-
-
Farm Tips
റബർ കൃഷിയെ ബാധിക്കുന്ന 'കോറിനിസ്പോറ'.
റബർ കൃഷിയെ ബാധിക്കുന്ന പ്രധാന കുമിൾരോഗമായ 'കോറിനിസ്പോറ'. സംസ്ഥാനത്തെ റബർ കർഷകരെ അലട്ടിക്കൊണ്ടിരിക്കുകയാണ് .ഫെബ്രുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്.
റബർ കൃഷിയെ ബാധിക്കുന്ന പ്രധാന കുമിൾരോഗമായ 'കോറിനിസ്പോറ'. സംസ്ഥാനത്തെ റബർ കർഷകരെ അലട്ടിക്കൊണ്ടിരിക്കുകയാണ് .ഫെബ്രുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. കേരളത്തിലെ റബർ കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ആർആർ 11-105 ഇനം റബർ മരത്തിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത് .കോറിനിസ്പോറ കാസിക്കോള എന്ന കുമിളാണ് ഈ രോഗത്തിനു പിന്നിലെ വില്ലൻ.
രോഗലക്ഷണങ്ങൾ
സ്വാഭാവിക ഇലകൊഴിച്ചൽ കഴിഞ്ഞശേഷം ഇലകൾ തളിർക്കുന്ന സമയത്ത് കൂടുതൽ വ്യാപകമാകും. പച്ചനിറമുള്ള തളിരിലയാണ് കൂടുതൽ വിധേയമാകുന്നത്. ക്രമേണ ഇത്എല്ലാ ഇലകളെയും ബാധിക്കും. വ്യത്യസ്ത വലുപ്പത്തിൽ വൃത്താകൃതിയിൽ കടലാസുപോലുള്ള മധ്യഭാഗത്തോടുകൂടിയ തവിട്ടുനിറത്തിലുള്ള അരികുകളുള്ള പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടും. തവിട്ടുപാടുകൾക്ക് ചുറ്റും മഞ്ഞനിറം വ്യാപിക്കുന്നതായും കാണാം. മധ്യഭാഗം ക്രമേണ കരിഞ്ഞ് ദ്വാരമാകുന്നു. ഇവ ഇല മുഴുവൻ വ്യാപിക്കുന്നു. രോഗം ഇലഞരമ്പുകളെ ബാധിക്കുമ്പോൾ റെയിൽ ലൈനകുൾ വരച്ചപോലെ ഇലയിൽ അടയാളമുണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്. ക്രമേണ ഇല പൊളിഞ്ഞ്കമ്പുകൾ ഉണങ്ങിനശിക്കും. പുതുതായി വരുന്ന തളിരിലകളെയും ഇത് ബാധിക്കും. പൊടിക്കുമിൾരോഗവും ഇതും വ്യത്യസ്തമാണ്. പൊടിക്കുമിൾ രോഗത്തിന് ഇലയുടെ അരികുകൾ മടങ്ങി തണ്ടുകൾ അവശേഷിച്ച്ഇല പൊഴിയുമ്പോൾ കോറിനിസ്പോറയിൽ ഇല മുഴുവൻ പൊഴിയുന്നതായി കാണാം.
നിയന്ത്രണം
മൂന്നു വർഷംവരെ പ്രായമുള്ള റബർ മരങ്ങൾക്ക് ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതമോ, ഡൈതേൻ എം 45 രണ്ടരഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയോ, ബാവസ്റ്റിൻ ഒരുഗ്രാം ഒരു ലിറ്ററിൽ കലർത്തിയോ തളിക്കുകയാണ് കോറിനിസ്പോറയ്ക്കുള്ള പ്രധാന ചികിത്സ. മൂന്നു വർഷത്തിലേറെ പ്രായമായ മരങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് (56%) സ്പ്രേ ഓയിലുമായി 1:5 എന്ന അനുപാതത്തിൽ (കി.ഗ്രാം അഞ്ചുലിറ്റർ ഓയിൽ) കലർത്തി മൈക്രോൺ സ്പേയർ ഉപയോഗിച്ച് തളിച്ചും രോഗം നിയന്ത്രിക്കാൻ കഴിയും.
English Summary: corynespora
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments