വിത്ത് തേങ്ങ സംഭരണം വഴി തെങ്ങുകൃഷിയിൽ നല്ല ആദായം ലഭ്യമാക്കാൻ നമുക്ക് കഴിയും. ലക്ഷണമൊത്ത കരുത്തോടെ വളരുന്ന തെങ്ങിൽ നിന്ന് വിത്തു തേങ്ങ സംഭരിച്ച് നഴ്സറി തുടങ്ങിയാൽ ആദായകരമായ ഒരു തൊഴിൽ നമുക്ക് കണ്ടെത്താം. കീടരോഗബാധ ഏൽക്കാത്ത വിത്ത് തേങ്ങയുടെ തൈകൾ അടുത്തവർഷം വിപണിയിൽ എത്തിച്ചാൽ മികച്ച ആദായം ലഭ്യമാക്കാം. പക്ഷേ ഇവയുടെ സംഭരണത്തിന് വേണ്ടി വെള്ളം കെട്ടിനിൽക്കാത്ത നിരപ്പായ സ്ഥലം നഴ്സറി ആയി ഒരുക്കണം.
വിത്ത് തേങ്ങ സംഭരണം
നല്ല നീർവാർച്ചയുള്ള തവാരണ ആദ്യം ഒരുക്കുക. ചിതൽ ശല്യത്തിനെതിരെ ബദൽ മാർഗങ്ങൾ തേടണം. വിപണിയിൽ ലഭ്യമാകുന്ന ജൈവരാസ നാശിനികൾ ഉപയോഗിക്കാം. അതിനുശേഷം വിത്തുതേങ്ങ പാകുവാൻ നല്ല നീളത്തിലും വീതിയിലും വാരങ്ങൾ എടുക്കുക. 2 നിരകൾക്കായി പാകുമ്പോൾ 40 സെൻറീമീറ്ററും രണ്ട് തെങ്ങുകൾ തമ്മിൽ 30 സെൻറീമീറ്റർ അകലവും പാലിക്കണം. രണ്ട് വാരങ്ങൾ തമ്മിൽ 25 സെൻറീമീറ്റർ അകലം ഉണ്ടാകണം. സ്ഥലം തിരഞ്ഞെടുക്കുമ്പോൾ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തന്നെ തെരഞ്ഞെടുക്കണം. തണൽ അധികവും ആകരുത്. മണൽമണ്ണ് തവാരണകൾ ഒരുക്കുവാൻ മികച്ചത്. കൂടാതെ മഴക്കാല ആരംഭത്തോടെ വിത്തുതേങ്ങകൾ പാകുവാൻ ശ്രദ്ധിക്കുക. സാധാരണഗതിയിൽ 25 സെൻറീമീറ്റർ താഴ്ചയിൽ എടുത്ത് വിത്തുതേങ്ങ പാകുന്നു.
We can get good returns on coconut cultivation through seed coconut procurement. We can find a lucrative occupation if we start a nursery by procuring seed coconuts from coconuts that are growing vigorously.
പാകിയ ശേഷം തേങ്ങയുടെ മോടു ഭാഗം മണ്ണിനു മുകളിൽ കാണാത്തക്ക വിധം മണ്ണിൽ ഇട്ടു മൂടുന്നു. മഴയില്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കുവാൻ മറക്കരുത്. തവാരണകളിൽ പുതയിട്ടുനൽകണം. കളകൾ പറിച്ചു നൽകണം. കുമിൾബാധ വന്നാൽ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിക്കണം. വിത്തുതേങ്ങ പാകിയാൽ ഏകദേശം 8 ആഴ്ച എടുക്കും അത് മുളക്കാൻ. തീരെ മുളക്കില്ല എന്ന് ഉറപ്പുള്ളത് ആറാം മാസം മാറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
Share your comments