പഴങ്ങളുടെ രാജാവ് എന്ന നാമത്തിൽ അറിയപ്പെടുന്ന മാമ്പഴത്തിന് ഇന്നും മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. മാവിനെ പല കീടങ്ങളും ആക്രമിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട കീടമാണ് മാമ്പൂഹോപ്പറുകൾ.
എന്താണ് മാമ്പൂഹോപ്പറുകൾ.
ഇഡിയോസ് കോപ്പസ് എന്ന ജനുസ്സിൽ പെട്ട മൂന്നിനം ഹോപ്പറുകൾ മാവിൻറെ പ്രധാന ശത്രുക്കളാണ്. ഇതിൽ നിവിയോസ് പാർസസ് ആണ് കേരളത്തിൽ മാവിൻറെ പ്രബല ശത്രു. മൂന്ന് -നാല് മില്ലിമീറ്റർ വലുപ്പമുള്ള ചെറു കീടങ്ങൾ ആണിവ. ഹോപ്പറുകൾ മാവിൻറെ ഇളം നോമ്പിനുള്ളിലും പൂക്കല തണ്ടിനുള്ളിലും ചിലപ്പോൾ ഇലകളിലും മുട്ടകളിടുന്നു
ഹോപ്പറുകളും കുഞ്ഞുങ്ങളും മൃദുലമായ സസ്യ ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു.ഇതിൻറെ ഫലമായി ഇളം തണ്ടുകൾ കരിഞ്ഞു ഉണക്കുകയും, പൂങ്കുലകൾ കൊഴിയുകയും ചെയ്യുന്നു. ഇവയുടെ മധുരവിസർജ്യം മാവിൻറെ ഇലകളിൽ പതിക്കുന്നു. തുടർന്ന് ഇതിൽ കുമിൾ വളരുന്നു. ഇതിൻറെ ഫലമായി ഇലകളിൽ കറുപ്പ് ബാധിക്കുന്നു.
Known as the 'King of Fruits', the mango is still in the forefront. Mango is attacked by many pests.Three major hoppers of the genus Idioscopus are major enemies of mango tree.
നിയന്ത്രണ മാർഗങ്ങൾ
മാവ് പൂവ് ഇടുന്നതിന് തൊട്ടുമുൻപായി 2 മില്ലി മാലത്തിയോൺ 50 ഇ.സി ഒരു ലിറ്റർ നേർപ്പിച്ച കഞ്ഞി വെള്ളത്തിൽ എന്ന തോതിൽ ചേർത്തു തളിക്കുക. മാവ് പൂവിടുന്നത് മഞ്ഞുക്കാല ആരംഭത്തോടെയാണ്. ഹോപ്പറുകളുടെ വംശവർദ്ധനവ് ക്രമാതീതം ആകുന്നതും ഈ സമയത്താണ്.
ഹോപ്പറുകളുടെ ആക്രമണം മൂലം ഉള്ള മാമ്പൂ കരച്ചിൽ ഒഴിവാക്കുന്നതിന് കൃത്യസമയത്ത് തന്നെ മരുന്ന് തളിക്കണം.
Share your comments