നിങ്ങളുടെ പച്ചക്കറി തോട്ടത്തിലെ കീടനിയന്ത്രണത്തിന് വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന 4 ജൈവകീടനാശിനികൾ ആണ് താഴെ നൽകുന്നത്.
We can remove all pests such as whiteflies, weevils and leafhoppers. Here are 4 home-made pesticides for pest control in your vegetable garden.
ഇഞ്ചി സത്ത്
ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കി രണ്ട് ലിറ്റർ വെള്ളത്തിൽ അലിയിച്ച് അരിച്ചെടുത്ത് ചെടികളിൽ നേരിട്ട് തെളിച്ചു കൊടുത്താൽ ഇലതീനി പുഴുക്കൾ, ഇലച്ചെടികൾ, തുള്ളൻ എന്നിവയെ ഫലപ്രദമായി നേരിടാം.
വെളുത്തുള്ളി പച്ചമുളക് സത്ത്
വെള്ളീച്ച, തണ്ടുതുരപ്പൻ പുഴുക്കൾ, ഒച്ച് എന്നിവയെ നിയന്ത്രിക്കുവാൻ വെളുത്തുള്ളി പച്ചമുളക് സത്ത് അത്യുത്തമമാണ്. വെളുത്തുള്ളി 50 ഗ്രാം എടുത്ത് 100 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്തെടുക്കുക. അതിനുശേഷം വെളുത്തുള്ളിയുടെ തൊലികളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
ശേഷം 25 ഗ്രാം മുളക് 50 മില്ലി ലിറ്റർ വെള്ളത്തിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം ഈ രണ്ട് പേസ്റ്റുകളും 3 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി മിശ്രിതം തയ്യാറാക്കുക. അരിച്ചതിനുശേഷം മാത്രം ചെടികൾക്ക് താഴെ തളിച്ചു കൊടുക്കുക.
മഞ്ഞൾ സത്ത്
20 ഗ്രാം മഞ്ഞൾ നല്ല പോലെ അരച്ച് 200 മില്ലി ലിറ്റർ ഗോമൂത്രവും ആയി കലർത്തുക. അതിനുശേഷം രണ്ട് ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് താഴെ തളിച്ചു കൊടുത്താൽ എല്ലാ തരത്തിലുള്ള കീടങ്ങളും ഇല്ലാതാകും.
പെരുവലസത്ത്
പെരുവല ചെടിയുടെ പൂവും ഇലയും അരച്ച് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഉപയോഗിച്ചാൽ നിങ്ങളുടെ പച്ചക്കറി തോട്ടത്തിൽ കാണുന്ന മീലിമുട്ട ആക്രമണം, ശൽക്കകീടങ്ങൾ, പുഴുക്കൾ എന്നിവ ഇല്ലാതാകും.
Share your comments