1. Organic Farming

വിത്തുതേങ്ങ സംഭരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെങ്ങിൻറെ വിത്തു ശേഖരണത്തില്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തെങ്ങുകൾ നട്ടതിന് ചുരുങ്ങിയത് 15 വര്‍ഷത്തിനുശേഷം മാത്രമേ അതിൻറെ ഉല്‍പ്പാദനത്തെക്കുറിച്ചും ഉല്‍പ്പാദനക്ഷമതയെ കുറിച്ചുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുള്ളൂ. വിത്തു തേങ്ങ ശേഖരിക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Meera Sandeep
Things to look out for when storing seed coconuts
Things to look out for when storing seed coconuts

തെങ്ങിൻറെ വിത്തു ശേഖരണത്തില്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തെങ്ങുകൾ നട്ടതിന് ചുരുങ്ങിയത് 15 വര്‍ഷത്തിനുശേഷം മാത്രമേ അതിൻറെ ഉല്‍പ്പാദനത്തെക്കുറിച്ചും ഉല്‍പ്പാദനക്ഷമതയെ കുറിച്ചുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുള്ളൂ.  വിത്തു തേങ്ങ ശേഖരിക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നാളികേരത്തിൽ നിന്നും കൊപ്ര ചിപ്സ് ഉണ്ടാക്കാം

ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും പ്രായമുള്ള എല്ലാ വര്‍ഷവും കായ്ക്കുന്ന, കടമുതല്‍ മണ്ടവരെ ഒരേ വലുപ്പമുള്ള വൃക്ഷമാണ് വിത്തുതേങ്ങ സംഭരണത്തിന് തെരഞ്ഞെടുക്കേണ്ടത്. ബലമുള്ളതും ഒടിഞ്ഞുതൂങ്ങാത്തതുമായ 3040 ഓലകളോടുകൂടിയതും ഒരേസമയം 12 കുലകളുമുള്ള തെങ്ങാകണം തെരഞ്ഞെടുക്കേണ്ടത്. നെടും ചതുരാകൃതിയോടു കൂടിയതും വര്‍ഷംതോറും തെങ്ങ് ഒന്നില്‍നിന്ന് ചുരുങ്ങിയത് 80 തേങ്ങയെങ്കിലും ലഭിക്കുന്നവയുമാകണം. ഇങ്ങനെ ലഭിക്കുന്ന തേങ്ങയ്ക്ക് ഇടത്തരം വലുപ്പവും തേങ്ങ പൊതിച്ചാല്‍ 600 ഗ്രാമില്‍ കുറയാത്ത ‘ഭാരവും കൊപ്രയുടെ അളവ് 150 ഗ്രാമെങ്കിലും ഉണ്ടാകണം.

ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കായ്ക്കുന്നതോ പേടു കായ്ക്കുന്ന തോ മച്ചിങ്ങ പൊഴിക്കുന്നതോ വളരെ അനുകൂല സാഹചര്യത്തില്‍ വളരുന്നതോ ആയ തെങ്ങില്‍നിന്ന് വിത്തുതേങ്ങ ശേഖരിക്കരുത്.

തേങ്ങ ഉൽപാദനം കൂട്ടാൻ എന്തൊക്കെ ചെയ്യാം

തെരഞ്ഞെടുത്ത മാതൃവൃക്ഷത്തില്‍നിന്ന് 11-12 മാസം മൂപ്പെത്തിയ തേങ്ങ മാത്രം വെട്ടി കയറില്‍ക്കെട്ടി താഴ്ത്തുക. കുലകളുടെ ചുവട്ടിലും അടിഭാഗത്തുമുള്ള തേങ്ങകള്‍ ശേഖരിക്കരുത്. അതുപോലെ വെള്ളംവറ്റിയ നാളികേരവും.

കേരളത്തിലെ കാലാവസ്ഥയില്‍ ഫെബ്രവരി മുതല്‍ മേയ് വരെയുള്ള കാലമാണ് വിത്തുതേങ്ങ സംഭരണത്തിന് യോജിച്ചത്. ഈ കാലയളവില്‍ ലഭിക്കുന്ന തേങ്ങയ്ക്ക് നല്ല വലുപ്പവും താരതമ്യേന നല്ല ‘ഭാരവും ഉണ്ടാകും. ഇത്തരം തേങ്ങകള്‍ വളരെ വേഗത്തില്‍ മുളയ്ക്കും.

സംഭരണം

മെയ് വരെ ശേഖരിച്ച വിത്തുതേങ്ങ തണലില്‍ ഉണക്കിയശേഷം വെള്ളംവറ്റാതെ പാകുന്നതുവരെ സൂക്ഷിക്കണം. ഇതിനായി തണല്‍ അധികമില്ലാത്ത ആഴം അധികമില്ലാത്ത ഈര്‍പ്പരഹിതമായ കുഴികളില്‍ ഞെട്ടറ്റം മുകളിലാക്കി തേങ്ങ അടുക്കാം. ഒരോ വരി ഇങ്ങനെ അടുക്കുമ്പോഴും മുകളില്‍ മണല്‍ വിതറി വീണ്ടും അടുത്തവരി അടുക്കണം. ഇങ്ങനെ അഞ്ച് അടുക്കുവരെയാവാം. മണല്‍ ഉണങ്ങാതിരിക്കാന്‍ ഇടയ്ക്കിടക്ക് നനയ്ക്കണം. ചിതല്‍ ശല്യം അകറ്റുന്നതിന് കീടനാശിനികള്‍ ഉപയോഗിക്കണം. ശരിയായവിധത്തില്‍ സൂക്ഷിച്ചാല്‍ എട്ടുമാസംവരെ അങ്കുരണ ശേഷി നിലനില്‍ക്കും.

English Summary: Things to look out for when storing seed coconuts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds