<
  1. Farm Tips

കീടനാശിനി ഉല്‍പാദനവും വിതരണവും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള കീടനാശിനികൾക്കും വിതരണത്തിന് മുൻപ് കീടനാശിനി ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ കീഴിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. 1968 കീടനാശിനി നിയമമനുസരിച്ചാണ് കീടനാശിനികളുടെ ഉപയോഗവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്.

Priyanka Menon
കീടനാശിനി  ഉല്‍പാദനവും വിതരണവും
കീടനാശിനി ഉല്‍പാദനവും വിതരണവും

നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള കീടനാശിനികൾക്കും വിതരണത്തിന് മുൻപ് കീടനാശിനി ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ കീഴിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. 1968 കീടനാശിനി നിയമമനുസരിച്ചാണ് കീടനാശിനികളുടെ ഉപയോഗവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. കീടനാശിനിയുടെ ഉൽപ്പാദനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങൾ ബോർഡിൻറെ അധികാരപരിധിയിൽ വരുന്നു.

രജിസ്റ്റർ ചെയ്ത കീടനാശിനികൾ കാലാകാലങ്ങളിൽ പരിശോധിക്കുന്നതിനും, അവയുടെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കാനും ബോർഡിന് അധികാരമുണ്ട്. രാജ്യത്ത് ഇന്ന് വിറ്റഴിക്കുന്ന എല്ലാ കീടനാശിനിയും കേന്ദ്ര കീടനാശിനി ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ചിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടത് ആണോ എന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ കീടനാശിനികൾക്കും ബോർഡ് ലേബൽ ക്ലെയിം നൽകുന്നു.

അതായത് ലേബർ ക്ലെയിം ഉള്ള കീടനാശിനികൾ അതാത് വിളകൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇവ നാലു വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പരീക്ഷിച്ച് അതിൻറെ കാര്യക്ഷമത ഉറപ്പു വരുത്തിയിട്ട് ഉണ്ടാകണം. അതിനാൽ ഇത് നേരിട്ട് കർഷകർക്ക് ഉപയോഗിക്കാം. കീടനാശിനി നിയന്ത്രണബോർഡ് ലൈസൻസ് ലഭ്യമായാൽ ഏതൊരു സംസ്ഥാനത്തും ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതാത് സ്റ്റേറ്റ് ലൈസൻസ് അതോറിറ്റിയുടെ ലൈസൻസ് കൂടി വേണം.

കേരളത്തിൽ കീടനാശിനി ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും ലൈസൻസ് അതോറിറ്റി കൃഷി ഡയറക്ടറേറ്റിലെ ജോയിൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ആണ്. ചില്ലറ വിതരണ ലൈസൻസ് അതാത് ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർ ആണ് നൽകുന്നത്.
 
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കീടനാശിനി ഉത്പാദന കേന്ദ്രങ്ങളും രണ്ടു വർഷത്തിലൊരിക്കലെങ്കിലും പരിശോധിക്കേണ്ടതും ഇവ ലൈസൻസ് നിബന്ധനകൾക്കും കീടനാശിനി നിയമം 1968 നും വിധേയമായാണോ പ്രവർത്തിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടതാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമായ എല്ലാ കീടനാശിനികളും സർക്കാർ നിരോധിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത കീടനാശിനികൾ വിറ്റാൽ ഒരു വർഷത്തെ തടവും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ട്.
All types of pesticides used in our country must complete the registration process under the Pesticides Board and Registration Committee before distribution.
രജിസ്ട്രേഷൻ ഇല്ലാത്ത കീടനാശിനി വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ മുതൽ 75,000 രൂപവരെ പിഴയും ചുമത്തും. കീടനാശിനി കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്.
English Summary: Be aware of pesticide production and distribution

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds