<
  1. Farm Tips

തെങ്ങോല കമ്പോസ്റ്റ് മികച്ച ജൈവവളം

പറമ്പിലെ ഏറ്റവും തണുപ്പുള്ള പ്രദേശം ഇതിനായി തിരഞ്ഞെടുക്കാം. അവിടെ ഉണ്ടാക്കുന്ന നീളവും വീതിയുമുള്ള ഒരു കുഴിയിൽ പറമ്പിൽ ഉള്ള  ഉണങ്ങിയ ഓലമടലുകൾ നിരത്തുക. കുഴിയുടെ ആഴം ഒരു മീറ്റർ മതിയാകും.  കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിക്കണം.  ഇങ്ങനെ നിരത്തിയ ഉണക്ക ഓലമടലുകൾക്കു പുറമെ കുറച്ചു ശീമക്കൊന്നയിലകളോ മറ്റു കളകളോ വാഴത്തട വെട്ടിയതോ ഒക്കെ ഇടുക.  ഇതിനു മുകളിലായി മേല്‍മണ്ണ് ഇടാം. കൂട്ടത്തിൽ ഒരല്പം ചാണകവുമാകാം. ചാണകമില്ലെങ്കിൽ ഇ എം ലായനി ആയാലും മതി.  കുഴി നിറയും വരെ  ഇങ്ങനെ ചെയ്യുക.  ദിവസവും  നനയ്ക്കുന്നത് നല്ലതു. ഒപ്പം പുളിച്ച കഞ്ഞിവെള്ളം  കുറച്ചു വെള്ളവും ചേർത്തു ഒഴിക്കുക.

K B Bainda
coconut
coconut

തെങ്ങിൻ തൈ നട്ടു കഴിഞ്ഞാൽ നമ്മുടെ പണി തീർന്നു എന്ന് കരുതി ഇരിക്കരുത്. പിന്നെയും ജോലിയുണ്ട്. അവയെ മറ്റേതൊരു വിള പോലെയും പരിപാലിച്ചാൽ മാത്രമേ നാം ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലം തെങ്ങിൽ ഉണ്ടാകൂ. 

തെങ്ങിൻ തോപ്പുകളിൽ വീഴുന്ന ഓലകൾ മിക്കവാറും നാം എടുത്തു മാറ്റിയിട്ടുണ്ടാവും. അല്ലെങ്കിൽ തീയിട്ടു കാണും. അതുമല്ലെങ്കിൽ ആ പറമ്പിൽ തന്നെ കൂട്ടിയിട്ടു പിന്നീട് അത് മണ്ണോടു ചേരും. ഇതൊരു നല്ല കാര്യമാണ്. മണ്ണിൽ തന്നെ ചേരുകയെന്നാൽ മണ്ണിനു വളമായി മാറി എന്ന് തന്നെയാണ് അർഥം. ഇതൊരു നല്ല  ജൈവ വളമാണ്. തെങ്ങിനും ബാക്കിയുള്ള  ഇടവിളകൾക്കും ഉപയോഗിക്കാം . ഈ ജൈവ വളം മനസ്സുവെച്ചാൽ നമുക്ക് കൃത്യമായി തയ്യാർ ചെയ്യുകയും ആവാം. തെങ്ങോല ജൈവ വളത്തിൽ ഏറ്റവും കൂടുതാലായടങ്ങിയിട്ടുള്ളത് പൊട്ടാഷ് എന്നാണ് വിദഗ്ധർ പറയുന്നത്. ഉല്പാദന വർധനയ്ക്ക് ആവശ്യവും പൊട്ടാഷ് ആണ്.

തെങ്ങോല കമ്പോസ്റ്റ് എങ്ങനെ ഉണ്ടാകാം

പറമ്പിലെ ഏറ്റവും തണുപ്പുള്ള പ്രദേശം ഇതിനായി തിരഞ്ഞെടുക്കാം. അവിടെ ഉണ്ടാക്കുന്ന നീളവും വീതിയുമുള്ള ഒരു കുഴിയിൽ പറമ്പിൽ ഉള്ള  ഉണങ്ങിയ ഓലമടലുകൾ നിരത്തുക. കുഴിയുടെ ആഴം ഒരു മീറ്റർ മതിയാകും.  കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിക്കണം.  ഇങ്ങനെ നിരത്തിയ ഉണക്ക ഓലമടലുകൾക്കു പുറമെ കുറച്ചു ശീമക്കൊന്നയിലകളോ മറ്റു കളകളോ വാഴത്തട വെട്ടിയതോ ഒക്കെ ഇടുക.  ഇതിനു മുകളിലായി മേല്‍മണ്ണ് ഇടാം. കൂട്ടത്തിൽ ഒരല്പം ചാണകവുമാകാം. ചാണകമില്ലെങ്കിൽ ഇ എം ലായനി ആയാലും മതി.  കുഴി നിറയും വരെ  ഇങ്ങനെ ചെയ്യുക.  ദിവസവും  നനയ്ക്കുന്നത് നല്ലതു. ഒപ്പം പുളിച്ച കഞ്ഞിവെള്ളം  കുറച്ചു വെള്ളവും ചേർത്തു ഒഴിക്കുക. 

coconut
coconut

 ഇ എം ലായനി തയ്യാറാക്കേണ്ട വിധം. 

