പയർവർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതാണ് നല്ലത്. കൂടുതൽ ആരോഗ്യകരമാണ് മുളപ്പിച്ചപയർ വർഗങ്ങൾ. ചെറുപയർ, വൻപയർ മുതലായവ ഇങ്ങനെ മുളപ്പിക്ക. ഇലക്കറികളായി അവ ഉപയോഗിക്കുകയും ചെയ്യാം. ആ ഇലക്കറികള്‍ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ചീര, മുരിങ്ങയില തുടങ്ങിയവ നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്ന ഇലക്കറികളാണ്.ചീരയ്ക്കും മുരിങ്ങയിലയ്ക്കും പുറമേ പയറിന്റെ ഇല, മുളകിന്റെ ഇല എന്നിവയും കഴിക്കാറുണ്ട്. എന്നാല്‍ ദിവസവും ഇവ ലഭിക്കണമെന്നില്ല. എന്നാൽ ഇവ ദിവസവും കിട്ടാൻ ഒരു മാർഗമുണ്ട്. വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന ചെറു പയർ ഇവ മുളപ്പിച്ചു എടുക്കുകയെ വേണ്ടൂ.
മണ്ണോ, വളമോ, ചകിരിച്ചോറോ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പം നമുക്ക് വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ഇതിനായി കുറച്ചു സമയം മാത്രം ചെലവഴിച്ചാല്‍ മതി. ഇതിനായി ചെറുപയറോ വന്‍പയറോ എടുത്ത് നന്നായി കഴുകി വെള്ളത്തിലിട്ടു വെയ്ക്കുക. കഴിയുന്നതും തലേ ദിവസം രാത്രി ഇട്ടു വയ്ക്കുന്നതാണ് നല്ലത്. പിറ്റേ ദിവസം വെള്ളം ഒഴിവാക്കി ഒരു വെളുത്ത വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു വയ്ക്കുക. വൈകുന്നേരം ആകുമ്പോഴേക്കും ഇത് മുളച്ചു വരും.
We can easily make it at home without any soil, manure or coir pith. All you need to do is give them an outlet and the support they need to keep going. To do this, take a small or large pea, wash it well and put it in water. If possible, it is best to put it on the night before. The next day, drain the water and wrap in a white clean cloth. It will germinate by evening.
മുളപ്പിക്കാന്‍ വിത്ത് എടുക്കുമ്പോള്‍ അവ നല്ലതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഒരു ട്രേയില്‍ വൃത്തിയുള്ള വെള്ളുത്ത തുണി വിരിച്ച് അതിലേയ്ക്ക് മുളപ്പിച്ച വിത്ത് നന്നായി പാകി കൊടുക്കുക. എന്നിട്ട് വെളളം തളിച്ചു കൊടുക്കുക.
അഞ്ച് ദിവസത്തിനകം അത് വലുതായി വരും. ഇതിനായി വളത്തിന്റെ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുത്താല്‍ മാത്രം മതി. വീട്ടില്‍ എളുപ്പം ഉണ്ടാക്കാവുന്ന ഇതിന്റെ വേരുള്‍പ്പടെ നമുക്ക് ഉപയോഗിക്കാം. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഈ ഇലക്കറി നിത്യവും നമുക്ക് ഭക്ഷണത്തോടൊപ്പം ചേര്‍ക്കാവുന്ന ഒന്നാണ്.
Share your comments