ധാരാളം ആളുകൾ തേങ്ങാവെള്ളം ചെടികളിലും പച്ചക്കറികളിലും പ്രയോഗിക്കാറുണ്ട്. ഇങ്ങനെ തേങ്ങാവെള്ളം ചെടികളിൽ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ.
ചെടികളിൽ പ്രയോഗിക്കുന്ന തേങ്ങാവെള്ളം രണ്ടു രീതിയിൽ പ്രവർത്തിക്കുന്നു. തേങ്ങാ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളത്തിൽ പൊട്ടാഷ്യം കണ്ടെന്റ് കൂടുതൽ ആയിരിക്കും. എന്നാൽ പൊട്ടിച്ചു പതിനഞ്ചു മിനിറ്റു കഴിഞ്ഞാൽ തേങ്ങാവെള്ളത്തിൽ പുളിക്കൽ പ്രക്രിയ ആരംഭിക്കുന്നു. അങ്ങനെ നൈട്രജൻ കണ്ടെന്റ് വർധിക്കുന്നു. ഈ നൈട്രജൻ കണ്ടെന്റ് ചെടികളുടെ വളർച്ച കൂട്ടാൻ സഹായകമാണ്.
പൊട്ടാഷ്യം കണ്ടെന്റ് ചെടികൾ പുഷ്പിക്കാൻ സഹായിക്കുമ്പോൾ നൈട്രജൻ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അപ്പോൾ തേങ്ങാ പൊട്ടിച്ച ഉടൻ ചെടിയിൽ ഒഴിച്ചാൽ ചെടികളിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നു. പൊട്ടിച്ചു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് ഒഴിക്കുന്നതെങ്കിൽ ചെടിയുടെ വളർച്ചയിൽ സഹായിക്കുന്നു. ഇങ്ങനെ പൂച്ചെടി കൃഷി ചെയ്യുന്ന കർഷകർക്ക് തേങ്ങാവെള്ളം പ്രയോജനപ്പെടുത്താവുന്നതാണ്.പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക തേങ്ങാവെള്ളം നേർപ്പിച്ചു മാത്രമേ ചെടികളിൽ ഒഴിക്കാവൂ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വീര്യം കൂടിയ പാനീയം ആണ് തേങ്ങാവെള്ളം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കടപ്പാട്.
Share your comments