മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന മാരകരോഗമാണ് കൂമ്പുചീയൽ അഥവാ മണ്ടചീയൽ. ഈ രോഗം ആദ്യം ബാധിക്കുന്നത് കൂമ്പോലയുടെ ഏറ്റവും അടിഭാഗത്താണ്. തുടർന്ന് പൂങ്കുലകൾ ചേരുന്ന മണ്ടയുടെ മുകൾഭാഗത്തുള്ള മാർദ്ദവമേറിയ ഭാഗങ്ങൾ കുമിൾബാധയേറ്റ് അഴുകുന്നു. അങ്ങനെ തെങ്ങ് നശിച്ചുപോകുന്നു.
രോഗം കാണുന്ന ആദ്യഘട്ടത്തിൽ അഴുകിയ ഭാഗം മുഴുവനും ചെത്തി മാറ്റി കളയണം. അതിനുശേഷം ആ ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി ഒരു പോളിത്തീൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് വയ്ക്കുക.
കൂടാതെ രോഗം വരാതിരിക്കുവാൻ മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയിൽ ഇൻഡോഫിൻ എം 45 എന്ന കുമിൾനാശിനി രണ്ട് ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങൾ ഉള്ള പ്ലാസ്റ്റിക് കവറിൽ നിറച്ച് കെട്ടിയിടുക.
മഴ വരുമ്പോൾ ഇത് മണ്ടയിൽ ലയിച്ച് കൂമ്പോലകളുടെ ചുവട്ടിൽ എത്തുകയും കുമിൾ മൂലം ഉണ്ടാകുന്ന അഴുകൽ തടയുകയും ചെയ്യും. കൂമ്പുചീയൽ രോഗം മാരകമാണ്. മുൻകൂട്ടി നിയന്ത്രണ ഉപാധികൾ സ്വീകരിച്ചില്ലെങ്കിൽ തെങ്ങ് നശിക്കും. കൂമ്പോലയ്ക്ക് സമീപമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗത്തിൻറെ ആദ്യലക്ഷണം.
Bud rot is a deadly disease that affects coconuts during the monsoon season. The disease first affects the lower part of the pollen.
അതിനുശേഷം കൂമ്പോല വാടി ഉണങ്ങുകയും, ഒടിഞ്ഞു തൂങ്ങുകയും ചെയ്യുന്നു. സമീപമുള്ള തെങ്ങുകളിൽ രോഗം പടരാതിരിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്
ഒരു മച്ചിങ്ങ പോലും കൊഴിയില്ല തെങ്ങിന്റെ വേരിൽ ഈ വളപ്രയോഗം ചെയ്താൽ മതി
Share your comments