കേര കർഷകർക്ക് കൂടുതൽ താൽപര്യം കുറിയ ഇനങ്ങളോടാണ്. അതിൽ ഏറ്റവും പ്രശസ്തം ചാവക്കാട് ഓറഞ്ച് ഡ്വാർഫ് എന്ന ഇനമാണ്. വീട്ടാവശ്യത്തിന് മാത്രമല്ല അലങ്കാരത്തിനും ഈ ഇനം കേരളത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. തൃശൂർ ജില്ലയിലെ ചാവക്കാട് പ്രദേശമാണ് ഇതിൻറെ ഉത്ഭവ പ്രദേശമായി കണക്കാക്കുന്നത്. ഇവയുടെ മറ്റു പ്രാദേശിക നാമങ്ങളാണ് ചെന്തങ്ങ്, ഗൗരി ഗാത്രം തുടങ്ങിയവ.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും
പ്രത്യേകതകൾ
ഇളനീര് ആവശ്യങ്ങൾക്ക് വേണ്ടി കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി കൃഷി ചെയ്യുന്ന ഇനമാണ് ഇത്. ഏറ്റവും ആദായകരമായി കൃഷിചെയ്യാവുന്ന തെങ്ങിനമായി ഇതിനെ കണക്കാക്കുന്നു. കാസർഗോഡ് സി പി സി ആർ ഐ യിൽ നടത്തിയ ഒരു ഗവേഷണത്തിൽ 44 കേര ഇനങ്ങളിൽ വച്ച് ഏറ്റവും ഗുണമേന്മയുള്ള കരിക്കിൻവെള്ളം ഈ ഇനത്തിൽ നിന്ന് ലഭ്യമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. 100 മില്ലി ലിറ്റർ കരിക്കിൻ വെള്ളം എടുത്താൽ അതിൽ 7 ഗ്രാം പഞ്ചസാര, 1.8 മില്ലി ഗ്രാം അമിനോ ആസിഡുകൾ, 20 പി. പി. എം സോഡിയം, 2000 പി. പി. എം പൊട്ടാസ്യം എന്നിങ്ങനെയാണ് പോഷകമൂല്യം കണക്കാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ രോഗങ്ങളും പ്രതിവിധിയും
Coconut growers are more interested in short varieties. The most famous of these is the Chavakkad Orange Dwarf.
ഇതിൻറെ തൈകൾ നട്ടു കഴിഞ്ഞ് ഏകദേശം മൂന്നര വർഷത്തിനുള്ളിൽ കായ്ഫലം ലഭ്യമാകുന്നു. അടിവളമായി ജൈവവളം നൽകുന്നതാണ് ഉത്തമം. നല്ല രീതിയിൽ പരിചരണ മുറകൾ അവലംബിച്ചാൽ ഏകദേശം തെങ്ങൊന്നിന് വാർഷിക വിളവ് 130 ലധികം തേങ്ങ എന്ന രീതിയിൽ ലഭ്യമാകുന്നു. നല്ല വലിപ്പമുള്ള നാളികേരമാണ് ഇതിൽ നിന്ന് ലഭ്യമാകുന്നത്. വീടിൻറെ ആരാമത്തിൽ ഭംഗിയാക്കുവാൻ ഈ ഇനം വച്ച് പിടിപ്പിക്കുന്നവരും ഏറെയാണ്. കാരണം ഇതിൻറെ ഓലയ്ക്കും തേങ്ങയ്ക്കും ആകർഷകമായ ഓറഞ്ച് നിറമാണ്.ചാവക്കാട് ഓറഞ്ച് ഡ്വാർഫ് എന്ന ഇനം പോലെ മികച്ച രീതിയിൽ വിളവ് തരുന്ന മറ്റു ഇനങ്ങളാണ് കല്പശ്രീ യും കല്പ ജ്യോതിയും.
കാറ്റുവീഴ്ച രോഗം വ്യാപകമാവുന്ന കേരളത്തിൽ കൃഷിചെയ്യുവാൻ ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നത് കൽപ്പശ്രീ ആണ്. ഇളനീര് ആവശ്യങ്ങൾക്ക് വേണ്ടി കൃഷി ചെയ്യാൻ ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നത് കൽപ ജ്യോതിയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷി ചെയ്യാവുന്നതും, കല്പ ശ്രേഷ്ഠ, കല്പ സമൃദ്ധി തുടങ്ങിയ സങ്കരയിനങ്ങൾ ഉല്പാദിപ്പിക്കുവാൻ സാധിക്കുന്നതും ഈ ഇനത്തിൻറെ പ്രത്യേകതകളാണ്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Share your comments