1. ജൈവ ലായനി
ഗ്രോബാഗിലും ചാക്കിലുമെല്ലാം വളർത്തുന്ന പച്ചക്കറികൾ വേനലിലും നല്ല പോലെ വിളവ് തരാൻ ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേർത്തു ജൈവലായനി തയാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതിൽ പത്ത് ഇരട്ടി വെള്ളം ചേർത്തു തടത്തിൽ ഒഴിച്ച് കൊടുക്കാം.
2. രോഗങ്ങളെ തടയാൻ
വേനൽ കാലത്ത് ഇലപ്പേൻ , വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളിൽ ഇല ചുരളൽ വ്യപകമായി കാണാറുണ്ട്. ഇവയെ തടയാൻ വേപ്പണ്ണ – വെളുത്തുള്ളി സത്ത്, വേപ്പിൻ കുരുസത്ത് എന്നിവ ഉപയോഗിക്കാം. ഇലകളിൽ തളിക്കുമ്പോൾ രണ്ട് വശങ്ങളിലും ലഭിക്കത്തക്ക രീതീയിൽ ചെയ്യണം. കൂടാതെ ഈ സമയങ്ങളിൽ കൂടുതലായി കണ്ട് വരുന്ന വാട്ട രോഗം, ഇലപ്പൊട്ട് രോഗം, മറ്റ് വൈറസ് രോഗങ്ങൾ എന്നിവയെ തടയാൻ 15 ദിവസം കൂടുമ്പോൾ 20 ഗ്രാം ന്യൂഡോമോണസ് ഒരു ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നതോടൊപ്പം ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കീട നിവാരണത്തിനും ചെടികളുടെ വളർച്ച വേഗത്തിലാക്കാനും ഈ മിത്ര ബാക്ടീരിയ സഹായിക്കും.
3. ഫിഷ് അമിനോ ലായനി
4. പുതയിടയിടൽ
വേനൽ കടുക്കുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിൽ നിന്നും മികച്ച വിളവ് ലഭിക്കാൻ തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനിൽക്കാൻ ചെടികൾക്കു ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകൾ , തടത്തിൽ നിന്ന് ലഭിക്കുന്ന കളകൾ എന്നിവ ചുറ്റുമിട്ട് നനവ് നിലനിർത്താം.. ഗ്രോബാഗിലെ പച്ചക്കറികൾക്കും ഉണങ്ങിയ ഇലകൾ , വൈക്കോൽ , പച്ചിലകൾ എന്നിവ മുകൾ ഭാഗത്ത് നൽകി നനവ് നിലനിർത്താം.
5. കൃത്യമായ പരിചരണം
മഴക്കാലത്തെ അപേക്ഷിച്ച് പച്ചക്കറി കൃഷിക്ക് ഉത്തമം വേനൽ കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂക്ഷ്മ നിരിഷണത്തിലൂടെയും തുടക്കത്തിൽ തന്നെ പുഴുവിന്റെ കൂട് കൂട്ടൽ , മുട്ടയിടൽ മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാനും സാധിക്കും.
6 . വേനൽ കാലത്ത് വെള്ളത്തിന്റെ ദൗർലഭ്യം കണക്കിലെടുത്തു കൃത്രിമ കുളങ്ങൾ ഉണ്ടാക്കിയും പ്രയോജനപ്പെടുത്താം. അതെങ്ങനെ എന്നാണോ ? കുളമുണ്ടാക്കി അതിൽ മീൻ വളർത്താം. അതുമല്ലെങ്കിൽ അതിൽ അസോള വളർത്താം.
അസോള എങ്ങനെയാണ് കുളത്തിൽ വളർത്തേണ്ടത് എന്നറിയാൻ വേണ്ട ചില കാര്യങ്ങൾ പറയാം.
വളർത്തുന്ന രീതി
Share your comments