1. Farm Tips

പ്രകൃതിനിയമങ്ങൾ അറിഞ്ഞു കൃഷി ചെയ്യാം..

നമ്മുടെ പൂർവികർ പകർന്നുനൽകിയ കൃഷി അറിവുകൾ വേണ്ടത്ര ഉപയോഗപ്പെടുത്താതെ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്. കാർഷിക പാരമ്പര്യം ആയി ബന്ധപ്പെട്ട പല പഴയ അറിവുകളും നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു. ഒരു ഉദാഹരണത്തിന് പോക്കുവെയിലേറ്റൽ പൊന്നാകും എന്നൊരു പഴമൊഴിയുണ്ട്.

Priyanka Menon
പ്രകൃതിനിയമങ്ങൾ അറിഞ്ഞു കൃഷി ചെയ്യാം..
പ്രകൃതിനിയമങ്ങൾ അറിഞ്ഞു കൃഷി ചെയ്യാം..

നമ്മുടെ പൂർവികർ പകർന്നുനൽകിയ കൃഷി അറിവുകൾ വേണ്ടത്ര ഉപയോഗപ്പെടുത്താതെ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്. കാർഷിക പാരമ്പര്യം ആയി ബന്ധപ്പെട്ട പല പഴയ അറിവുകളും നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു. ഒരു ഉദാഹരണത്തിന് പോക്കുവെയിലേറ്റൽ പൊന്നാകും എന്നൊരു പഴമൊഴിയുണ്ട്. പോക്കുവെയിൽ കൃഷിയിൽ പ്രധാനമാണ്, ഇതു നോക്കി വേണം വൃക്ഷ വിളകൾ നട്ടുപിടിപ്പിക്കാൻ. ഇത്തരത്തിലുള്ള പല അറിവുകളും പുതിയ തലമുറയ്ക്ക് ഇല്ല. ഇത്തരത്തിലുള്ള അറിവുകളാണ് പഴമക്കാരിൽ നിന്ന് നാം സ്വയന്തമാക്കേണ്ടത്.

വാഴ കൃഷി വിജയിക്കാൻ

വാഴക്കന്ന് നടുമ്പോൾ കാറ്റിൻറെ പ്രവാഹത്തെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന തത്വം നമ്മളിൽ പലരും മറന്നുപോകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആയതുകൊണ്ട് തന്നെ കാറ്റിൻറെ പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആയിരിക്കും. അതുകൊണ്ട് വാഴക്കന്ന് നടുമ്പോൾ എപ്പോഴും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് അഭിമുഖമായി നടണം.

ഇങ്ങനെ ചെയ്താൽ താങ്ങ് കമ്പിനു കാറ്റിൻറെ വേഗതയെ ഒരുപരിധിവരെ അതിജീവിക്കാം. ഇതുപോലെതന്നെ പയർ ഉൾപ്പെടെയുള്ള പടർ ചെടികൾ വളരുന്നത് ഇടത്തുനിന്ന് വലത്തേക്ക് ആണ്. അതുകൊണ്ടുതന്നെ വാഴയുടെ താങ്ങ് എപ്പോഴും മാറ്റേണ്ടത് വലതുവശത്തേക്ക് ആണ്. തെക്കൻ വെയിൽ വാഴയുടെ വളർച്ചയ്ക്ക് ഉത്തമമല്ല അതുകൊണ്ട് ഓലമടൽ വച്ച് സൂര്യപ്രകാശത്തെ നിയന്ത്രിക്കണം.

വിളകൾ നടുമ്പോൾ

വൃക്ഷ വിളകൾ വടക്ക് ദിശയിൽ നടണം. കാരണമെന്തെന്നാൽ ഒരു പറമ്പിലെ വടക്കുഭാഗം തൊട്ടടുത്തുള്ള പറമ്പിന്റെ തെക്കുഭാഗത്തിനോട് ചേർന്നിട്ട് ആയിരിക്കും. തെക്കുനിന്നുള്ള വെയിലിന് ചൂട് കൂടുതലാണ്. തെക്കുനിന്നുള്ള ചൂടിനെ പ്രതിരോധിക്കാൻ അടുത്തുള്ള പറമ്പിലെ വലിയ വൃക്ഷങ്ങൾക്ക് തടഞ്ഞുനിർത്താൻ സാധിക്കുന്നതിനാൽ വടക്കുഭാഗം കൃഷിക്ക് അനുയോജ്യമാണ്.

The agricultural knowledge imparted by our ancestors is sufficient There is a situation in our country today that is not being used. We have lost many old knowledge related to agricultural tradition. As an example, there is a saying that poaching can be golden. Pokവെmon are important in agriculture, and should be looked at when planting tree crops. The new generation does not have this kind of knowledge. We need to acquire this kind of knowledge from the ancients.

പാരമ്പര്യ അറിവുകൾ

ബുധനാഴ്ച ഭൂകാണ്ഡങ്ങൾ നട്ടാൽ നല്ല രീതിയിൽ ഫലം ലഭിക്കും എന്നാണ് പഴമക്കാർക്ക്‌ ഇടയിൽ ഉള്ള വിശ്വാസം ഇതുപോലെതന്നെ കാപ്പി, തേയില തോട്ടങ്ങൾക്ക് അഭിമുഖം പടിഞ്ഞാറുവശം ആകുന്നത് ഏറെ നല്ലതാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് അവശിഷ്ടങ്ങൾ മാറ്റാതെ വെള്ളം കെട്ടി നിർത്തുന്നത് മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാൻ കാരണമാവുന്നു. ഇതുപോലെ റബർ തൈകൾ നടുമ്പോൾ ഇതിൻറെ കണ്ണ് വടക്ക് അഭിമുഖമായി വേണം നടുവാൻ. ഇത്തരത്തിൽ ഒട്ടേറെ പാരമ്പര്യ അറിവുകൾ നമ്മുടെ കാർഷിക രീതികളുമായി ആയി ബന്ധപ്പെട്ടു നിൽക്കുന്നു. പ്രകൃതി നിയമങ്ങൾക്കനുസൃതമായി കൃഷി ചെയ്താൽ, കൃഷി എന്നും ലാഭകരം തന്നെ..

English Summary: cultivate by knowing the laws of nature The agricultural knowledge imparted by our ancestors is sufficient

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds