<
  1. Farm Tips

എല്ലുപൊടി ഇങ്ങനെ ഉപയോഗിച്ചാൽ മാത്രമേ കൂടുതൽ വിളവു കിട്ടുള്ളൂ..

ജൈവവളങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് എല്ലുപൊടി. ചെടികളുടെ ആരോഗ്യത്തിനും, മികച്ച വിളവിനും എല്ലുപൊടി ചേർത്തേ മതിയാകൂ. ദീർഘകാല വിളകളായ തെങ്ങ്, പൈനാപ്പിൾ, കരിമ്പ് എന്നിവയ്ക്ക് എല്ലുപൊടി ചേർക്കുന്നത് അത്യുത്തമം. ചെടികളുടെ വളർച്ചയിൽ ആദ്യഘട്ടത്തിൽ തന്നെ എല്ലുപൊടി പ്രയോഗിക്കുന്നതാണ് ഉത്തമം.

Priyanka Menon
എല്ലുപൊടി
എല്ലുപൊടി

ജൈവവളങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് എല്ലുപൊടി. ചെടികളുടെ ആരോഗ്യത്തിനും, മികച്ച വിളവിനും എല്ലുപൊടി ചേർത്തേ മതിയാകൂ. ദീർഘകാല വിളകളായ തെങ്ങ്, പൈനാപ്പിൾ, കരിമ്പ് എന്നിവയ്ക്ക് എല്ലുപൊടി ചേർക്കുന്നത് അത്യുത്തമം. ചെടികളുടെ വളർച്ചയിൽ ആദ്യഘട്ടത്തിൽ തന്നെ എല്ലുപൊടി പ്രയോഗിക്കുന്നതാണ് ഉത്തമം.

അമ്ലത്വം ഉള്ള മണ്ണിൽ എല്ലുപൊടിയിൽ ധാരാളമടങ്ങിയ ഫോസ്ഫറസ് രാസ പ്രവർത്തനത്തിൽ ഏർപ്പെട്ട ചെടിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷകാംശങ്ങൾ നൽകുന്നു. എല്ലുപൊടി ചെടിയുടെ ചുവട്ടിൽ നേരിട്ട് ഇട്ട് കൊടുത്താൽ ഏകദേശം നാല് മാസത്തോളം എടുക്കും അത് മണ്ണിൽ അലിഞ്ഞ് അതിൻറെ ഗുണങ്ങൾ ചെടിക്ക് ലഭ്യമാക്കുവാൻ.

അതുകൊണ്ടുതന്നെ അത് ഹസ്ര്യ കാല വിളകൾക്ക് അനുയോജ്യമല്ല. ആറുമാസത്തിൽ കൂടുതൽ വിളവ് ലഭ്യമാകുന്ന ദീർഘകാല വിളകളായ കുരുമുളക്, പച്ചമുളക്, കോവൽ, ജാതി എന്നിവയ്ക്ക് ഇവ നേരിട്ട് ഉപയോഗിക്കാം. എല്ലുപൊടി തെരഞ്ഞെടുക്കുന്നതിലും, അവ പ്രയോഗിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലുപൊടിയിൽ തന്നെ രണ്ട് തരമുണ്ട് ആവി കേറ്റി ഉണങ്ങിയതും(steamed bone meal) ഉണക്കിപ്പൊടിച്ചതും. പച്ചക്കറികളിൽ നല്ല വിളവ് കിട്ടുവാനും, നല്ല നല്ല വേരുപടലം ലഭ്യമാക്കുവാനും എപ്പോഴും വാങ്ങേണ്ടത്. ആവി കേറ്റി ഉണക്കിയതാണ്. ഇതിൽ 24 % കാൽസ്യം,15 % മെഗ്നീഷ്യം, 15% ഫോസ്ഫറസ് എന്നിവയും ഇരുമ്പ്, സിങ്ക്, മാഗ്നനീസ്, നൈട്രജൻ എന്നീ ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

ഇതിന്റെ നിറം ഉണക്കിപ്പൊടിച്ചതിനേക്കാൾ അൽപ്പം ഡാർക്ക് ആണ്. എല്ലാ വള കടകളിലും steamed bone meal ലഭ്യമാണ്. ഇനി എല്ലുപൊടി യുടെ ഉപയോഗരീതി പറഞ്ഞുതരാം. എല്ലുപൊടി ഉപയോഗിക്കുമ്പോൾ മേൽ മണ്ണിളക്കി വേര് തൊടാതെ ചെടികൾക്ക് ഇട്ടു കൊടുക്കുക. ഹസ്ര കാല വിളകൾക്ക് എല്ലുപൊടി ചേർക്കുമ്പോൾ ആദ്യം ഒരു പിടി കടലപ്പിണ്ണാക്ക് കുറച്ചു വെള്ളം ചേർത്ത് കുതിർത്തു വെക്കുക.

പിന്നീട് ഇതിലേക്ക് ഒരു പിടി പച്ച ചാണകം, ഒരുപിടി എല്ലുപൊടി എന്നിവ 2 കപ്പ് വെള്ളം ചേർത്ത് അഞ്ചുദിവസം മൂടിവെക്കുക. എല്ലാ ദിവസവും ഇത് നന്നായി ഇളക്കി കൊടുക്കണം. ആറാമത്തെ ദിവസം ഇത് തുറന്ന് ഈ മിശ്രിതം ഒരു കപ്പിന് 10 കപ്പ് വെള്ളം എന്ന രീതിയിൽ എടുത്ത് ചെടികളിൽ ഒഴിച്ചുകൊടുക്കുന്നത് നല്ല വിളവ് കിട്ടുവാനും, ചെടി ആരോഗ്യത്തോടെ ഇരിക്കുവാനും മികച്ചതാണ്. തക്കാളി, ചീര തുടങ്ങിയവയ്ക്ക് ഈ പ്രയോഗം വേഗത്തിൽ ഫലം ലഭ്യമാകാൻ കാരണമാകുന്നു.

Bone meal is one of the most important organic fertilizers. For bone health and good yield, bone meal should be added. Bone meal is best for long-term crops such as coconut, pineapple and sugarcane. It is best to apply bone meal at the earliest stage of plant growth. Phosphorus, which is abundant in bone meal in acidic soils, provides essential nutrients at each stage of the plant involved in the chemical reaction. When bone meal is applied directly to the base of the plant, it takes about four months for it to dissolve in the soil and reap its benefits. Therefore, it is not suitable for Hasya season crops. They can be used directly for perennial crops such as pepper, green chillies, weevils and castor which have a yield of more than six months. There are a few things to keep in mind when choosing and applying bone meal.

ചെടി പറിച്ചുനട്ടു രണ്ടു മാസം ആകുമ്പോൾ തന്നെ ഈ പ്രയോഗം നടത്താം. എല്ലാ ആഴ്ചകളിലും ഇങ്ങനെ ചെയ്യണം. ചിലപ്പോൾ എല്ലുപൊടി ഇട്ടുകഴിഞ്ഞാൽ ഉറുമ്പ് വരുന്നതായി കാണാം. ഇതിന് എല്ലുപൊടി ഇട്ടതിനുശേഷം ഒരു ടീസ്പൂൺ വേപ്പിൻപിണ്ണാക്ക് മേൽമണ്ണിൽ വിതറി കൊടുത്താൽ മതി.

English Summary: Bone meal is one of the most important organic fertilizer. For bone health and good yield, bone meal should be added

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds