നമ്മുടെ പച്ചക്കറി ചെടികൾ കാർന്നുതിന്നുന്ന മുഞ്ഞ,വെള്ളീച്ച, ഇലപ്പേൻ തുടങ്ങിയ എല്ലാവിധ കീടങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ള ഒരു കീടനാശിനിയാണ് കിരിയാത്ത് എമൽഷൻ. 'അന്ട്രോഗ്രഫിസ് പാനികുലേറ്റ' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കിരിയാത്ത് അല്ലെങ്കിൽ നിലവേപ്പ് ചെടിയുടെ തളിരിലകളും, തണ്ടുമാണ് പ്രധാനമായി ഈ കീടനാശിനി നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്.
കിരിയാത്ത് കൂടാതെ പപ്പായ, സീതപ്പഴം, നാറ്റപ്പുൽ ച്ചെടി എന്നിവയുടെ തളിരിലകളും ഈ കീടനാശിനി നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്താവുന്നതാണ്.
തയ്യാറാക്കുന്ന വിധം
കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീര് -ഒരുലിറ്റർ
സോപ്പ് -60 ഗ്രാം
വെളുത്തുള്ളി- 30 ഗ്രാം
ബന്ധപ്പെട്ട വാർത്തകൾ : ഉപദ്രവകാരികളായ അടുക്കളത്തോട്ടത്തിലെ കീടങ്ങളെ നിയന്ത്രിക്കുവാൻ വിവിധതരം കെണികളും, ജൈവ ലായനികളും
ഉണ്ടാക്കുന്ന വിധം
അര ലിറ്റർ വെള്ളത്തിൽ സോപ്പ് ലയിപ്പിച്ച് അതിലേക്ക് കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീരും വെളുത്തുള്ളി അരച്ചതും ചേർത്ത് 15 ലിറ്റർ വെള്ളം ചേർത്ത് ഇലകളുടെ താഴെ തളിച്ചു കൊടുത്താൽ എല്ലാവിധ കീടങ്ങളെ നിയന്ത്രിക്കാം. കിരിയാത്ത് എമൾഷൻ ഉണ്ടാക്കിയ അന്ന് തന്നെ തളിച്ചു കൊടുക്കണം. സോപ്പ് ഉപയോഗിക്കാതെ നേരിട്ട് ഒരിക്കലും ചെടികൾക്ക് തളിക്കരുത്.
ഇതിൻറെ സത്ത് ഇലകളിൽ നന്നായി പിടിക്കാൻ ആണ് സോപ്പ് ഉപയോഗിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : അറിഞ്ഞിരിക്കാം ഈ ജൈവകീടനാശിനികളും ജൈവ കളനാശിനികളും
Share your comments