വീടുകളിൽ ഒരു പൂന്തോട്ടം വളർത്താൻ ആഗ്രഹമില്ലാത്തവർ വളരെ കുറവായിരിക്കും അല്ലെ? കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ നമ്മൾ ചെടികൾ കൊണ്ട് വന്ന് നട്ടുപിടിപ്പിക്കും എന്നാൽ അത് കഴിഞ്ഞാലോ ?
പലപ്പോഴും ചെടികളിൽ പൂവ് ഇണ്ടാകാറില്ല. അതുകൊണ്ട് തന്നെ നിരാശ ആയിരിക്കും നമ്മളിൽ പലർക്കും, പിന്നെ പൂവുകൾ വളർത്തണമെന്ന ആഗ്രഹമേ ഇല്ലാതാകും. എന്നാൽ നമ്മുടെ വീടുകളിൽ ഉള്ള കാപ്പിപ്പൊടി വെച് നമുക്ക് പൂച്ചെടികൾക്ക് വളമാക്കാം. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു നല്ല മാജിക് ഫെർട്ടിലൈസർ തയ്യാറാക്കാൻ സാധിക്കും എങ്ങനെ എന്ന് ആല്ലേ?
തയ്യാറാക്കുന്ന വിധം
മൂന്ന് ദിവസം പഴക്കമുള്ള നല്ല പുളിച്ച കഞ്ഞി വെള്ളമാണ് നമുക്ക് ആദ്യമായി വേണ്ടത്. നന്നായി പുളിച്ച കഞ്ഞിവെള്ളം തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏകദേശം ഒരു ലിറ്റർ കഞ്ഞി വെള്ളമാണ് ആവശ്യമായി വരുന്നത് (പൂക്കളുടെയും ചെടികളുടെയും ലഭ്യതക്കനുസരിച് നമുക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്) ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക ഇത് നന്നായി യോജിപ്പിച് എടുക്കുക, ശേഷം കാപ്പി പൊടിയും ചേർത്ത് മിക്‌സാക്കിയ കഞ്ഞിവെള്ളത്തിനെ രണ്ടുദിവസം അടച്ചു മാറ്റി വയ്ക്കുക. രണ്ടു ദിവസം കഴിയുമ്പോൾ ഈ ഒരു മിശ്രിതം ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. കഞ്ഞിവെള്ളം നല്ല കട്ടി ആയിട്ടുണ്ടാകും അതുകൊണ്ട് തന്നെ കഞ്ഞി വെള്ളത്തിൻറെ കട്ടിക്ക് അനുസരിച്ച് മാത്രം വെള്ളം ചേർക്കുക. വീണ്ടും ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം എല്ലാ ചെടികൾക്കും തളിച്ചു കൊടുക്കുക.
കഞ്ഞിവെള്ളം നല്ലൊരു വളമാണ്. നമ്മുടെ വീടുകളിലെ കഞ്ഞിവെള്ളം പച്ചക്കറിക്ക് ഒഴിക്കുന്നത് കൊണ്ട് തന്നെ പച്ചക്കറികൾ നല്ല വിളവ് തരുന്നു. അതുപോലെ തന്നെയാണ് ചെടികൾക്കും. കഞ്ഞിവെള്ളം മണ്ണിലേക്ക് ചേർക്കുന്നതുകൊണ്ട് മണ്ണിനെ നല്ല ഫലപുഷ്ടിയുള്ളതാക്കാൻ സഹായിക്കുന്നു, അതോടൊപ്പം കാപ്പി പൊടിയിൽ നൈട്രജനും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ധാരാളം പൂക്കൾ ഉണ്ടാകാനും ചെടികൾ നല്ല രീതിയിൽ തഴച്ചുവളരാനും ഈ ഒരു മിശ്രിതംസഹായിക്കും. വേനൽക്കാലത്ത് പോലും ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുകയും അവ തഴച്ച് വളരുകയും ചെയ്യുന്നു.
Share your comments