തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യുവാൻ ഏറ്റവും ഉത്തമമായ കിഴങ്ങ് വർഗ്ഗമാണ് ചേന. തെങ്ങിൻ തോപ്പുകളിൽ മാത്രമല്ല കവുങ്ങ്, വാഴ, റബ്ബർ തുടങ്ങി വിളകൾക്ക് ഒപ്പവും ചേന കൃഷി ചെയ്യാവുന്നതാണ്. തെങ്ങിൽ നിന്ന് രണ്ട് മീറ്റർ ചുറ്റളവ് ഇട്ട് ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 90*90 സെൻറീമീറ്റർ അകലത്തിൽ ചേന നടാവുന്നതാണ്.
തനിവിളയായി കൃഷി ചെയ്യുന്നതിന് ശുപാർശ ചെയ്തിരിക്കുന്ന പകുതി കാലിവളവും മൂന്നിലൊന്ന് രാസവളവും ഇടവിളയായി കൃഷി ചെയ്യുന്ന ചേനയ്ക്ക് നൽകാം. കവുങ്ങ്, റബ്ബർ തുടങ്ങിയവയ്ക്കൊപ്പം ഇടവിളയായി കൃഷി ചെയ്യുമ്പോൾ രണ്ടു വിളകൾക്കും ശുപാർശിത അളവിൽ വളപ്രയോഗം നടത്തണം.
Elephant yam is the best potato variety for intercropping in coconut groves. Elephant yamcan be grown not only in coconut groves but also along with other crops like squash, banana and rubber.
നേന്ത്രവാഴകൾക്ക് ഇടയിൽ കൃഷിചെയ്യുമ്പോൾ വാഴയുടെ നടീൽ അകലം 3.6*1.8 മീറ്റർ എന്ന രീതിയിൽ ക്രമീകരിച്ച് വരികൾക്കിടയിൽ മൂന്നുവരി ചേന വാഴയുടെ ചുവട്ടിൽ നിന്ന് 45 സെൻറീമീറ്റർ മാറ്റി നടാം. ഇങ്ങനെ ചെയ്യുന്ന പക്ഷം രണ്ട് വിളകൾക്കും കാലിവളം, നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയവ പകുതിയായി കുറച്ച് ഇടാൻ കഴിയും. ചേന മുള വരാൻ ഏകദേശം ഒന്നര മാസം മുതൽ രണ്ടു മാസം വരെ എടുക്കും. ചേന ഇടവിളയായി കൃഷി ചെയ്യുമ്പോൾ ഇത് കൂടുതൽ ആദായം ലഭ്യമാക്കുകയും കള നിയന്ത്രണത്തിന് ബദൽ മാർഗമായി സ്വീകരിക്കുകയും ചെയ്യാം. ചേന പ്രധാന വിളയായി കൃഷി ചെയ്യുമ്പോൾ ഇടവിളകൾ എന്ന രീതിയിൽ പയറുവർഗത്തിൽ ഉള്ള ഉഴുന്ന്, ചെറുപയർ, വൻപയർ തുടങ്ങിയവയും തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇതുകൂടാതെ സുഗന്ധ വിളയായ മഞ്ഞളും കൃഷിചെയ്യാം. മറ്റു സംസ്ഥാനങ്ങളിൽ ചേനയോടൊപ്പം പച്ചക്കറികളും, സൂര്യകാന്തി, കടുക് തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നത് കാണാൻ സാധിക്കുന്നു.
വിളവെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചേന ഏകദേശം 9 മാസം കഴിയുമ്പോൾ വിളവെടുപ്പിന് പാകമാകും. ഇലകൾ മഞ്ഞളിച്ച് കരിയാൻ തുടങ്ങുമ്പോൾ തന്നെ പച്ചക്കറിയായി ഇത് വിളവെടുക്കാം. എന്നാൽ ചെടി മുഴുവൻ ഉണങ്ങിക്കഴിഞ്ഞ് ഏകദേശം പത്ത് മാസമാകുമ്പോൾ ആണ് വിത്ത് ചേന എന്ന രീതിയിൽ വിളവെടുക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞു മുറിഞ്ഞതോ അഴുകിയതോ ആയ ചേനകൾ മാറ്റി മറ്റുള്ളവ വൃത്തിയാക്കി തണലിൽ രണ്ടുദിവസം സൂക്ഷിക്കുന്നത്
വിത്ത് ചേനയ്ക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും മറ്റും മാറാൻ സഹായകമാകും. അതിനുശേഷം ഇവ നല്ല വായുസഞ്ചാരവും തണലും ഉള്ള സ്ഥലത്ത് മുള പൊട്ടാത്ത രീതിയിൽ കമിഴ്ത്തി സൂക്ഷിക്കാവുന്നതാണ്.
Share your comments