എല്ലാവരുടെയും വീട്ടിൽ ഉറപ്പായും ഒരു കറിവേപ്പില തൈ എങ്കിലും ഇല്ലാതിരിക്കില്ല. വീട്ടുമുറ്റത്ത് തുളസി നിൽക്കുന്ന പോലുള്ള ആഢ്യത്തമാണ് പിന്നാമ്പുറത്ത് തഴച്ചുവളർന്ന് നിൽക്കുന്ന കറിവേപ്പില. രുചിക്കൂട്ടുകളിലേക്ക് മാത്രമല്ല, തഴച്ചുവളർന്നു നിൽക്കുന്ന കറിവേപ്പില വീടിന് ഐശ്വര്യമാണ്. കൂടാതെ, മുടി വളരുന്നതിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കറിവേപ്പില മികച്ച ഔഷധമരുന്ന് കൂടിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം
ഇത്രയധികം ആരോഗ്യമേന്മകളുള്ള കറിവേപ്പില നട്ടുവളർത്തുന്നവർക്ക് മുഖ്യമായും ഉണ്ടാകുന്ന പ്രശ്നമാണ് ഇവയുടെ ഇലകളിലെ കറുപ്പ് നിറം.
കറിവേപ്പില ഇലയിലെ കറുപ്പ് നിറം മാറ്റാനുള്ള വിദ്യ
കറിവേപ്പിലയിലെ മണ്ടരിയുടെ ആക്രമണമാണ് കറുപ്പ് നിറമാക്കുന്നത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് ഇതിനെ തുരത്താൻ ശ്രമിക്കരുത്. കാരണം, കറിവേപ്പില പലപ്പോഴും ഗാർണിഷിങ്ങിനായി ഉപയോഗിക്കുന്നതിനാൽ രാസവസ്തുക്കൾ ശരീരത്തിൽ എത്താൻ സാധ്യതയും കൂടുതലാണ്.
അതിനാൽ ഇലകളിലെ കറുപ്പ് നിറത്തെ മാറ്റാനായി വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണൂ മിശ്രിതം ഉപയോഗിക്കുക. മുപ്പതു ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിന്‍റെ തെളിയെടുത്താണ് ഉപയോഗിക്കേണ്ടത്. ഇലകളുടെ രണ്ടു വശത്തും വീഴുന്ന രീതിയിൽ ഈ മിശ്രിതം തളിക്കുക. കൂടാതെ, ഇത് വൈകുന്നേര സമയങ്ങളിൽ തളിച്ചുകൊടുക്കുന്നതിനായാണ് ശ്രമിക്കേണ്ടത്.
കറിവേപ്പില കൃഷിയ്ക്കുള്ള ടിപ്സുകൾ (Tips for cultivating curry leaves)
കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ വിഷം തളിച്ച് വരുമെന്നതിനാൽ വീട്ടിൽ തന്നെ കഴിവതും കറിവേപ്പില വളർത്താൻ മിക്കയുള്ളവരും ആഗ്രഹിക്കുന്നു.
എന്നാൽ കറിവേപ്പില അതിവേഗം വേരുപിടിച്ച് തഴച്ചു വളരുന്ന ചെടിയല്ല എന്ന് മനസിലാക്കുക. ചില നാടൻ വിദ്യകളിലൂടെ എന്നാൽ കറിവേപ്പില തഴച്ചു വളർത്താനാകും. ഇതിനായി പ്രത്യേക ചിലവൊന്നും മുടക്കേണ്ട. പകരം നമ്മുടെ അടുക്കളയിൽ നിന്നും ഉപയോഗ ശേഷം ബാക്കി വരുന്ന ചിലത് മാറ്റിവച്ചാൽ മതി.
-
കറിവേപ്പിലക്ക് മത്തി വെള്ളം (Fish water for curry leaves)
അതായത്, മീൻ കഴുകിയ വെള്ളം കറിവേപ്പില വളരാൻ മികച്ച ഉപാധിയാണ്. മത്തി പോലെയുള്ള മീനുകൾ കഴുകിയ ശേഷമുള്ള വേസ്റ്റ് വെള്ളം കറിവേപ്പില വളരാനുള്ള മികച്ച പോംവഴിയാണ്. മീൻ കഴുകിയ വെള്ളത്തിൽ ഇവയുടെ അവശിഷ്ടങ്ങളുണ്ടാകും. ഇത് കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ കറിവേപ്പില തഴച്ചുവളരും.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില കഴിക്കാം.. ആയുസ്സ് കൂടും
-
കറിവേപ്പിലക്ക് മുട്ടത്തോട് (Egg shells for curry leaves)
കറിവേപ്പില നല്ല ആരോഗ്യത്തോടെ ഉയർന്നു പൊങ്ങണമെങ്കിൽ മുട്ടത്തോട് ചുവട്ടിൽ ഇട്ടുകൊടുക്കാം. മുട്ടത്തോട് കറിവേപ്പിലക്ക് മികച്ച വളമാണ്.
-
കറിവേപ്പിലയ്ക്ക് കഞ്ഞിവെള്ളം (Porridge water for curry leaves)
ഇതുകൂടാതെ വീട്ടിൽ സ്ഥിരമായും സുലഭമായും ലഭിക്കുന്ന കഞ്ഞിവെള്ളവും ഉഗ്രൻ വളമാണ്. കറിവേപ്പിലെ ഇലകളെ ആക്രമിക്കുന്ന കീടങ്ങളും പുഴുക്കളും നശിച്ചു പോകാൻ കഞ്ഞിവെള്ളം സഹായിക്കും. ഇത് ഇലകളില്‍ തളിച്ചു കൊടുക്കുകയോ മണ്ണിൽ നേരിട്ട് ഒഴിയ്ക്കുകയോ ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ കറിവേപ്പില തഴച്ചു വളരണോ ? ഇതാ ചില പൊടിക്കൈകൾ.
Share your comments