1. Farm Tips

പച്ചോളി കൃഷി ചെയ്‌ത്‌ വൻ ലാഭം നേടാം

പച്ചില അഥവ പച്ചോളി (Patchouli) എന്നറിയപെടുന്ന ഈ സസ്യം തുളസി വർഗ്ഗത്തിൽപ്പെട്ട ഒരു ഒരു ഔഷധ സസ്യമാണ്. വിപണിയില്‍ വില കൂടുതലുള്ള പച്ചോളിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങളേറെയാണ്. അതിനാൽ ഡിമാൻഡും കൂടുതലാണ്. വൻ ലാഭം നേടാൻ സാധിക്കുന്ന ഒരു കൃഷിയാണിത്.

Meera Sandeep
Cultivation of Patchouli can bring huge profits
Cultivation of Patchouli can bring huge profits

പച്ചില അഥവ പച്ചോളി (Patchouli) എന്നറിയപെടുന്ന ഈ സസ്യം തുളസി വർഗ്ഗത്തിൽപ്പെട്ട ഒരു ഒരു ഔഷധ സസ്യമാണ്.  വിപണിയില്‍ വില കൂടുതലുള്ള പച്ചോളിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങളേറെയാണ്.  അതിനാൽ ഡിമാൻഡും കൂടുതലാണ്. വൻ ലാഭം നേടാൻ സാധിക്കുന്ന ഒരു കൃഷിയാണിത്. 

ലാമിയേസിയേ കുടുംബത്തില്‍പ്പെട്ട പച്ചോളിയില്‍ നിന്നുണ്ടാക്കുന്ന തൈലം വേദനസംഹാരിയായും ചര്‍മ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇലകള്‍ ഔഷധച്ചായ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.

കൃഷി ചെയ്യാം മധുര തുളസി

ഇത് മ്ലാനത, ലൈംഗികാസക്തിക്കുറവ് എന്നിവ അകറ്റാനുള്ള ഔഷധങ്ങളില്‍ ചേരുവയാണ്. കൂടാതെ വേദന സംഹാരിയായും ചര്‍മ സംരക്ഷണത്തിനും ശാരീരിക ഉണര്‍വിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചര്‍മത്തിനും ഉപ്പൂറ്റിവാതം രോഗത്തിനും മുറിവുകള്‍ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം, ചൊറി,ചിരങ്ങുകള്‍ (എക്സിമ), വിളര്‍ച്ച എന്നിവയ്ക്കും പച്ചോളിത്തൈലം ഉപയോഗിക്കാം. ജലദോഷം, തലവേദന, ഛര്‍ദ്ദി, വെരിക്കോസ് വെയിന്‍, രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നല്‍കും. ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.

പച്ചോളി ചെടികള്‍ ആര്‍ദ്രതയുള്ളതും അല്‍പം ചൂടുള്ളതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. 150 മുതല്‍ 325 വരെ സെ.മീ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം. മഴ കുറവുള്ള സ്ഥലങ്ങളില്‍ ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൃഷി ചെയ്യാവുന്നതാണ്. 25 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ് ചെടികള്‍ വളരാന്‍ നല്ലത്.

തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്

കൊമ്പു മുറിച്ചു നട്ടാണ് ഇത് വളര്‍ത്തിയെടുക്കുന്നത്. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍  വളര്‍ത്തിയെടുക്കാം.  വര്‍ഷാവര്‍ഷങ്ങളില്‍ 150-300 സെന്റിമീറ്റര്‍ മഴ ലഭിക്കുന്ന നേരിയ അളവില്‍ അമ്ലതയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.

മഴക്കാലത്തിൻറെ ആരംഭത്തില്‍ വാരമെടുത്താണ് തണ്ടുകള്‍ നടേണ്ടത്.  തണ്ടുകള്‍ 10 -12 സെന്റിമീറ്റര്‍ വരുന്ന കഷണങ്ങളാക്കി മുറിച്ചെടുത്ത് 10-10 സെന്റിമീറ്റര്‍ അകലത്തിലാണ് നടുക.  മഴ പെയ്യുന്നില്ലെങ്കില്‍ വേരുപിടിച്ച് നാമ്പുകള്‍ പൊട്ടുന്നതുവരെ ദിവസം ഒരു നേരം നനച്ചു കൊടുക്കാം. നല്ല വിളവു ലഭിക്കാന്‍ ജൈവവളങ്ങളും രാസവളങ്ങളും ഇടകലര്‍ത്തി ഉപയോഗിക്കാം.

വളരെപ്പെട്ടെന്നുതന്നെ വിളവെടുക്കാവുന്നതാണ്.  നട്ട് അഞ്ച് മാസം കഴിഞ്ഞാല്‍ത്തന്നെ വിളവെടുക്കാം. ചെടിയുടെ അടിവശത്തെ ഇലകളിൽ മഞ്ഞനിറം കണ്ടു തുടങ്ങിയാൽ വിളവെടുപ്പ് തുടങ്ങാം.  ചെടിയുടെ തൂമ്പില്‍ നിന്ന് പത്തു മുതല്‍ 25 സെന്റിമീറ്റര്‍വരെ താഴ്ത്തിയാണ് കമ്പുകള്‍ മുറിച്ചെടുക്കേണ്ടത്. മുറിച്ചെടുക്കുമ്പോള്‍ ഒന്നുരണ്ടു കൊമ്പുകള്‍ മുറിക്കാതെ നിര്‍ത്തിയാല്‍ അടുത്ത വിളവെടുപ്പിന് പാകമായി ചെടി പന്തലിക്കും. ഇങ്ങനെ  മൂന്ന് നാലു മാസം ഇടവിട്ട് വിളവെടുക്കാം. 

ഇത് വെയിലത്ത് ഉണക്കിയെടുത്ത് അതിലേക്ക് വലിയ തോതില്‍ നീരാവി കടത്തിവിട്ടാണ് തൈലം ഉണ്ടാക്കുന്നത്. ഇത് ആറുമാസം വരെ ഉണക്കിസൂക്ഷിച്ചാണ് തൈലമെടുക്കുന്നത്. തൈലമെടുക്കാന്‍ വൈകുന്നതോടെ തൈലത്തിന്റെ ഗുണവും നിറവും കൂടും.  ഒരേക്കറില്‍ നിന്ന് ഏകദേശം 50 കിലോഗ്രാം തൈലം ലഭിക്കും.

English Summary: Cultivation of Patchouli can bring huge profits

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds