സ്വന്തം കൃഷിയിടത്തിൽ വളരെ ഫലപ്രദമായ ജൈവവളങ്ങൾ ഉപയോഗിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുന്നത്. രോഗങ്ങൾ അമിതമായി നമ്മളെ കീഴടുക്കുന്ന പശ്ചാത്തലത്തിൽ രാസവളങ്ങളെ പൂർണമായി ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യാം.
വീട്ടിൽ തന്നെ ലഭ്യമാകുന്ന വളങ്ങളാണ് ചാണകം, ചകിരിച്ചോറ്, ആട്ടിൻ കാഷ്ഠം എന്നിവ. ഇതിൽ തന്നെ വളരെ സുലഭമായി ലഭിക്കുന്ന ആട്ടിൻ കാഷ്ഠത്തിന് സസ്യങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പല ഗുണങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ ഒരു അടുക്കളത്തോട്ടം എങ്ങനെ ഉണ്ടാക്കാം?
ആടുവളർത്തലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വളം ലഭിക്കും. ആട്ടിൻകാഷ്ഠം ഉപയോഗിച്ചുകൊണ്ടുള്ള വളങ്ങൾ നമ്മുടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾക്ക് പ്രയോഗിക്കാം. യാതൊരു പാർശ്വഫലവുമില്ലാത്ത വളം ഇങ്ങനെ ലഭിക്കുമെന്നത് തീർച്ചയാണ്.
എന്നാൽ ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം കൃഷിത്തോട്ടത്തിൽ ഉപയോഗിക്കുന്നവർ കുറച്ച് ശ്രദ്ധിക്കണം. കാരണം, ആട്ടിൻ കാഷ്ട്ടത്തിൽ പാറ്റകളും മറ്റും വളരാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു. ചെടികൾ പരിപോഷിപ്പിക്കാനായി ഇട്ടുകൊടുക്കുന്ന വളം പ്രതികൂലമായി ബാധിക്കാതിരിക്കണമെങ്കിൽ, അതിനാൽ തന്നെ ആട്ടിൻ കാഷ്ട്ടത്തിൽ ഇവയൊന്നും വളരാൻ അനുവദിക്കരുത്.
ഗ്രോ ബാഗ് അല്ലെങ്കില്‍ ചെടിച്ചട്ടികളില്‍ വളർത്തുന്ന വിളകൾക്ക് ഇങ്ങനെ പാറ്റകളുള്ള ആട്ടിൻ കാഷ്ട്ടം നൽകരുത്. അത് വിളകളെ സാരമായി ബാധിക്കും. മണ്ണിനടിയില്‍ ഉണ്ടാകുന്ന വിളകള്‍ ആണെങ്കില്‍ അവയെ ഈ പാറ്റകളും പ്രാണികളും കരണ്ട് നശിപ്പിക്കാനും സാധ്യത കൂടുതലാണ്.
അതിനാൽ തന്നെ ആട്ടിൻകാഷ്ഠത്തിൽ പാറ്റയും പ്രാണികളും താമസമാക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
വെയിൽ കൊള്ളിക്കാം (Keep It Under Sunlight)
ആട്ടിന്‍കാഷ്ട്ടത്തിൽ പാറ്റകളും പ്രാണികളും വളരാതിരിക്കാനായി ഇവയെ നല്ല രീതിയിൽ വെയിൽ കൊള്ളിക്കുക. അതായത്, വൃത്തിയായി സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത് വളമായി ഉപയോഗിക്കേണ്ട ആട്ടിൻ കാഷ്ട്ടം ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് നിരത്തിയിടുക. ഇങ്ങനെ വെയിൽ കൊള്ളിച്ചാൽ ഇതിലെ പാറ്റകളെ ഒഴിവാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: 90% സർക്കാർ സഹായത്തോടെ പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള ബിസിനസ്സ്!
ഇത്തരം നിസ്സാരം മുൻകരുതലുകൾ എടുത്താണ് കൃഷിത്തോട്ടത്തിലെ വിളകൾക്ക് വളമായി ആട്ടിൻ കാഷ്ട്ടം ഉപയോഗിക്കുന്നതെങ്കിൽ വിള നഷ്ടമുണ്ടാകില്ല.
ആട്ടിൻ കാഷ്ടത്തിന്റെ മേന്മകൾ (Benefits Of Goat Manure)
അതേ സമയം, വേനൽക്കാലത്തെ കൃഷിയിൽ വളരെ ഗുണപ്രദമായ ജൈവവളമാണ് ആട്ടിൻ കാഷ്ട്ടം. കൂടാതെ, കാഷ്ഠത്തിൽ വെള്ളത്തിന്റെ അംശം കുറവായതിനാൽ ദുർഗന്ധമോ, ചാണകം പോലെ ചെറുപ്രാണികളെ ആകർഷിക്കുകയോ ചെയ്യുന്നില്ല.
കോഴി വളത്തെയും ചാണകത്തയും അപേക്ഷിച്ച് ഇവയ്ക്ക് ചൂട് കുറവാണ്. ഉപ്പിന്റെ അളവും താരതമ്യേന കുറവായതിനാൽ മണ്ണിന്റെ അമ്ലത ക്രമീകരിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള നൈട്രജൻ പച്ചക്കറികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും 20 ശതമാനത്തോളം വിളവർധനവിനും നല്ലതാണ്.
മാത്രമല്ല, ആട്ടിൻ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായും ഉപയോഗിക്കാമെന്നത് മറ്റൊരു സവിശേഷതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: Pashu Kisan Credit Card: 60,000 രൂപ സാമ്പത്തിക സഹായം ലഭിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Share your comments