പാവല്‍, പാഷന്‍ ഫ്രൂട്ട്, കോവല്‍, കത്തിപ്പയര്‍ ( വളോരക്കാ ) ഇവയൊക്കെ വളരാന്‍ പന്തല്‍ വേണം. അത് വീടുമായി തൊടാതെ 2-3 മീറ്റര്‍ അകലത്തില്‍ വേണം. പച്ചില പാമ്പ്, വില്ലൂണി പാമ്പ് ഇവക്കു വളരെ ഇഷ്ടപെട്ട താവളമാണ് ഈ പന്തലുകൾ. അതുകൊണ്ടാണ് ഇവ വീടിനോടു തൊട്ടു ചേർന്ന് ഇടരുത് എന്ന് പറയുന്നത്.
അകലയാണെങ്കിലും വിളവെടുക്കുമ്പോളും സൂക്ഷിച്ചു വേണം പന്തൽ നീക്കാൻ. കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ ഇവയുമായി ബന്ധപ്പെട്ടു സബ്സിഡിയോടെ പന്തലുകള്‍ പ്രചരിപ്പിച്ചാല്‍ പച്ചക്കറി കൃഷി വർദ്ധിപ്പിച്ച് കേരളത്തെ വിഷത്തില്‍ നിന്നും രക്ഷപെടുത്താം.
കോണ്ക്രീറ്റ് കാലുകളും അവയെ ബന്ധിപ്പിച്ചു കെട്ടേണ്ട കമ്പികളും ഒക്കെ വന്‍ തോതില്‍ സംഭരിച്ചു വീടുകളില്‍ പന്തല്‍ നിർമ്മിച്ചു കൊടുക്കുവാന്‍ സംവിധാനം ഉണ്ടാകട്ടെ. അക്കൂട്ടത്തില്‍ അനുയോജ്യമായ വിത്തുകളും. കറിവേപ്പ്, പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ ഇവയുടെയൊക്കെ തൈകളും വിത്തുകളും എല്ലാ വീടുകളിലും എത്തിച്ചു കൊടുക്കുവാന്‍ സംവിധാനം വേണം.ഒരു വീട്ടിൽ കുറച്ചു പച്ചമുളക്, ഒരു വേപ്പ്, ഒരു മുരിങ്ങ ഇവയൊക്കെ ഉണ്ടെങ്കിൽ തന്നെ അത്യാവശ്യം കറിസാധനങ്ങൾ വീട്ടിൽ തന്നെ കിട്ടും. പിന്നെ ഈ പറഞ്ഞ പച്ചക്കറികളും ആയാൽ മതി. ചീരക്കും പാവലിനും മാത്രം പരിചരണം വേണം. ബാക്കിയൊക്കെ ഒരു ശ്രദ്ധയുമില്ലെങ്കിലും വളർന്നു ഫലം തരും.
കടപ്പാട് : ശ്രീ . ഡാനിയേൽ എം .കെ
വിള പരിപാലനം
പാവല്‍, പാഷന്‍ ഫ്രൂട്ട്, കോവല്‍, കത്തിപ്പയര്‍ ( വളോരക്കാ ) ഇവയൊക്കെ വളരാന്‍ പന്തല്‍ വേണം. അത് വീടുമായി തൊടാതെ 2-3 മീറ്റര്‍ അകലത്തില്‍ വേണം. പച്ചില പാമ്പ്, വില്ലൂണി പാമ്പ് ഇവക്കു വളരെ ഇഷ്ടപെട്ട താവളമാണ് ഈ പന്തലുകൾ.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments