കന്നുകാലികൾക്ക് മരച്ചീനിയുടെ ഇല, തണ്ട്, കിഴങ്ങ് എന്നിവ നൽകി തീറ്റച്ചെലവ് ഒരു പരിധിവരെ കുറയ്ക്കാം. വെയിലത്തു വാട്ടിയ കപ്പയില പശുവിന് നല്ല പരുഷാഹാരമാണ്. കപ്പയില വെയിലത്ത് വാട്ടുമ്പോൾ അതിലെ ഹൈഡ്രോസയനിക് അമ്ലം എന്ന വിഷവസ്തുവിന്റെ വീര്യം പോകും.
മരച്ചീനി ഇലയിൽ 15 ശതമാനം പ്രോട്ടീനും 45 ശതമാനം പോഷക വസ്തുക്കളുമുണ്ട്. കിടാരികൾക്ക് 2.75 കിലോ കപ്പയില നൽകുന്നത് 0.68 കിലോ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഗുണം ചെയ്യും.
തീറ്റയിൽ വേണ്ട കടലപ്പിണ്ണാക്കിന്റെ അളവിന്റെ പകുതി കപ്പയില ഉണക്കിപ്പൊടിച്ചത് ഉപയോഗിക്കാം. കാലിത്തീറ്റയിൽ 30 ശതമാനം വരെ കപ്പയില ഉണക്കിപ്പൊടിച്ചതു ചേർക്കാം. ഇലയോടൊപ്പം തണ്ടും ചെറുതായി അരിഞ്ഞു നൽകാം.
മരച്ചീനിക്കിഴങ്ങ് പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും കറവപ്പശുക്കൾക്ക് നൽകിവരുന്നു. കറവ കൂട്ടാൻ സഹായിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ വസ്തുവാണിത്. മരച്ചീനിയിൽ നിന്ന് സ്റ്റാർച്ച് എടുത്തു കഴിഞ്ഞുള്ള വേസ്റ്റിൽ രണ്ടു ശതമാനം പ്രോട്ടീനും 60 ശതമാനം ഭക്ഷ്യപോഷകവുമുണ്ട്. ഇതും 25 ശതമാനം വരെ കാലിത്തീറ്റയിൽ ചേർക്കാം
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : ഒക്ടോബർ മുതൽ ഡിസംബർ വരെ, റോസാച്ചെടി നടാൻ പറ്റിയ സമയം
Share your comments