ഇങ്ങനെ ചില പാടുകൾ തക്കാളിയിൽ കാണാറില്ലേ ? ഇതാണ് തക്കാളിയിലെ BLOSSOM END ROT എന്ന അവസ്ഥ ഇതു രോഗം ഒന്നുമല്ല . കാൽസ്യം ഡെഫിഷ്യൻസി കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. കൃത്യസമയത്ത് ചെടികൾക്ക് കാത്സ്യം വലിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കായ്കളിൽ ഇതുപോലെ കറുത്ത വട്ടത്തിൽ പാടുകൾ വരും. കാൽസ്യം കുറഞ്ഞതിനാൽ അത് ചെടികൾക്കുണ്ടാകുന്ന ഈ പോരായ്മ പരിഹരിക്കാൻ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .This is the condition of BLOSSOM END ROT in tomatoes and it is not a disease. This is caused by a calcium deficiency. If the plants are not able to absorb calcium in a timely manner, black circles like this will appear on the fruits. We need to pay attention to a few things to address this deficiency that it causes to plants as it is low in calcium. മണ്ണിൽ ജലത്തിൻറെ അളവ് കൃത്യമായ രീതിയിൽ നിലനിർത്തണം കൂടാനും കുറയാനും പാടില്ല. ജലത്തിൻറെ അളവ് കൃത്യമല്ലെങ്കിൽ ചെടിക്ക് കാത്സ്യം വലിച്ചെടുക്കാൻ സാധിക്കില്ല. കൂടാതെ മണ്ണിൽ നൈട്രജൻ അളവ് കൂടിയാലും ഇങ്ങനെ കാത്സ്യം വലിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും.കായ പിടിക്കുന്നതിനു മുമ്പ് ആവശ്യത്തിന് അല്ലാതെ ഓവറായി വളം ചെയ്യരുത്.കൃഷി തുടങ്ങുന്നതിനുമുമ്പേ മണ്ണിൽ കുമ്മായം ഇടണം എന്ന് പറയാറില്ലേ അത് ഇങ്ങനെയുള്ളവ തടയാൻ സഹായിക്കും. കുമ്മായ ത്തിനു പകരം വേണമെങ്കിൽ പകരം നമുക്ക് ഡോളോമൈറ്റ് ഉപയോഗിക്കാം.കുമ്മായം ഉപയോഗിച്ചാൽ കാൽസ്യം കിട്ടുമെങ്കിൽ ഡോളോമൈറ്റ് ഉപയോഗിച്ചാൽ കാൽസ്യ ത്തിൻറെ കൂടെ മഗ്നീഷ്യവും കിട്ടും. അപ്പോൾ ലഭ്യത അനുസരിച്ചു ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം കരുതിക്കോളൂ.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീട്ടുവളപ്പിൽ ഡ്രാഗൺഫ്രൂട്ട് വളർത്താം; അധികം പരിചരണമില്ലാതെ.
Share your comments