 300 ഗ്രാം വീതം മത്തന്‍, പപ്പായ, മൈസൂര്‍ പഴം എന്നിവ നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 100 ഗ്രാം വന്‍പയര്‍ മുളപ്പിച്ച് അരച്ച്‌ചേര്‍ക്കണം. ഇനി ഒരു കോഴിമുട്ട കൂടി അടിച്ചുചേര്‍ക്കണം. ഒന്നരമാസം അടച്ചു സൂക്ഷിച്ച് തയ്യാറാക്കുന്ന ഇ.എം. ലായനി 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നാലഞ്ചു ദിവസത്തിലൊരിക്കല്‍ കമ്പോസ്റ്റ് നനച്ച് കൊടുക്കാം. കമ്പോസ്റ്റിങ് പ്രക്രിയ ത്വരപ്പെടുത്താന്‍ ഇ.എം. ലായനിക്ക് പ്രത്യേക കഴിവുണ്ട്. ലാക്ടിക് ആസിഡ് ബാക്ടീരിയ, യീസ്റ്റ്, ഫോട്ടോ ട്രോപിക് ബാക്ടീരിയ തുടങ്ങി ധാരാളം ഉപകാരികളായ സൂക്ഷ്മാണുക്കളുടെ മിശ്രിതമാണ്  ഇ.എം.ലായനി. 300 g each of pumpkin, papaya and Mysore pazham and mix in one liter of water. Add 100 gms of green gram sprouts and paste it and add it.. Now add one more egg. E.M. Dilute 30 ml of the solution in one liter of water. then water the compost once in four to five days. E.M. to expedite the composting process. The solvent has a special ability.

coconut
coconut

ഇനി കുഴിയിലേക്ക് നേരത്തെ പറഞ്ഞ രീതിയിൽ ഓലയും ചാണകവും കളകളും ഒക്കെയിട്ട് കുഴി നിറഞ്ഞാല്‍ മേല്‍മണ്ണിട്ട് മൂടണം. മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാന്‍ പന്തലിട്ടാലും നല്ലതാണ്. കുഴിയുടെ വശങ്ങൾ കുറച്ചു തടമെടുത്തു ഉയർത്തുക. മഴ വെള്ളം കുത്തിയൊലിച്ചു വീഴാതിരിക്കാൻ. 

ഇങ്ങനെ ചെയ്തു  ഒരു നാല് മാസം കഴിയുമ്പോൾ ഓല കമ്പോസ്റ്റ് റെഡി ആയി. അടുത്ത് തന്നെ മറ്റൊരു കുഴി കൂടി എടുത്താൽ ഒരു കുഴിയിൽ കമ്പോസ്റ്റ് പാകമാകുമ്പോഴേക്കും മറ്റൊന്നിൽ ഓലകൾ അടുക്കി കമ്പോസ്റ്റ് ഉണ്ടാക്കാം. 

ഇനി ഈ കമ്പോസ്റ്റിൽ കുറച്ചു ശ്രമം ഉണ്ട് എന്ന് കണ്ടാൽ അല്ലെങ്കിൽ അഴുകലിന്  താമസം നേരിടുന്നു എന്ന് തോന്നുന്നു എങ്കിൽ  മണ്ണിരയുടെ സഹായം തേടാം.ടാങ്കോ കുഴിയോ എടുത്ത് മുക്കാല്‍ ഭാഗം ഓലയും ജൈവവസ്തുക്കളും നിറയ്ക്കണം. നനച്ചുവെച്ചാല്‍ ഒരു മാസത്തിനകം ഓല അഴുകിത്തുടങ്ങും. ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട മണ്ണിരയായ യൂഡ്രിലസ് യുജിനിയേ ആണ് തെങ്ങോല കമ്പോസ്റ്റാക്കാന്‍ ഉത്തമം. ഈര്‍ക്കില്‍ വരെ പൊടിക്കാന്‍ യൂഡ്രിലസിന് കഴിയും. ഈ കമ്പോസ്റ്റ് തെങ്ങിന് കൊടുത്തു നോക്കൂ.നല്ല വളർച്ചയും കിട്ടും വിളവും ഉണ്ടാകും.  ഇതൊരു നല്ല ജൈവ വളവുമാണ്. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തെങ്ങ് കൃഷിയിലെ രോഗങ്ങളും പ്രതിവിധിയും

#Coconut#Farmer#Agriculture#Kerala

English Summary: Coconut compost is the best compost

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds