഷന്‍ പ്രകാരം സബ്സിഡി തുക മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ഗഡുക്കളായി വിതരണം ചെയ്യും. ആദ്യ വര്‍ഷം 60%, രണ്ടാം വര്‍ഷം 30%, മൂന്നാം വര്‍ഷം 20% എന്നിങ്ങനെ ആണിത്. അതായത് ചെലവിന്റെ 50 ശതമാനം തുക കൊണ്ട് കൃഷി ആരംഭിക്കാം. 50 ശതമാനം സര്‍ക്കാര്‍ തരും. സര്‍ക്കാര്‍ നല്‍കുന്ന 50 ശതമാനത്തില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.

English Summary: Bamboo farming can be done to increase your income at low cost

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds