ചകിരിച്ചോറിൽ നിന്നുണ്ടാക്കിയ കമ്പോസ്റ്റ് 25 കിലോഗ്രാം എന്ന തോതിൽ തെങ്ങിന് ചേർക്കുമ്പോൾ യൂറിയയുടെ അളവ് പകുതിയായി കുറയ്ക്കാവുന്നതാണ്.
Urea levels can be halved by adding 25 kg of compost made from coir pith to coconut.
കയർ ഫാക്ടറി പരിസരത്ത് പരിസരമലിനീകരണം ഉണ്ടാകുന്ന വിധത്തിൽ കുമിഞ്ഞുകൂടി പാഴാകുന്ന ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാറ്റിയാൽ ഗുണമേന്മയുള്ള ജൈവവളവും ലഭ്യമാക്കാം.
Urea levels can be halved by adding 25 kg of compost made from coir pith to coconut.
ചകിരിച്ചോറ് കമ്പോസ്റ്റ് നിർമാണം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ(Tips for composting of coir pith)
ചകിരിച്ചോറിനോടൊപ്പം കുമ്മായം(0.5%), യൂറിയ(0.5%) റോക്ക് ഫോസ്ഫേറ്റ്(0.5%) എന്നിവയും ശീമക്കൊന്ന പോലെയുള്ള പയർവർഗ്ഗമോ,പച്ചിലവളമോ ചാണകമോ,മുൻപ് തയ്യാറാക്കിയ ചകിരിച്ചോർ കമ്പോസ്റ്റോ തന്നെയോ(10%) ചേർത്ത് ആവശ്യത്തിന് ഈർപ്പം ലഭ്യമാക്കി ചകിരിച്ചോർ കമ്പോസ്റ്റ് തയ്യാറാക്കാം.ഇപ്രകാരം കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ ഒരു ശതമാനം ശർക്കര ലായനിയും കമ്പോസ്റ്റിങ്ങിന് സഹായിക്കുന്ന കുമളിന്റെ സ്പോണും 0.2 ശതമാനം എന്ന തോതിൽ 15 ദിവസത്തിന് ശേഷം തളിക്കണം.
ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നതിനായി നിത്യേന നനച്ചുകൊടുക്കണം. ചകിരിച്ചോറിൽ കാർബൺ- നൈട്രജൻ അനുപാതം 108:1 എന്നതാണ്. 40-45 ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കുന്ന ചകിരിച്ചോർ കമ്പോസ്റ്റിൽ ഈ അനുപാതം 15:1 എന്ന തോതിൽ ആയി ചുരുങ്ങുന്നു.മാത്രമല്ല ഉപകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണം പെരുകുകയും ചെയ്യുന്നു. ചകിരിച്ചോറിനോടൊപ്പം 10% എന്നതോതിൽ കോഴിവളം ചേർത്തും കമ്പോസ്റ്റ് തയ്യാറാക്കാം.
തെങ്ങോലയിൽ നിന്ന് ഉണ്ടാക്കാം ഉത്തമ ജൈവ വളം..
തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും
Share your comments